ഇങ്ങനെയും പോലീസുകാരോ?, വിമാനം പുലര്‍ച്ചെ; എത്തിയത് ഉച്ചയ്ക്ക്; കുടുങ്ങിയ യുവാവിന് പൊലീസ് കൈത്താങ്ങ്

പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു അത്ഭുതം പോലെ സഹായിക്കാനായി ദൈവത്തിന്റെ പ്രതിരൂപമായി പലരും പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തില്‍ യുവാക്കള്‍ക്ക് ഉണ്ടായ ഒരു സംഭവമാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. അതും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വലിയ മനസ്. വിമാനക്കൂലിക്കുള്ള പണത്തിനായി പലരോടും സഹായം ചോദിച്ചിട്ടും ലഭിക്കാതിരുന്ന യുവാക്കളുടെ അടുത്തേക്കാണ് ഈ ഉദ്യോഗസ്ഥന്‍ എത്തുന്നത്. തുടര്‍ന്ന് സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നല്‍കിയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്ത് കൊടുത്തത്.

ഇക്കാര്യം യുവാക്കളില്‍ ഒരാള്‍ ഫേസ്ബുക്കില്‍ വിവരിച്ചിട്ടുണ്ട്. പുലര്‍ച്ചെ ഒരു മണിയ്ക്ക് പോകുന്ന ഫളൈറ്റിന് ഉച്ചയ്ക്ക് ഒരുമണി ആണെന്ന് കരുതി നേരം വൈകി വന്നു. അപ്പോഴാണ് വിമാനം പോയിട്ട് മണിക്കൂറുകളായെന്ന് വിവരം കിട്ടിയത്. വൈകിട്ടുള്ള അടുത്ത ഫ്‌ലൈറ്റിന് പോകാന്‍ കയ്യില്‍ പണമില്ലായിരുന്നു. എ ടി എം കാര്‍ഡോ, ലിക്വിഡ് മണിയോ അല്ലാത്ത ഇടപാടുകള്‍ സ്വീകരിക്കില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിലുള്ളവര്‍ പറഞ്ഞപ്പോഴാണ് ശരിക്കും പെട്ടുവെന്ന് മനസിലായത്. പലരോടും സഹായം ചോദിച്ച് കൈ മലര്‍ത്തി നില്‍ക്കുമ്പോഴാണ് രക്ഷകന്റെ രൂപത്തില്‍ എയര്‍പോര്‍ട് പൊലിസ് സബ് ഇന്‍സ്‌പെക്ര്! ശ്രീ. എ ടി ഹാറൂണ്‍ അവിടെ എത്തി കാര്യങ്ങളറിഞ്ഞ് സ്വന്തം പണം കൗണ്ടറിലടച്ച് സഹായിച്ചത്.- കുറിപ്പില്‍ പറയുന്നു.

Loading...

കുറിപ്പ് വായിക്കാം:

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ നിന്ന് സുഹൃത്ത് Suhail Pazhanji യ്ക്ക് കുവൈറ്റില്‍ പോകാനുള്ള ഫ്‌ലൈറ്റ് മിസ്സായിരുന്നു. പുലര്‍ച്ചെ ഒരു മണിയ്ക്ക് പോകുന്ന ഫളൈറ്റിന് ഉച്ചയ്ക്ക് ഒരുമണി ആണെന്ന് കരുതി നേരം വൈകി വന്നു. അപ്പോഴാണ് വിമാനം പോയിട്ട് മണിക്കൂറുകളായെന്ന് വിവരം കിട്ടിയത്. വൈകിട്ടുള്ള അടുത്ത ഫ്‌ലൈറ്റിന് പോകാന്‍ കയ്യില്‍ പണമില്ലായിരുന്നു. എ ടി എം കാര്‍ഡോ, ലിക്വിഡ് മണിയോ അല്ലാത്ത ഇടപാടുകള്‍ സ്വീകരിക്കില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിലുള്ളവര്‍ പറഞ്ഞപ്പോഴാണ് ശരിക്കും പെട്ടുവെന്ന് മനസിലായത്.

ഞങ്ങളാരും എ ടി എം കാര്‍ഡ് എടുത്തില്ലാര്‍ന്നു. പലരോടും സഹായം ചോദിച്ച് കൈ മലര്‍ത്തി നില്‍ക്കുമ്പോഴാണ് രക്ഷകന്റെ രൂപത്തില്‍ എയര്‍പോര്‍ട് പൊലിസ് സബ് ഇന്‍സ്‌പെക്ര്! ശ്രീ. എ ടി ഹാറൂണ്‍ അവിടെ എത്തി കാര്യങ്ങളറിഞ്ഞ് സ്വന്തം പണം കൗണ്ടറിലടച്ച് സഹായിച്ചത്. കേരള പോലിസില്‍ ഇതുപോലെ നല്ല ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.

ടിക്കറ്റ് കയ്യില്‍ കിട്ടി സമാധാനനത്തോടെ ആ പണം അദ്ദേഹത്തിന് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനിടയ്ക്ക് ഇദ്ദേഹം പെരുമ്പാവൂര്‍ സ്വദേശിയാണും, ഐ എന്‍ ടി യു സി എറണാകുളം ജില്ലാ പ്രസിഡന്റും കെ പി സി സി സെക്രട്ടറിയുമായിരുന്ന അന്തരിച്ച ടി പി ഹസ്സന്റെ കുടുംബാംഗമാണെന്നുമുള്ള വിവരം അറിയാന്‍ കഴിഞ്ഞു. ‘ഹാപ്പിയായില്ലേ എന്നാല്‍ പൊയ്‌ക്കോളൂ’ എന്ന് അദ്ദേഹം പറഞ്ഞപ്പോ ‘ഹാപ്പിയായില്ല ഞങ്ങള്‍ക്കൊരു പടം വേണം’ എന്ന് പറഞ്ഞ് എടുത്തതാണിത്.

അന്നേരം കൂടെയുള്ള മറ്റ് പോലിസുകാര്‍ പറഞ്ഞത് ഇങ്ങനെ; ഇതിവിടെ സ്ഥിരം സംഭവാണ്, ഹാറൂണ്‍ സാറിന് പണം തിരികെ കിട്ടാത്ത സഹായങ്ങളുടെ കണക്ക് പറയാതിരിക്കുന്നതാ നല്ലത് എന്ന്. ഞാനറിയാത്ത ഇനി കാണാന്‍ ഒരുപക്ഷേ സാധ്യതയില്ലാത്ത ആ എസ്.ഐ സാറിന് മനംനിറഞ്ഞ നന്ദി