തൃശ്ശൂര്‍: ലോക്ക് ഡൗണിനിടയ്ക്ക് പോലീസ് ഡ്രോണുമായി ഇറങ്ങിയ അന്നുമുതൽ ചിരിപൂരമാണ്. വീഡിയോ എഡിറ്റർമാർ ചിരിക്ക് വക നൽകി വൃത്തിക്ക് എഡിറ്റും ചെയ്യും. ലോക്ക് ഡൗണില്‍ മതിമറന്ന് ചിരിക്കാന്‍ ഏറെയുള്ളതാണ് ഡ്രോണ്‍ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ ഏറെയും. കൂട്ടം കൂടുന്നവരെയെല്ലാം ഓടിയ്ക്കാന്‍ ഡ്രോണ്‍ മാത്രം മതി. എന്നാല്‍ ഡ്രോണിനെ ഓടിച്ചുവിടാന്‍ നോക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചിരിപടര്‍ത്തുന്നത്.
പുഴയില്‍ ഒറ്റയ്ക്ക് കുളിക്കാനെത്തിയയാളാണ് താരം. കുളിസീന്‍ പകര്‍ത്താനെത്തിയ ഡ്രോണിനെ കല്ലെടുത്ത് എറിയുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഒറ്റയ്ക്കായതുകൊണ്ട് തന്നെ ഇദ്ദേഹം ഡ്രോണ്‍ ക്യാമറയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്. എന്നിട്ടും ഡ്രോണ്‍ തിരികെ പോകാത്തത് കൊണ്ട് ഇയാള്‍ താഴെ നിന്നും കല്ലെടുത്തു. ഇതോടെ ഡ്രോണ്‍ തിരികെ പറന്നു. എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല, എങ്കിലും അദ്ദേഹം താരമായിരിക്കുകയാണ്.
ഇപ്പൊ എറിഞ്ഞിട്ടേനെ മാമന്മാരുടെ ഡ്രോൺ. ഗ്യാങ്ങുമായി കുളിക്കാൻ വന്നവൻ ഗ്യാങ്സ്റ്റർ . എന്നാൽ ഒറ്റയ്ക്ക് കുളിക്കാൻവന്ന അണ്ണനാണ് മോൺസ്റ്റർ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്
ഇപ്പൊ എറിഞ്ഞിട്ടേനെ മാമന്മാരുടെ ഡ്രോൺ. ഗ്യാങ്ങുമായി കുളിക്കാൻ വന്നവൻ ഗ്യാങ്സ്റ്റർ . എന്നാൽ ഒറ്റയ്ക്ക് കുളിക്കാൻവന്ന അണ്ണനാണ് മോൺസ്റ്റർ 😎
Opublikowany przez Sunila Pillaiego Sobota, 11 kwietnia 2020