ആഹാ, കൊള്ളാലോ! സ്‌കോര്‍പ്പിയോയോ വാട്ടർ ടാങ്കോ? കിടിലനെന്ന് ആനന്ദ് മഹീന്ദ്ര

പാറ്റ്നയിലെ വീടിന് മുകളിലത്തെ വാട്ടർടാങ്കാണ് ഇപ്പോൾ വൈറലാകുന്നത്. ഒറ്റനോട്ടത്തിൽ സ്‌കോർപ്പിയോ വീടിന് മുകളിൽ ഓടി കയറ്റിയത് പോലെ തോന്നും. എന്നാൽ കാറുമല്ല സ്കോർപ്പിയോയയുമല്ല. അത് ഒരു വാട്ടർ ടാങ്കാണ്. കാറിനോടുള്ള മുഴുത്ത പ്രേമം കൂടെ കൊണ്ടുനടക്കുന്ന ബിഹാർ സ്വദേശിയാണ് തന്റെ വീഡിന്റെ ഏറ്റവും മുകളിൽ കാറിന്റെ മോഡലിൽവാട്ടർ ടാങ്ക് പണിതത്.

ഇന്തസാർ അലാമാണ് ഈ കരവിരുതിന് പിന്നിൽ. തന്റെ ആദ്യ കാറായ സ്‌കോർപ്പിയോയുടെ മോഡലിലാണ് ടാങ്ക് നിർമ്മിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇന്തസാറിന്റെ കാറിന്റെ സമാനമായ നമ്പർ പ്ലേറ്റ് അടക്കം നൽകിയാണ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. ഇതിന് പിറകിലെ ബുദ്ധികേന്ദ്രം ഇന്തസാറിന്റെ ഭാര്യയാണ്. 2.5 ലക്ഷം രൂപ മുടക്കിയാണ് ടാങ്ക് നിർമ്മിച്ചത്.

Loading...

സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലായതോടെ ആനന്ദ് മഹീന്ദ്രയും ഏറ്റെടുത്തു. മഹീന്ദ്രയുടെ ചെയർമാന് ഈ ആശയം വളരെയേറെ ഇഷ്ടപ്പെട്ടു. ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്തായാലും ഇന്തസാറും വാട്ടർടാങ്കും വൈറലായി.