News

കൊച്ചിന്  2 മാസം പ്രായമുള്ളപ്പോള്‍ അമ്മ കാമുകനൊപ്പം പോയി, എനിക്ക് കൊച്ചിനെ നന്നായി എടുക്കാന്‍ പോലും അറിയില്ലായിരുന്നു! എന്നാലും മകള്‍ക്ക് സൗഭാഗ്യങ്ങളെല്ലാം നല്‍കുമെന്ന് ഉറപ്പിച്ച ഒരച്ഛന്റെ കുറിപ്പ്

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജില്‍ ഒരച്ഛന്റേയും മകളുടേയും കഥ പറയുന്നു. പ്രസവിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയ ഭാര്യയുടെ കഥ പറയുമ്പോള്‍ ആ അച്ഛന് യാതൊരു പതര്‍ച്ചയും ഇല്ല. അമ്മയില്ലാതെ മകളെ വളര്‍ത്തി അവളുടെ നല്ല ഭാവിക്കായി അധ്വാനിക്കുന്ന ആ അച്ഛന്റെ കഥ ആരേയും പ്രചോദിപ്പിക്കും.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അവളെന്റെ കുഞ്ഞുമോളാണ്, എന്റെ ജീവിതത്തിലെ വെളിച്ചമാണ്. അവള്‍ക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരാളുടെ ഒപ്പം പോയത്. എന്റെ സമ്പാദ്യങ്ങളും അവള്‍ കൊണ്ടുപോയി. ഞാന്‍ ഒറ്റപ്പെട്ടു. ഞാന്‍ സ്നേഹിച്ചിരുന്ന പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല.

അതിനേക്കാളേറെ എന്നെ വേദനിപ്പിച്ചത് എന്റെ മകള്‍ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്താണ്. അന്ന് ഞാന്‍ ഉറപ്പിച്ചു ഒരിക്കലും അവള്‍ക്ക് അമ്മയുടെ ഒരു കുറവും വരുത്തരുത് എന്ന്. അന്ന് അവള്‍ ചെറിയ കുഞ്ഞായിരുന്നു. എനിക്ക് അവളെ നന്നായി എടുക്കാന്‍ പോലും അറിയില്ല. പക്ഷേ എന്നെ എന്റെ അമ്മ സഹായിച്ചു.

ഒഴിവു സമയങ്ങളിലൊക്കെ ഞാന്‍ അവളോടൊപ്പം ചിലവഴിച്ചു. അവള്‍ കുറച്ചൊന്നു വളര്‍ന്നപ്പോള്‍ എന്റെ ജോലിസ്ഥലത്തേക്ക് കൂട്ടി. ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മകളെ ഒരു നോക്കു കാണാന്‍ അവളുടെ അമ്മ വന്നിട്ടില്ല. പക്ഷേ എനിക്ക്, ഞങ്ങള്‍ക്ക് പരിഭവമില്ല.ഞാനും മകളും പരസ്പരം സ്നേഹിച്ചും കരുതലോടെയും കഴിയുന്നു.

എപ്പോഴെങ്കിലും ഞാന്‍ വിഷമിച്ചിരിക്കുകയാണെങ്കില്‍ അവള്‍ എന്റെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്റെ പ്രശ്നങ്ങളൊക്കെ ഞാന്‍ മറക്കും. ഞാന്‍ ഒന്നിനുവേണ്ടിയും ആഗ്രഹിക്കുന്നില്ല. അവളാണ് എന്റെ ജിവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എന്നെക്കൊണ്ടാകുന്നതുപോലെ അവള്‍ക്ക് ഞാന്‍ എല്ല സൗഭാഗ്യങ്ങളും നല്‍കും. അത് അവള്‍ അര്‍ഹിക്കുന്നുണ്ട്’. ആ അച്ഛന്‍ പറയുന്നു

Related posts

ആ കുഞ്ഞിനെ എങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് കേണ് ഐഎസ് പെണ്‍കുട്ടിയുടെ കുടുംബം

subeditor5

എ.കെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനം എത്ര നാൾ? മന്ത്രിക്കും ഹണിക്കും എതിരേ കേസിലേ പ്രതികൾ ഹൈക്കോടതിലേക്ക്

subeditor

ശോഭാ സുരേന്ദ്രന്‍ കോന്നിയില്‍ സ്ഥാനാര്‍ഥിയാവും, സെന്‍കുമാറും പരിഗണനയില്‍ ; ചര്‍ച്ച പുരോഗമിക്കുന്നു

main desk

മഴ പെയ്യിക്കാൻ 15കാരി 8മണിക്കൂർ ജല നൃത്തം നടത്തി

subeditor

ബോര്‍ഡ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ലംഘനം നടത്തി; ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തില്‍ പ്രതിഷേധമറിയിച്ച് പന്തളം രാജകുടുംബം

subeditor10

കമ്മട്ടിപ്പാടം ഞാൻ കണ്ടു, ഈ ചിത്രത്തിന്‌ എന്തിനാണ്‌ ‘എ’ സർടിഫികറ്റ് നല്കിയത്.എല്ലാവരും കാണണം ഈ ചിത്രം- മഞ്ജു വാര്യർ

subeditor

പോർച്ചുഗലും വെയ്ൽസും യൂറോകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ

subeditor

കോളറ : മലപ്പുറത്ത് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

subeditor

എലിശല്യം നേരിടേണ്ടി വന്ന യാത്രക്കാരന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം പിഴയിട്ടു

subeditor

ദുബൈയിൽ ഇന്ത്യൻ വസന്തം; റിയൽ എസ്റ്റേറ്റിൽ മുടക്കിയത് 30000 കോടി. നിക്ഷേപത്തിൽ ഇന്ത്യ ഒന്നാമത്

subeditor

ഞങ്ങളേ വിളിക്കരുതെന്ന് നിങ്ങളുടെ ആൾക്കാരോട് എല്ലാം പറഞ്ഞതല്ലേ..നീ കൊണ്ടെ കേസു കൊടുക്കടാ..

subeditor

ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണ്ണ മാലയിൽ ഇരുമ്പ്, സോഷ്യൽ മീഡിയയിലും വാട്ട്സപ്പിലും വീഡിയോ

subeditor