‘സാര്‍ സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും; മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റില്ല സാറെ.. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ച് എത്തിയ സുരേഷ് ഗോപിയെ കണ്ടം വഴി ഓടിച്ച് വീട്ടമ്മ (വീഡിയോ)

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച്് എത്തിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കണ്ടം വഴി ഓടിച്ച് വീട്ടമ്മ. സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ താന്‍ വോട്ട് ചെയ്യാമെന്നും അല്ലാതെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ നല്‍കുന്ന മറുപടി. കഴിഞ്ഞ 45 വര്‍ഷമായി താന്‍ സിപിഎമ്മിലാണെന്നും വീട്ടമ്മ പറയുന്നു.

‘സാര്‍ സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും, സാര്‍ സിനിമയില്‍ ഉളളതുകൊണ്ടും സാറിന്റെ സിനിമ ഇഷ്ടമായതു കൊണ്ട് ഞാന്‍ വോട്ടിടും’- സുരേഷ് തനിക്ക് തുല്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ വീട്ടമ്മ പറഞ്ഞ മറുപടി ഇങ്ങനെ. ‘സാര്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സിനിമയില്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഞാന്‍ 45 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. അതുകൊണ്ട് മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റില്ല സാറെ.. ആ ചോരയും ഈ ചോരയും ഒന്നാണ്. സാര്‍ മത്സരിക്കൂ. ഞാന്‍ ഇടാം’- ഇങ്ങനെയായിരുന്നു വീട്ടമ്മയുടെ പ്രതികരണം. വീട്ടമ്മയുടെ വാക്കുകളെ ബഹുമാനിക്കുന്നതായും സുരേഷ് ഗോപി വീഡിയോയില്‍ പറയുന്നുണ്ട്.

Loading...

#ചങ്കാണ് സാറേ ഈ #ചുവപ്പ്…കാണുന്നവനൊന്നും ഞാന്‍ വോട്ടിടില്ല സാറേ…#ഈ_ചുവപ്പ്_ഒന്നു_വേറെയാണ്…. ഈ ചെങ്കോടി ആണ് സാറെ ഞങ്ങളെമനുഷ്യനാക്കിയത്.ഈ അമ്മ വെറെ ലവലാണ്♥💪

Gepostet von ദീപു കേശു am Dienstag, 22. Oktober 2019