എല്ലാവരും പത്ത് രൂപ ഇട്ടാല്‍ നമുക്കൊരു പന്ത് വാങ്ങാം: വീഡിയോ വൈറല്‍

കളിക്കാനൊരു പന്ത് വേണം. ഇനി മുതല്‍ നമ്മള്‍ ജഴ്‌സിക്കും പന്തിനുമായി പിരിവിടുകയാണ്. അതിനായി എല്ലാവരും പത്ത് രൂപ വീതം എടുക്കണമെന്ന് അപേക്ഷിക്കുകയാണ്.’ കളിക്കാനുള്ള പന്തും ജേഴ്‌സിയും വാങ്ങാനായി കുട്ടികള്‍ മീറ്റിംഗ് നടത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഓല മടലില്‍ വടി കുത്തിവച്ചുള്ള മൈക്കിലാണ് പ്രസംഗം. സെക്രട്ടറിയും അധ്യക്ഷനുമെല്ലാം ഉള്ള ഔപചാരികമായ മീറ്റിംഗില്‍ മികച്ച കളിക്കാരന് പ്ലാസ്റ്റിക് കവറുകൊണ്ട് പൊന്നാടയണിയിക്കുന്ന കൗതുകക്കാഴ്ചയുമുണ്ട്.

തിങ്കള്‍ തൊട്ട് ശനി വരെ ആരും മിഠായി വാങ്ങേണ്ടെന്നും മിഠായി തിന്ന് പല്ല് ചീത്തയാക്കരുമെന്ന സെക്രട്ടറിയുടെ ഉപദേശവും കയ്യടി നേടി. പ്രസംഗിക്കാനെത്തുന്നവര്‍ക്ക് സെക്രട്ടറിയുടെ പ്രോത്സാഹനവും കരുതലും ഏറെ ശ്രദ്ധേയമായി. മീറ്റിംഗിലെ തീരുമാനത്തില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടോയെന്ന ചോദ്യവും വീഡിയോയിലുണ്ട്. മിഠായിക്കായിക്കായുള്ള പണം പന്തിന് നല്‍കണമെന്നുള്ള യോഗത്തിലെ തീരുമാനം പത്തോളം വരുന്ന അംഗങ്ങള്‍ കയ്യടിച്ചാണ് പാസാക്കിയത്.

Loading...

സാമൂഹ്യ പ്രവര്‍ത്തകനായ സുഷാന്താണ് മമ്ബാട് പുളിക്കലോടിയിലെ തന്റെ വീടിനു സമീപത്ത് നടന്ന കുട്ടികളുടെ മീറ്റിംഗ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പൊതുവേദിയില്‍ കാല്‍മുട്ട് വിറക്കാതെ കാര്യം പറയാന്‍ കഴിയുക എന്നത് സിദ്ധിയാണ്. മഹാസമ്മേളനങ്ങളില്‍ പോലും വാക്കുകള്‍ കിട്ടാതെ വലയുന്ന നേതാക്കളെ കണ്ടിട്ടുണ്ട്. പദസമ്ബത്തിന്റെ പ്രശ്‌നമില്ലാതെ ഈ പൈതങ്ങള്‍ വിസ്മയിപ്പിച്ചുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ബാല്യം ടാബിലും മൊബൈലിലും ഒതുങ്ങിക്കൂടുമ്ബോള്‍ ഇങ്ങനെയും കുട്ടികള്‍ ബാല്യകാലം ആസ്വദിക്കുന്നു ന്നുവെന്ന സന്തോഷവും പലരും രേഖപ്പെടുത്തി. കാര്യം കുട്ടികള്‍ ആണെങ്കിലും ആത്മാര്‍ഥമായിട്ടുള്ള ഇത്തരം മീറ്റിംഗ് മുതിര്‍ന്നവരും കണ്ട് പഠിക്കണമെന്നും നിങ്ങളില്‍ നാളെത്തെ നായകരുണ്ടെന്നുമുള്ള പ്രോത്സാഹനവും കമന്റായി വന്നു.