social Media Top Stories

അമ്മയുടെ വിവാഹമായിരുന്നു, സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല, ഒരു മകന്റെ കുറിപ്പ്

പലപ്പോഴും രണ്ടാം വിവാഹത്തെ അംഗീകരിക്കാന്‍ എന്നും ബുദ്ധിമുട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവിടെയാണ് ഗോകുല്‍ ശ്രീധറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യത്യസ്തമാകുന്നത്. ‘ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. എന്നാണ് എസ് എഫ് ഐ കൊട്ടിയം ഏരിയാ സെക്രട്ടറി കൂടിയായ ഗോകുല്‍ എഴുതിയിരിക്കുന്നത്.

“Lucifer”

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല.

ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്ബത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്‌ബോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്? അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്. യൗവ്വനം മുഴുവന്‍ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ട്. കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.

അമ്മ?? Happy Married Life..

Related posts

എയര്‍ കേരളയ്ക്ക് അരങ്ങൊരുങ്ങുന്നു. മലയാളികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികള്‍ ഒരു പാഠം പഠിക്കും.

subeditor

ശസ്ത്രക്രിയയ്ക്ക് ശേഷവും ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലഗുരുതരം

കേരളത്തിന്റെ പൊതു കടം ഒരു ലക്ഷത്തി അമ്പതിനായിരം കോടി, ചിലവഴിച്ചത് ശബളം, പെൻഷൻ, പലിശയിനത്തിൽ!

subeditor

മരുമകൾക്ക് ഇന്‍റേണൽ മാർക്ക് വാരിക്കോരി നൽകി, സെലിബ്രിറ്റി പ്രിൻസിപ്പാൾ ലക്ഷ്മി നായർക്കെതിരെ സിൻ‌ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയത് ഗുരുതര തെളിവുകൾ

subeditor

വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്ത് അടിഞ്ഞത് 166 മനുഷ്യതലയോട്ടികള്‍

pravasishabdam online sub editor

ലാലേട്ടനെക്കാള്‍ ആ സ്ഥാനത്തിന് അര്‍ഹന്‍ ഹാര്‍വി വെയ്ന്‍സ്റ്റന്‍ ;ദിലീപിനെ തിരിച്ചെടുത്തതില്‍ എന്‍.എസ് മാധവന്‍ പറയുന്നതിങ്ങനെ

ഹോസ്റ്റല്‍ ഒഴിപ്പിക്കാന്‍ പ്രേതം; പ്രേതത്തെ പിടിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

15കാരിയേ കൊലപ്പെടുത്തിയ അജേഷ് പീഢന വീരൻ, മറ്റ് സ്ത്രീകളുമായും ബന്ധം

subeditor

സാരിയും ചുറ്റി ഹെല്‍മെറ്റും ധരിക്കാതെ ആഡംബരബൈക്കില്‍ ചീറിപ്പായുന്ന സ്ത്രീകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍

subeditor12

അവരുടെ കാമം ശമിപ്പിക്കാനുളള ഉപകരണം മാത്രമായിരുന്നു ഞാന്‍; അക്കായ് പദ്മശാലിയുടെ വേദനാജനകമായ കുറിപ്പ് വൈറല്‍

വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാകുന്നു, കുരങ്ങുപനിപ്പേടിയില്‍ നാട്

subeditor5

എലിപ്പനി: സംസ്ഥാനത്ത് 22 മരണം; 13 ജില്ലകളില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു