അയ്യേ…വൈറലാകാനുള്ള അറ്റകൈ പ്രയോ​ഗം: പ്രീവെഡ്ഡീം​ഗ് ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

സമൂഹത്തിൽ സോഷ്യൽമീഡിയയുടെ അതിപ്രസരം കാരണം എങ്ങനെയും വൈറലാകുനുള്ള ശ്രമത്തിലാണ് ചെറുപ്പക്കാർ. ഒന്നു വൈറലായി കിട്ടിയാൽ അവരുടെ ജീവിതെ തന്നെ മാറ്റി മറിച്ചേക്കുമോ എന്ന പ്രതീക്ഷ എല്ലാവരും വച്ചുപുലർത്തുന്നു. വെഡ്ഡിം​ഗ് ഫോട്ടോ​ഗ്രഫി മേഖലയും അങ്ങനെ ചില പരീക്ഷണങ്ങളുടെ ​ഗോദയാണ്. വെഡ്ഡിം​ഗ് ഫോട്ടോ​ഗ്രഫിയിൽ ട്രൻഡിം​ഗ് സേവ് ദി ഡേറ്റാണ്. പുത്തന്‍ പരീക്ഷണങ്ങളാണ് ദിനം പ്രതി സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയില്‍ പരീക്ഷിക്കുന്നത്. ഇത്തരം ഫോട്ടോഷൂട്ടുകൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ കമ്പനിയുടെ ഫേസ്ബുക്കിലാണ് അൽപവസ്ത്രം ധരിച്ച നവ ദമ്പതികളുടെ ഫോട്ടോസ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഭാര്യക്കും ഭർത്താവിനും കണേണ്ടത് നാട്ടിൽ ഉള്ളവരെ കൂടെ കാണിക്കണോ എന്നാണ് ഇതിൽ ഭൂരിഭാഗം പേരും ചോദിക്കുന്നത്. അൽപ വസ്ത്രധാരികളായ നവദമ്പതികളുടെ ഫോട്ടോ ഷൂട്ടിംങിന് എതിരെ നിരവധി ട്രോളുകളും, വിമർശങ്ങളുമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച ഈ സേവ് ദി ഡേറ്റ് ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.

Loading...

ഇതും രഹന ഫാത്തിമ ബോഡി ആർട്ട്‌ ചെയ്തത് പോലെ ഭാവിയിൽ കുട്ടികൾക്ക് പഠിക്കാൻ ഉള്ള ഉദ്ദേശം വച്ച് എടുത്തത് ആയിരിക്കും..നമ്മൾ വെറുതെ അവരെ സംശയിക്കണ്ടെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസ രൂപേണ ചിലർ പറഞ്ഞുവെയ്ക്കുന്നു.