മക്കള്‍ പച്ചക്ക് ആട്ടും, ഭാര്യ അവന്റെ പൗരുഷത്തെ പുച്ഛിക്കും, മദ്യത്തിന് പിന്നാലെ അവന്‍ പേ പിടിച്ചലയുന്നത് എന്തുകൊണ്ട്? കുറിപ്പ്

കൊറോണ വൈറസ് വ്യാപനം തടയാന്‍ വേണ്ടി ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ സംസ്ഥാനത്തെ മദ്യ ശാലകളും അടച്ച് പൂട്ടിയിരുന്നു. ഇതിന് പിന്നാലെ മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഡോക്ടര്‍ തോമസ് മത്തായി കയ്യാനിക്കല്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുന്നു. ആത്മഹത്യ ചെയ്യുന്നവര്‍ ചത്തു തുലയട്ടെ എന്നുവരെയെത്തി സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്‍. ഇത്രയൊക്കെ പരിഹാസ്യനായിട്ടും എന്തുകൊണ്ടാണ് ഒരു മദ്യപാനി വിഡ്ഢിച്ചിരിയോടെ മദ്യത്തിന് പിന്നാലെ പേ പിടിച്ചലയുന്നത്? അവന്റെ free willല്‍ ചുമ്മാ ആര്‍മ്മാദിക്കാന്‍ ചെയ്യുന്നതാണെന്ന് തോന്നുന്നുണ്ടോ? അവിടാണ് alcoholism/ alcohol dependence എന്ന രോഗവസ്ഥയെ കുറിച്ച് മലയാളിയുടെ understanding എത്ര distorted ആണെന്ന് മനസ്സിലാക്കേണ്ടത്. ഡോ. തോമസ് മത്തായി കയ്യാനിക്കല്‍. ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

Loading...

ബാറും ബിവറേജസും പൂട്ടിയിട്ട് ഇന്ന് നാലാം ദിവസം. കൊറോണ കാരണം ഒരു മരണം ആണ് ഇത് വരെയെങ്കില്‍, withdrawal അടിച്ച് ആത്മഹത്യ ചെയ്തവര്‍ നാലഞ്ച് പേരാണ്. ഇവിടെ ഞങ്ങളുടെ sPychitary/Deaddiction ഒപിയില്‍ withdrawalകാരുടെ പെരുമഴ ആണ്. കൂടുതലും seizure അടിച്ചും delirium ആയും വരുന്നവര്‍. Withdrawal സഹിക്കാന്‍ വയ്യാതെ പിടിവിട്ട് After shaveഉം sanitizerഉം എടുത്ത് കുടിച്ച് അതിഗുരുതരാവസ്ഥയില്‍ കൊണ്ട് വരുന്നവരും ഉണ്ട്.

കൊറോണ മരണം സര്‍ക്കാര്‍ മാക്‌സിമം ശ്രമിച്ചിട്ടും തടയാന്‍ പറ്റാതെ വന്നതെങ്കില്‍, withdrawal മരണങ്ങള്‍ സര്‍ക്കാര്‍ തന്നെ facilitate ചെയ്തതാണ് എന്ന് പറയേണ്ട വരും. എത്ര രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പുറത്തായിരുന്നെങ്കിലും, എന്ത് കൊണ്ട് ഇങ്ങനൊരു അപകടകരമായ നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. അവിടാണ് alcoholism/alcohol dependence എന്ന രോഗവസ്ഥയെ കുറിച്ച് മലയാളിയുടെ understanding എത്ര distorted ആണെന്ന് മനസ്സിലാക്കേണ്ടത്.

ആദ്യത്തെ ആത്മഹത്യ report ചെയ്യപ്പെട്ടപ്പോള്‍ തന്നെ, സോഷ്യല്‍ മീഡിയയിലും മറ്റും വന്ന പ്രതികരണങ്ങള്‍ വന്‍ ഡെസ്പ് ആയിരുന്നു. ചത്തു തുലയട്ടെ അവനൊക്കെ, good riddance, അവന്റെ ഒക്കെ വീട് കണ്ട്‌കെട്ടി ഐസോലേഷന്‍ വാര്‍ഡ് ആക്കണം എന്നൊക്കെ ആണ് പ്രബുദ്ധ മലയാളി സമൂഹം വിളിച്ച് കൂവിയത്. വീട്ടിലെ ഒരംഗം, അത് സ്വന്തം അച്ഛനോ ചേട്ടനോ ഭര്‍ത്താവോ മകനോ അങ്ങനെ ആരെങ്കിലും, മദ്യത്തിന് അടിമ ആയതിന്റെ തിക്തഫലങ്ങള്‍ നേരിട്ട് ഏറ്റ് വാങ്ങിയത് കൊണ്ടാവം ഇങ്ങനെ harsh ആയ attitude പലരിലും കാണുന്നത്.

എങ്കിലും നിങ്ങള്‍ ആ മദ്യപാനിയെ കുറിച്ച് ഒന്നോര്‍ത്ത് നോക്കൂ. നാട്ടുകാര്‍ക്കും മിമിക്രിക്കാര്‍ക്കും വെറും കോമാളി. സ്വന്തം മക്കള്‍ വരെ പച്ചക്ക് ആട്ടുന്നു. ഭാര്യ അവന്റെ പൗരുഷത്തെ പോലും പുച്ഛിക്കുന്നു. അച്ഛനമ്മമാര്‍ കുടുംബം തുലച്ചവന്‍ എന്ന് പറഞ്ഞ് ആഞ്ഞ് ശപിക്കുന്നു. ഇതൊക്കെ ആയിട്ടും ഒരു വിഡ്ഢിച്ചിരിയോടെ മദ്യത്തിന് പിന്നാലെ അവന്‍ പേ പിടിച്ചലയുന്നത് അവന്റെ free willല്‍ ചുമ്മാ ആര്‍മ്മാദിക്കാന്‍ ചെയ്യുന്നതാണെന്ന് തോന്നുന്നുണ്ടോ. ഈ ചിന്താഗതി പല ഡോക്ടര്‍മാരിലും ഹോസ്പിറ്റല്‍ സ്റ്റാഫിലും വരെ കണ്ടിട്ടുണ്ട്. അത് കൊണ്ടാണല്ലോ ഇനിയെങ്കിലും കുടി ഒക്കെ നിര്‍ത്തി നന്നായി ജീവിച്ചൂടെ എന്ന് അവരൊക്കെ ശകാരിക്കുന്നത്. കെട്ടിയിട്ടും ചീത്ത വിളിച്ചും deaddiction ചെയ്യുന്ന കണ്ണൂരിലെ ഒരു മോഡേണ്‍ spychitary ഹോസ്പിറ്റല്‍ എനിക്കറിയാം. താന്‍ പോലും അറിയാതെ Dependence എന്ന ചുഴിയില്‍ പെട്ട് മുങ്ങിത്താഴുന്ന മദ്യപാനിക്ക് ഇതൊക്കെ എന്ത് മാറ്റം വരുത്താനാണ്.

ഒരുവന്‍ ഭ്രൂണവാസ്ഥയില്‍ ആയിരിക്കുമ്പോള്‍ തന്നെ അവനെ മദ്യപാനി ആക്കിയേക്കാവുന്ന wiring (neurobiological pathways) അവന്റെ ബ്രെയിനില്‍ രൂപപ്പെട്ട് കഴിയും. പിന്നെ environmental factors ചെറിയ ഒരു പുഷ് കൊടുത്താല്‍ മതിയാവും ആ ചുഴിയിലേക്ക് വീഴാന്‍. ഞാന്‍ പറയുന്നത് ഇടയ്ക്കിടെ social drinking ചെയ്യുന്നവരെ കുറിച്ചല്ല. Alcohol dependence ്യെിdromeനെ കുറിച്ചാണ്. ഒരാള്‍ ADS patient ആവുന്നത് അയാളുടെ ചെറുപ്പത്തിലെ അനുഭവങ്ങള്‍ കൊണ്ടോ ഭാര്യയുമായി വഴക്കിടുന്നത് കൊണ്ടോ മറ്റ് social stressorsനെ കൊണ്ടോ ഒന്നുമല്ല. അതൊക്കെ അവന്‍ സ്വന്തം conscious thinkingനെ തൃപ്തിപ്പെടുത്താന്‍ പറയുന്ന excuses മാത്രമാണ്. ജനിക്കും മുന്‍പേ തലയില്‍ (തലച്ചോറില്‍) എഴുതപ്പെട്ട ഒരു മനോരോഗം ആണ് ADS. മിക്കവാറും patientsന്റെയും family history എടുത്താല്‍ ഒരു first degree relative (eg. a parent or sibling) അത് പോലെ alcohol abuse ചെയ്ത history ഉണ്ടാവും.

ഒരു parentന് ADS ഉണ്ടെങ്കില്‍ മക്കളില്‍ വരാന്‍ ഉള്ള chance 50% അടുത്താണ്. പല മക്കളും ചെറുപ്പം മുഴുവന്‍ മദ്യപാനിയായ അച്ഛനെ വെറുത്ത് ചീത്ത പറഞ്ഞ് നടന്നിട്ട്, ഒരു പ്രായം എത്തുമ്പോള്‍ ചെറുതായി കുടിച്ച് തുടങ്ങി, പിന്നെ അച്ഛനെ പോലെ തന്നെ മദ്യത്തിന് അടിമപ്പെട്ട് നശിക്കുന്നത് കാണാറുണ്ട്. They are just being puppets to a neurobiological wiring in their brain. ഇതൊന്നും മനസ്സിലാക്കാതെ, ഒരു രോഗിക്ക് കിട്ടേണ്ട basic empathy പോലും കൊടുക്കാതെ, സമൂഹവും വീട്ടുകാരും അവഹേളിച്ച് തള്ളുന്ന അവര്‍, പലപ്പോഴും isolated ആയി ആത്മഹത്യയില്‍ ചെന്നാണ് അവസാനിക്കാറുള്ളത്. എന്നാലോ, മരണശേഷവും ‘കുടിച്ച് ചത്തവന്‍’ എന്ന ലേബലില്‍ ആ humiliation തുടരുന്നു. ഇങ്ങനൊരു ദുര്‍വ്വിധി വേറെ ഏത് രോഗബാധിതര്‍ അനുഭവിക്കുന്നുണ്ട്.

Alcohol withdrawal എന്നത് കൂടിയ ഇനം ഹാങ്ങോവര്‍ അല്ല. മാസങ്ങളോ വര്‍ഷങ്ങളോ ആയി നിരന്തരം alcohol എന്ന brain depressant ഉപയോഗിക്കുന്നവരില്‍ അത് പെട്ടെന്ന് നിര്‍ത്തുമ്പോളാണ് withdrawal വരുന്നത്. ഒരു സിസ്റ്റത്തെ കുറെ നാള്‍ അങ്ങ് അമുക്കി പിടിച്ചിട്ട് പെട്ടെന്ന് ആ pressure എടുത്തു മാറ്റിയാല്‍ എന്ത് സംഭവിക്കും. സിസ്റ്റം കുതിച്ച് മേലോട്ട് ചാടും അല്ലേ. അത് തന്നെയാണ് withdrawalലും നടക്കുന്നത്. കൈ വിറയലിലും intense cravingലും തുടങ്ങും. പിന്നെ അത് seizuresലേക്കും spychosisലേക്കും നീങ്ങും. ഒടുവില്‍ time, place, person orientation പൂര്‍ണ്ണമായും നഷ്ടപ്പെട്ട് പേഷ്യെന്റ് delirious ആവും. Delirium എന്നത് ഒരു medical emergency ആണ്. ഇതെല്ലാം മൂന്നോ നാലോ ദിവസത്തില്‍ സംഭവിക്കും. നേരിട്ട് കണ്ടാലേ ഇതിന്റെയൊക്കെ ഭീകരത മനസ്സിലാവുള്ളൂ. ഇതൊന്നും അറിയാതെ മദ്യം നിര്‍ത്തണം എന്ന് മുറവിളി കൂട്ടിയവര്‍ തന്നെ ഒന്ന് പറഞ്ഞ് തന്നാലും, ഈ patient load ഡോക്ടര്‍മാര്‍ എങ്ങനെ മാനേജ് ചെയ്യണം എന്ന്.