ബസിന് പുറത്തേക്ക് നോക്കി ഞാൻ വിളിച്ചുകൂവി.. സഹയാത്രികർ പ്രതികരിച്ചില്ല സഹായിച്ച് നാട്ടുകാർ… ഫേസ്ബുക്കിൽ യുവതി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു..

ബസിന് പുറത്തേക്ക് നോക്കി ഞാൻ വിളിച്ചുകൂവി.. സഹയാത്രികർ പ്രതികരിച്ചില്ല സഹായിച്ച് നാട്ടുകാർ… ഫേസ്ബുക്കിൽ യുവതി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു..

ബസുകളിലും ട്രെയിനിലും സ്ത്രീകളുടെ ശരീരത്തിൽ സ്പർശന സുഖം കണ്ടെത്തുന്ന ഞരമ്പ് രോഗികൾ കേരളത്തിൽ കണ്ടുവരുന്ന ഒരു വൈകൃതമാണ്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ പലർക്കും മടിയാണ്.

പ്രതികരിക്കുന്നവർ ഇല്ലെന്നല്ല, കുറവാണെന്ന് മാത്രം.. ഇത്തരം ഒരനുഭവത്തെപ്പറ്റി ഒരു യുവതി കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത് സോഷ്യൽ മീഡിയയിൽ വൈറലാണ്.

നീതി അത് അർഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്..’ ഒരു തിരുവനന്തപുരം യാത്രയെ പറ്റിയുള്ള കുറിപ്പിനൊടുവിൽ ഒരു യുവതി എഴുതി. കെഎസ്ആർടിസി ബസിനുള്ളിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിയെ കയ്യോടെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു ഈ മിടുക്കി. അതും സഹായത്തിന് ബസിലെ യാത്രക്കാർ പോലും തിരിഞ്ഞുനോക്കാതിരുന്നപ്പോൾ.

പിന്നീട് തർക്കം നടന്ന ബസിന് പുറത്ത് നിന്നുള്ള യുവാക്കളാണ് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത്.

യാത്രചെയ്യുമ്പോൾ ആണ് മൈലം എംജിഎം സ്കൂൾ കഴിഞ്ഞുള്ള റെയിൽവേ മേൽപ്പാലത്തിൽ വച്ചു എന്റെ തോൾവശത്തായി എന്തോ ഉരസുന്നതായി തോന്നിയത്. തല വെട്ടിച്ചു സൈഡിലേക്ക് നോക്കിയപ്പോൾ ഒരു വ്യക്തി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം ഉപയോഗിച്ചു ഉരസുന്നതാണ് കണ്ടത്. കയ്യിലിരുന്ന ഫോണുൾപ്പെടെ വലിച്ചെറിഞ്ഞു അവന്റെ കോളറിൽ ഞാൻ പിടിമുറുക്കി. എന്റെ ശബ്ദം കുറച്ചു ഉറക്കെയാണ്… ഡ്രൈവർ അത് കേട്ടുവെന്ന് തോന്നുന്നു. ബസ് അവിടെ തന്നെ നിർത്തി. അവൻ കുതറുന്നുണ്ടായിരുന്നു..’ യുവതി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സുഹൃത്തുക്കളെ,
ഒരു കെഎസ്ആർടിസി ബസ് യാത്രാനുഭവം പങ്കുവയ്ക്കുകയാണ്. അറിഞ്ഞവർ ഉണ്ട്… അറിയാത്തവരും.. വാർത്ത ശരിക്കു അറിയാത്തവരും. തിങ്കളാഴ്ച കെഎസ്ആർടിസിയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ പണിമുടക്കുന്നതിന്റ ഭാഗമായി സർവീസ് കുറവായിരുന്നുവല്ലോ. അന്നേ ദിവസം അടിയന്തിരമായി തിരുവനന്തപുരം ചെല്ലേണ്ടുന്നതിന്റെ ഭാഗമായി ഞാൻ പുത്തൂർമുക്കിൽ നിന്നും ഒരു ഓർഡിനറി ബസിൽ കൊട്ടാരക്കര ഇറങ്ങാം എന്ന് കരുതി കയറി. ഭാഗ്യത്തിന് സീറ്റും കിട്ടി.

അങ്ങനെ അങ്ങനെ യാത്രചെയ്യുമ്പോൾ ആണ് മൈലം എംജിഎം സ്കൂൾ കഴിഞ്ഞുള്ള റയിൽവേ മേൽപ്പാലത്തിൽ വച്ചു എന്റെ തോൾവശത്തായി എന്തോ ഉരസുന്നതായി തോന്നിയത്. തല വെട്ടിച്ചു സൈഡിലേക്ക് നോക്കിയപ്പോൾ ഒരു വ്യക്തി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം ഉപയോഗിച്ചു ഉരസുന്നതാണ് കണ്ടത് . അത്യാവശ്യം ultra feminist താത്പര്യങ്ങൾ വച്ചുപുലർത്തുന്നതുകൊണ്ടു തന്നെ പ്രതികരണ ശേഷി നഷ്ടപെട്ടിട്ടേയില്ല.. കയ്യിലിരുന്ന ഫോണുൾപ്പെടെ വലിച്ചെറിഞ്ഞു അവന്റെ കോളറിൽ ഞാൻ പിടിമുറുക്കി. എന്റെ ശബ്ദം കുറച്ചു ഉറക്കെയാണ്… ഡ്രൈവർ അത് കേട്ടുവെന്ന് തോന്നുന്നു. ബസ് അവിടെ തന്നെ നിർത്തി. അവൻ കുതറുന്നുണ്ടായിരുന്നു.

ഈ പെണ്ണിനെന്താ ഞാനൊന്നും ചെയ്തില്ലേ’ എന്നൊക്കെ പുലമ്പുന്നും ഉണ്ടായിരുന്നു.. എനിക്കും അയാൾക്കും തമ്മിൽ ഒരു മൽപ്പിടിത്തം തടത്താനുള്ള സ്ഥലം വായടഞ്ഞുപോയ എന്റെ പ്രിയ സഹയാത്രികർ ഒരുക്കിത്തന്നു. പലരോടും പറഞ്ഞു. ചേട്ടാ ഇയാളെന്ന insult ചെയ്യാൻ ശ്രമിച്ചു എന്ന്. കണ്ടക്ടർ ഉൾപ്പെടെ ആരും മിണ്ടിയില്ല.. ഇതിനൊരു അപവാദമെന്നോണം ചില ചേച്ചിമാർ ‘യ്യോ..ഇങ്ങോട്ടൊന്നും കൊണ്ടുവരല്ലേ’ എന്നൊക്കെ പറയുന്നതായും എനിക്കോർമയുണ്ട്.. അടുത്ത ഓപ്ഷൻ വെളിയിൽ നിന്ന് ബസിലേക്ക് ഉറ്റുനോക്കുന്ന കുറച്ചുപേർ ആയിരുന്നു. അവരോടും കാര്യം ഉറക്കെ വിളിച്ചുകൂവി തന്നെ പറഞ്ഞു.. ‘വലിച്ചിറക്ക് ചേച്ചി അവനെ’ എന്ന് ആരൊക്കെയോ വിളിച്ചുകൂവി.. കൃത്യമായി ഓർമയില്ല ആരൊക്കെയോ സഹായിച്ചു. അയാളെ ബസിൽ നിന്ന് ഇറക്കാൻ.

ഞാൻ അയാളെ അവരുടെ കയ്യിൽ ഏൽപ്പിച്ചു എന്റെ ഫോൺ എടുത്തു. അപ്പോളേക്കും ആളുകൾ കൈകാര്യം ചെയ്യും എന്നായപ്പോൾ എല്ലാരേം തട്ടിക്കളഞ്ഞു അയാൾ ഓടെടാ ഓട്ടം…(സ്ഥിരം ഓടാറുള്ളതാണെന്നു ഓട്ടം കണ്ടിട്ടും നാട്ടിലെ ചില സുഹൃത്തക്കൾ വഴിയും അറിഞ്ഞു ) അതും സ്വന്തം മുണ്ടും ചെരിപ്പും ഒക്കെ ഊരിക്കളഞ്ഞിട്ടാന്നെ… ന്തായാലും നല്ല ഓട്ടക്കാരനാണ് .. പുറകെ ഓടിയ ചേട്ടൻമ്മാർ (പഞ്ചായത്ത്‌ മെമ്പർ ഗോപാലകൃഷ്ണൻ സർ ഉൾപ്പെടെ ) മറിഞ്ഞുവീണു.. (കാൽമുട്ട് പൊട്ടി hospitalised ആകേണ്ടിയും വന്നു ഒരാൾക്ക്.

ഞാൻ 100 ലേക്ക്‌ വിളിച്ചു. പക്ഷെ ഒരു stressed situationil 1/2 അക്കങ്ങളിൽ ഒക്കെ അമർത്താൻ പറയുമ്പോൾ ആർക്കാ പറ്റുക. കാൾ കട്ടായി. പിന്നെ നമ്മുടെ 1515 ലേക്ക്‌ വിളിച്ചു. pink police ലൊക്കേഷൻ ചോദിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് ഒരു സിനിമാക്കഥ പോലെ എനിക്ക് തോന്നുന്നു. MC റോഡിലൂടെ ബസ് വന്നവഴി. ഉടുതുണിയുരിഞ്ഞു ഓടുന്ന പ്രതി. പുറകെ ഓടിയെത്താൻ കഴിയാത്ത ചേട്ടന്മാർ. മറിഞ്ഞുവീണ ഒരു ചേട്ടൻ ഉൾപ്പെടെ ചിലർ ബൈക്കിൽ ഫോളോ ചെയ്യുന്നു.

ഓടുന്നയാളുടെ എതിർ ദിശയിൽ ഒരു രക്ഷകനെ പോലെ (എന്റെ ) ഓട്ടോയിൽ യാത്രചെയ്യുന്ന നൂറനാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സാറും ഓട്ടോയിൽ നിന്നിറങ്ങി പ്രതിയെ ഓടിച്ചിട്ട്‌ പിടിച്ചു.(ഒരുപക്ഷെ സാർ വന്നില്ലായിരുന്നുവെങ്കിൽ പ്രതി ഓടി രക്ഷപെടാനുള്ള സാധ്യതകൾ ഏറെയായിരുന്നു ) ഇതിനോടകം തന്നെ കൊട്ടാരക്കര സ്റ്റേഷനിലും എന്റെ ഭർത്താവിനെയും ഞാൻ വിവരമറിയിച്ചു. സ്കൂളിൽ നിന്ന് അദ്ദേഹവും അപ്പോൾ തന്നെ ഇറങ്ങുകയുണ്ടായി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ കൊട്ടാരക്കര എസ്ഐ രാജീവ്‌ സാറും സംഘവും പിങ്ക് പൊലീസുമെത്തി. പ്രതിയെ ജീപ്പിൽ കയറ്റി. ഒപ്പം ഞാനും. ഇതാണ് സംഭവം.

പിന്നീട് പോലീസ് സ്റ്റേഷനിൽ ചെന്ന് ഞാൻ സ്റ്റേറ്റ്മെന്റ് കൊടുക്കകയും മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട പ്രതി റിമാൻഡിലായിട്ടുണ്ട്.