മറ്റേണിറ്റി ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ഭീഷണി; ചെറിയ വയറെന്ന് പരിഹാസം; വേദനയോടെ ആര്യ

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ മറ്റേണിറ്റി ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഫോട്ടോകൾ സമൂഹമാധ്യമത്തിൽ ഇട്ടതിന്റെ പേരിൽ പരിഹാസഹ്ങൾക്കും ഭീഷണിക്കും ഇരയായിക്കൊണ്ടിരിക്കുകയാണ് വിനീതും ആര്യയും. വേ​ദനയോടെ അക്കാര്യഹ്ങൾ പങ്കുവെക്കുകയാണ് രേഷ്മ. വളരെ സന്തോഷത്തോടെയാണ് ഈ ഫോട്ടോകൾ ഷെയർ ചെയ്തതെന്നും രണ്ട് തവണ അബോഷൻ നടന്നിട്ടുണ്ടെന്നും രേഷ്മ വേദനയോടെ പറയുകയാണ്. രേഷ്മയുടെ, വാക്കുകൾ ഇങ്ങനെ

‘രണ്ട് തവണ അബോർഷനായിട്ടുണ്ട് ആര്യയ്ക്ക്. ബോഡി ഷെയ്മിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണുകൊണ്ടല്ല മനസ്സ് കൊണ്ടാണ് ആ ചിത്രങ്ങൾ കാണേണ്ടത്. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ് ആര്യ. വിനീതിനും ആര്യയ്ക്കും ഏറെ സ്‌പെഷലായിരുന്നു ആ നിമിഷങ്ങൾ. മൂന്നാമത്തെ തവണയായിരുന്നു ആര്യ ഗർഭിണിയായത്. മെലിഞ്ഞ ശരീര പ്രകൃതമാണ് ആര്യയ്ക്ക്. ഗർഭിണിയാണെന്ന് അറിഞ്ഞ സമയത്ത് ചെറിയ വയറായിരുന്നു. കണ്ടാൽ ഗർഭിണിയാണെന്ന് പറയില്ലല്ലോ, വയറില്ലല്ലോ എന്നൊക്കെയുള്ള പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് ആര്യയ്ക്ക്. ആ പരിഹാസങ്ങൾക്കുള്ള മറുപടിയാണ് ആര്യയുടെ മുഖത്ത് പിന്നീട് കണ്ട സന്തോഷവും ചിരിയും.

Loading...

ഫേസ്ബുക്കിലൂടെയായിരുന്നു ആര്യയുമായി സൗഹൃദത്തിലാവുന്നത്. ഗർഭകാലത്ത് നേരിട്ട പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കമുള്ള മറുപടിയായാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത്. മനോഹരമായി വേണം വിമർശനങ്ങൾക്ക് മറുപടിയെന്ന് ആര്യ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഫോട്ടോ ഷൂട്ടിനെക്കുറിച്ച്‌ പറഞ്ഞത്. വൈറൽ ചിത്രങ്ങൾ പിറന്ന നിമിഷം അതായിരുന്നു. മഞ്ഞ ഗൗൺ അണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു ആദ്യത്തേത്. അതിൽ വയറിന്റെ വലുപ്പം അറിയുന്നേയുണ്ടായിരുന്നില്ല. അമ്ബൂരിയിൽ വെച്ചായിരുന്നു രണ്ടാമത്തെ ഫോട്ടോ ഷൂട്ട്. എന്റെ വീടിനടുത്തായിരുന്നു ആ ലൊക്കേഷൻ. ട്രഡീഷണലായാണ് ആര്യയെ ഒരുക്കിയത്. ആ ഭംഗി ചിത്രങ്ങളിലും കാണാനുണ്ടായിരുന്നു. അങ്ങേയറ്റം ശ്രദ്ധയോടെയാണ് ആര്യയെ ഒരുക്കിയത്.

ഇത് പോലെയുള്ള മനോഹരനിമിഷങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അമ്മയാകാൻ തയ്യാറെടുക്കുന്നവർ പറഞ്ഞ് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. വിമർശനങ്ങളുമുണ്ടായിരുന്നു. നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ഇതെന്നായിരുന്നു ചിലർ പറഞ്ഞത്. ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുമുണ്ടായിരുന്നു. അതേക്കുറിച്ച്‌ പറഞ്ഞ് തനിക്ക് ഭീഷണി കോൾ വന്നിരുന്നു. ഫോട്ടോ ഡിലീറ്റ് ചെയ്യാനുദ്ദേശമില്ലെന്ന മറുപടിയായിരുന്നു നൽകിയത്.’ രേഷ്മപങ്കുവച്ചു