എന്റെ ഭാര്യയ്‌ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്, എന്റെ വീട്ടുകാർക്ക് പ്രശ്‌നമില്ല, ബന്ധുക്കൾക്ക് പ്രശ്‌നമില്ല, പിന്നെ ആർക്കാണിത്ര പ്രശ്നം

കഴിഞ്ഞ കുറെ മണിക്കൂറുകളായി സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ഫോട്ടോ ഷൂട്ടാണ്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച ചിത്രങ്ങളാണ് വൈറലായത്. ഈ വിവാഹപൂർവ ഷൂട്ട് സഭ്യത ലംഘിച്ചെന്നാണ് ഉയർന്ന ആക്ഷേപം.‌‌ ഫോട്ടോ ഷൂട്ടിനെതിരെ വ്യാപക വിമർശനം നേരിടുന്ന സമയത്ത് മറുപടിയുമായി ദമ്പതികൾ തന്നെ രം​ഗത്തെത്തി.

Loading...

എന്റെ ഭാര്യയ്‌ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്.എന്റെ വീട്ടുകാർക്ക് പ്രശ്‌നമില്ല,ബന്ധുക്കൾക്ക് പ്രശ്‌നമില്ല.പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് ദമ്പതികൾ പറയുന്നു.ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്.ഷോർട്‌സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്പരമ്പരാഗത ശൈലിയിലുള്ള ചിത്രങ്ങൾ ഒഴിവാക്കി പുതിയ ട്രെന്റ് പിന്തുടരണം എന്ന ആഗ്രഹം ഋഷി കാർത്തിക്കിനും ലക്ഷ്മിക്കുമുണ്ടായിരുന്നു.ഇക്കാര്യം ദമ്പതികൾ കുടുംബസുഹൃത്തും ഫൊട്ടഗ്രഫറുമായ അഖിൽ കാർത്തികേയനോട് പറഞ്ഞു.തുടർന്ന് വാഗമണ്ണിലെത്തി ഷൂട്ട് നടത്തുകയായിരുന്നു.ചിത്രങ്ങൾ വെഡ്ഡിങ് സ്റ്റോറീസിന്റെ പേജിലൂടെയാണ് പങ്കുവച്ചത്.ഇതിനുപിന്നാലെയാണ് വിമർശകർ തലപൊക്കിയത്

സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്.അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം-ഋഷികാർത്തിക് പറഞ്ഞു.വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ഒരു കൂസലും കൂടാതെ നടക്കുന്നു.അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ വരെ രംഗത്തു വരുന്നു എന്നതാണ് രസകരം.സ്ത്രീയുടെ ശരീരഭാഗം കാണുമ്പോൾ നിങ്ങൾ ചിന്തിക്കുന്നത് മറ്റു പലതുമാണ്.സ്ത്രീ എന്നാൽ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്‌നമാണിത്.അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ആയി കണ്ടാൽ പ്രശ്‌നം തീർന്നു.ഇഷ്ടമായില്ലെങ്കിൽ സ്‌ക്രോൾ ചെയ്തു പോയാൽ പോരെ.ഇനി തെറി വിളിച്ചേ തീരൂ എങ്കിൽ ആയിക്കോളൂ. ആരുടേയും വായ മൂടി കെട്ടാൻ സാധിക്കില്ലല്ലോയെന്നും ദമ്പതികൾ പറഞ്ഞു