സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫോട്ടോഷൂട്ടിന്റെ വീഡിയോയും പുറത്ത്, നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍

ഇന്നത്തെ കാലത്ത് വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ഇതില്‍ പ്രധാനമാണ് ഫോട്ടോഷൂട്ട്. പ്രീവെഡിംഗ് ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിംഗ് ഫോട്ടോ ഷൂട്ടുകളും വ്യത്യസ്തങ്ങളാകാറുണ്ട്. ചില ഫോട്ടോ ഷൂട്ടുകള്‍ സിനിമയുടെ ദൃശ്യഭംഗിയെ പോലും വെല്ലുന്നത് ആണ്. ഒരോ ദിവസം വ്യത്യസ്ത ഫോട്ടോ ഷൂട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സവാള വില കുതിച്ചുകയറുന്ന പശ്ചാത്തലത്തില്‍ സവാളമാലയണിഞ്ഞുള്ള മണവാട്ടിയുടെ ഫോട്ടോഷൂട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തവന്നത്.. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള റാം ഗൌരി എന്ന ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇതിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് ഇവര്‍. കാടും വെള്ളച്ചാട്ടവും കടലുമെല്ലാം പശ്ചാത്തലമാക്കിയുള്ള പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് പിന്നാക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ് സോഷ്യല്‍ മീഡിയ വഴി പുറത്തുവീട്ടിരിക്കുന്നത്.

Loading...

Save the date Teaser RAM + GAURI

Save the date Teaser RAM + GAURI "LOVE without limits"Ram + Gauri – Love Stories :)By PINNACLE WEDDING STORIES#pinnacleeventplannersfor further details 📨 :📱📞 : +91 77367 49945, +91 9605540838📨📩: +91 80759 53350, +91 75590 88586Pinnacle Event PlannersKERALA | BAHRAIN📨📩 m.me/pinnacleeventplanners📨📩 https://wa.me/+917736749945#wedding #marriage #decorations #catering #event #management #pinnacleeventplannersServices we offer:Destination Wedding | Invitations & Stationary | Catering | Costumes & Jewels | Styling&Beauty | Themed Wedding | Entertainment & Programmes | Interior Decoration | Venues&Location | Transportation | Stage Design & Décor | Wedding Video/Photography/Live Web casting

Opublikowany przez Pinnacle event planners Wtorek, 10 grudnia 2019

അതേസമയം എന്നാല്‍ ഒക്‌ടോബര്‍ 23 ന് ബ്ലാക്ക് പേപ്പര്‍ ഫോട്ടോഗ്രഫി പുറത്ത്‌വിട്ട ഐശ്വര്യ പെബിന്‍ എന്നിവരുടെ ഫോട്ടോഷൂട്ട് ശക്തമായി വിമര്‍ശനങ്ങള്‍ നേരിട്ടു. ഈ ഫേട്ടോഷൂട്ട് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ് ചിലര്‍ പറഞ്ഞത്. ഇതിന് നിരവധി ട്രോളുകളും വന്നിരുന്നു.

എന്നാല്‍ ഫോട്ടോയ്ക്ക് പിന്തുണയായി നിരവധി ആളുകളും രംഗത്തെത്തി. എടുക്കുന്നവര്‍ക്ക് എല്ലാത്ത് പ്രശ്‌നങ്ങള്‍ പിന്നെ എന്തിനാണ് മറ്റുള്ളവര്‍ക്ക് എന്നാണ് ഉയര്‍ന്ന ചോദ്യം. കാലം മാറുന്നതനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പ്രതിരോധിക്കാന്‍ ആകില്ലെന്നും ഇക്കൂട്ടര്‍ വാദിച്ചു. പിന്നെ ആതിനെ പറ്റി വലിയ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ഉണ്ടയില്ല.

എന്നാല്‍ ഇതിന് ശേഷം കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ് നടത്തിയ ഗൗരി റാം എന്നിവരുടെ ഫോട്ടോഷൂട്ടാണ് വിവാദം കൊഴുപ്പിച്ചിരിക്കുന്നത്. ഇതില്‍ ഗൗരിയുടെ വസ്ത്രം മോശമായിരുന്നു എന്നായിരുന്നു ഇതിലെ പ്രശ്‌നം. പിനക്കളിനെതിരെയും മോശം കമന്റുകള്‍ വന്നു. ഫോണ്‍ വിളിച്ച് വരെ ചീത്ത് വിളികള്‍ ഉണ്ടായതായി സിഇി ഷാലു പറഞ്ഞു.

എന്നാല്‍ ഇതേ വിഷയത്തില്‍ പോലീസിന്റെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ട്രോള്‍ പേജുകളിലും സജീവമായിക്കൊണ്ടിരിക്കുന്നത്. സേവ് ദ് ഡേറ്റ് ആയിക്കോളൂ എന്നാല്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട് എന്നായിരുന്നു പോലീസിന്റെ മീഡിയാ സെല്‍ പേജില്‍ പങ്ക്‌വെച്ച പോസ്റ്റ്. ഈ പോസ്റ്റ് സദാചാര പോലീസിങ്ങിനെ പിന്തുണയ്ക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നു. പോലീസിനെ വിമര്‍ശിച്ചും പിന്തുണച്ചും വിവാദങ്ങള്‍ ഉണ്ടായി. പോലീസിനെതിരെ ട്രോളുകളും ശക്തമായിരുന്നു.