ബദാമിനെ പേടിച്ച് വിമാനത്തിന്‍റെ ടോയ്‌ലറ്റിൽ മണിക്കൂറുകളോളം; അധ്യാപികയുടെ അനുഭവം വൈറൽ

    കാന്‍ബെറ: ബദാമിനെ പേടിച്ച് വിമാനത്തിന്‍റെ ടോയ്‌ലറ്റിൽ അഭയം തേടിയ യുവതിയുടെ അനുഭവം വൈറലാകുന്നു. ലോറ മെറിയെന്ന 25 കാരിയാണ് വിമാന യാത്രയിൽ ടോയ്‌ലറ്റിൽ അകപെട്ടു പോയത്. ക്വാണ്ടാസ് ഓസ്ട്രേലിയ വിമാനത്തിലാണ് ലോറയ്ക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. നട്സ്, ബദാം തുടങ്ങിയ ആഹാര പദാർഥങ്ങളുടെ സാമിപ്യം ലോറയിൽ അലർജി ഉണ്ടാക്കുമത്രേ.

    ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഈ കാര്യം ലോറ വിമാന കമ്പനിയെ അറിയിച്ചിരുന്നു. എന്നാൽ വിമാനത്തിൽ കയറിയതോടെ കാര്യങ്ങൾ കുഴപ്പത്തിലായി. വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തനിക്ക് ഈ പ്രത്യേക അലര്‍ജി ഉള്ളതിനാല്‍ താന്‍ യാത്ര ചെയ്യുന്ന അവസരത്തില്‍ മറ്റു യാത്രക്കാര്‍ക്ക് നട്‌സ് അടങ്ങുന്ന ഭക്ഷണ സാധനങ്ങള്‍ നല്‍കരുതെന്നായിരുന്നു ലോറ കമ്പനി അധികൃതര്‍ക്കെഴുതിയ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യാത്രക്കാരെ പിണക്കാനാവാത്ത കമ്പനി വിമാനത്തിൽ ബദാം വിതരണം ചെയ്തത്രേ. ഇതോടെ അലർജി പേടിച്ച് ലോറ ടോയ്‌ലറ്റിൽ അഭയം തേടുകയായിരുന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ​ലോ​റ​ ​തന്‍റെ​ ​അ​നു​ഭ​വം​ ​പ​ങ്കു​വ​ച്ച​ത്.

    Loading...