ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചമഞ്ഞ് അമ്മയും, ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് മകനും ചേര്‍ന്ന് ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത്​ കോടികള്‍

കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമള, മകന്‍ വിപിന്‍ കാര്‍ത്തിക് എന്നിവരാണ് ജില്ല അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്റും, ഐ.പി.എസ് ഓഫിസര്‍റും ചമഞ്ഞ് ബാങ്കുകളില്‍ നിന്ന് കോടികൾ തട്ടിയെടുത്തത്. വിബിന്‍ കാര്‍ത്തിക്കും സഹോദരിയായ അശ്വതിയും ഇപ്പോൾ ഒളിവിലാണ്. ഗുരുവായൂരിലെ ബാങ്ക്‌ മാനേജരായ കുന്നംകുളം സ്വദേശി സുധയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌.

ഗുരുവായൂരിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്ന് മാത്രം രണ്ടു പേരും രണ്ടു കാറുകള്‍ക്കായി 30 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. പുറമെ ബാങ്ക് മാനേജര്‍ കൊല്ലം സ്വദേശിയായ സുധാദേവിയില്‍ നിന്ന് 97 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തു. വേഗത്തില്‍ അടുപ്പം കൂടുകയും പിന്നീട് അവരുടെ കുടുംബത്തിലെ അംഗങ്ങളെന്നപോലെ ബന്ധമുണ്ടാക്കുകയും ചെയ്താണ് സുധാദേവിയെ കബളിപ്പിച്ചത്. ചികിത്സയ്ക്കും ചില ബാധ്യതകള്‍ തീര്‍ക്കാനുമായി പണം വേണമെന്നാവശ്യപ്പെട്ടാണ് സുധാദേവിയില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങിയത്. ശ്യാമളയ്ക്കും വിബിനും ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുകളുണ്ട്. ഓരോ ബാങ്കിന്റെയും വ്യാജ സ്റ്റേറ്റ്‌മെന്റുകളും ഇവര്‍ തയ്യാറാക്കും. ഒരു ബാങ്കില്‍നിന്ന് വായ്പെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്‍കുക. മിനിമം ബാലന്‍സ് അഞ്ചുലക്ഷം രൂപയുണ്ടെന്ന് കാണിക്കുകയും ചെയ്യും. വായ്പയെടുത്ത് ആഡംബരക്കാറുകള്‍ വാങ്ങിയശേഷം മറിച്ചുവില്‍ക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനിടെയാണ് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്.

Loading...

തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫ്ളാറ്റുമുണ്ട്. ഈ ഫ്ളാറ്റില്‍നിന്ന് കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.തലശ്ശേരിയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ പ്യൂണായിരുന്നു ശ്യാമള. അവിടത്തെ മേലധികാരിയുടെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചായിരുന്നു ശമ്ബളസര്‍ട്ടിഫിക്കറ്റ് തട്ടിപ്പിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ വിപിന്‍ കാര്‍ത്തികിനെതിരെ വിവിധ ജില്ലകളിലായി പതിനഞ്ചോളം കേസുകളുണ്ടെന്ന്​ പൊലീസ് പറഞ്ഞു. അമ്മ ശ്യാമളക്ക് പത്താം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. മകന്‍ വിപിന്‍ കാര്‍ത്തിക് രണ്ട് വര്‍ഷം ബി.ടെക്കിന് പഠിച്ചെങ്കിലും പൂര്‍ത്തിയാക്കാതെ ഹോട്ടല്‍ മാനേജ്മ​​െന്‍റ് കോഴ്സിന് ചേര്‍ന്നു. തിരിച്ചറി‍യല്‍ രേഖകള്‍ തിരുത്തുന്നതിനാല്‍ പലയിടത്തും പല പേരിലാണ് കേസുകള്‍. രണ്ടുവര്‍ഷമായി വിബിനും അമ്മ ശ്യാമളയും ഗുരുവായൂര്‍ താമരയൂരിലുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്നുണ്ട്. കേസില്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്താലാകാം ഗുരുവായൂര്‍ വിട്ടത്. കോഴിക്കോട്ടെ വീട്ടിലുണ്ടെന്നു സൂചന ലഭിച്ചപ്പോള്‍ ഞായറാഴ്ച അതിരാവിലെയാണ് പോലീസ് സംഘം അവിടെ എത്തിയത്.