ക്രിസ്റ്റ്യന്‍സ്ബര്‍ഗ്(വെര്‍ജീനിയ): വെര്‍ജീനിയ പോളിടെക്നിക് ആന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ബയോളജി വിദ്യാര്‍ഥിനിയും ഇന്ത്യാക്കാരിയുമായ സമനാത ഷ്റേസ്ത(21)യെ കൊലപ്പെടുത്തിയ കേസില്‍ അതേ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയും സമനാതയുടെ കാമുകിയുമായിരുന്ന ജെസിക്ക മിഷേല്‍ യൂവിങ്ങിനെ 85 വര്‍ഷത്തെ കഠിനതടവിന് കോടതി ശിക്ഷിച്ചു. 80 വര്‍ഷം കൊലപാതകത്തിനും 5 വര്‍ഷം മൃതദേഹം മൂടിവച്ചതിനുമാണ് ശിക്ഷ. എന്നാല്‍ ഇപ്പോള്‍ 24-വയസ്സുള്ള ജെസിക്കയ്ക്ക് 45 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്ന് കോടതി അറിയിച്ചു.

സമനാത ഷ്റേസ്ത(21)
സമനാത ഷ്റേസ്ത(21)

2014 ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം: പഠിക്കാന്‍ അതീവ സമര്‍ത്ഥകളും, കോളേജിലെ സുഹൃത്തുക്കളുടെ പ്രിയങ്കരികളുമായിരുന്നു സമനാതയും, ജെസിക്കയും. കോളേജിലെ ക്ലാസ്സുകളില്‍ വച്ച് പരിചയപ്പെട്ട ഇവരുടെ സൗഹൃദബന്ധം പിന്നീട് സ്വവര്‍ഗ്ഗ പ്രേമമായി വളര്‍ന്നു. ഒരു ദിവസം ഇവര്‍ തമ്മില്‍ ഭക്ഷണം ഉണ്ടാക്കി കഴിക്കാന്‍ ഒന്ന് ഒത്തുകൂടാമെന്ന് തീരുമാനിച്ചു. അതനുസരിച്ച് 2014 ഫെബ്രുവരി 7-ന് സമനാത ജെസിക്കയെ തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ജെസിക്ക ഒരു കുപ്പി വിലപിടിപ്പുള്ള വൈനും, ഒരു ക്യാന്‍ വിപ്പ് ക്രീമുമായി സമനാതയുടെ അപ്പാര്‍ട്ട്മെന്റിലെത്തി.

Loading...
 ജെസിക്ക മിഷേല്‍ യൂവിങ്(24)
ജെസിക്ക മിഷേല്‍ യൂവിങ്(24)

ജെസിക്ക വളരെ സമയമെടുത്ത് വിലകൂടിയ ഡ്രെസ്സും എല്ലാം ധിരിച്ച് കാര്യമായിട്ടായിരുന്നു സമനാതയുടെ അപ്പാര്‍ട്ട്മെന്റില്‍ ചെന്നത്. എന്നാല്‍ അവിടെ ചെന്ന് ഡോര്‍ തുറന്നപ്പോള്‍ സമനാത പ്രത്യേകിച്ച് ഒരു വേഷവും ധരിക്കാതെ വീട്ടിലണിയുന്ന വസ്ത്രത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. അപ്പോള്‍ അവര്‍ക്ക് നിരാശയും ദേഷ്യവും അനുഭവപ്പെട്ടതായി അവര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ആഹാരം പാകം ചെയ്തു കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. മദ്യം തലയ്ക്കുപിടിച്ചു കഴിഞ്ഞ് റൂമിന്റെ ഒരു ഭാഗത്ത് തലയിണകളും സോഫാ കുഷ്യനുകളും വച്ച് കിടക്കയുണ്ടാക്കി ഇവര്‍ തമ്മില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു.samanatha22 എല്ലാം കഴിഞ്ഞ് അവിടെ നിന്നിറങ്ങാനായി ഉടുത്തൊരുങ്ങിയ ജെസിക്കയുടെ ദേഹത്തേക്ക് സമനാത വിപ്പ് ക്രീം തെറുപ്പിച്ചു. അതില്‍ കുപിതയായ ജെസിക്ക സമനാതയുമായി അടിപിടി കൂടുകയും, കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുകയുമുണ്ടായി. അതായിരുന്നു സമനാത മരിക്കാനിടയായ കാരണം. അപ്പോഴും പൂര്‍ണ നഗ്നയായിരുന്നു സമനാതെയെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ജെസിക്ക തന്റെ സുഹൃത്തുക്കളായ കൈഫര്‍ കൈല്‍ ബ്രൗണിനെയും, മൈക്കിള്‍ ക്രിസ്റ്റ്യന്‍ ഹെല്ലറിനെയും വിളിച്ച് കാര്യമറിയിച്ചു. ജെസിക്കയും കൈഫറും കൂടി ശവശരീരം സമനാതയുടെ തന്നെ മേഴ്സിഡസ് കാറിന്റെ പിന്‍സീറ്റില്‍ ഇട്ട് വണ്ടി അധികം ആള്‍പ്പാര്‍പ്പില്ലാത്ത ഒരു സ്ഥലത്ത് കൊണ്ട് ഉപേക്ഷിച്ചു.

samanathas Mom
സമനാതയുടെ മാതാവ് രാജശ്രീ ഷ്റേസ്ത

രണ്ടുദിവസമായിട്ടും മകളെക്കുറിച്ച് വിവരമൊന്നുമറിയാതിരുന്നതില്‍ വിഷമിച്ച സമനാതയുടെ മാതാപിതാക്കള്‍ അവളുടേ അപ്പാര്‍ട്ട്മെന്റില്‍ തിരക്കിയെത്തി. എന്നാല്‍ മകളെ അവിടെ കണ്ടില്ല. കൂടാതെ വീട് പൂട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്നാണ് അവര്‍ പോലീസില്‍ പരാതിപ്പെടുന്നതും അന്വേഷണത്തിനൊടുവില്‍ ജെസിക്കയും കൂട്ടാളികളും പിടിക്കപ്പെടുന്നതും. സംഭവത്തിനു ശേഷം ജെസിക്ക നടത്തിയ ഫോണ്‍ വിളികളും ചാറ്റുകളുമാണ് അവളെ കുടുക്കിയത്.

താന്‍ ഇപ്പോഴും സമനാതയെ സ്നേഹിക്കുന്നതായും, ഒരിക്കലും കൊല്ലണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ജെസിക്ക കോടതിയില്‍ പറഞ്ഞു. കൂടാതെ ഞങ്ങള്‍ തമ്മില്‍ നടത്തിയ ലൈംഗീക തമാശമാത്രമായിരുന്നു ആ അടിപിടി എന്നാണ് ജെസിക്ക പറഞ്ഞത്.

samanathas other killers
മിഷേല്‍ ക്രിസ്റ്റ്യന്‍ ഹെല്ലറും കൈഫര്‍ കൈല്‍ ബ്രൗണും

ജെസിക്കയുടെ സുഹൃത്തായിരുന്ന കൈഫര്‍ കൈല്‍ ബ്രൗണിനും ഒരു വര്‍ഷത്തെ ശിക്ഷ കോടതി നല്‍കി. ഇയാള്‍ ആയിരുന്നു സമനാതയുടെ കാര്‍ അവിടെ നിന്നും ഡ്രൈവ് ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്തിട്ടത്. ഇദ്ദേഹം കോടതിയില്‍ തന്റെ കുറ്റം ഏല്‍ക്കുകയും, ജെസിക്കയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കുകയും ചെയ്തിരുന്നതിനാലാണ് ശിക്ഷ ഒരു വര്‍ഷമായി കുറച്ചത്. മൂന്നാമത്തെ പ്രതിയായ മിഷേല്‍ ക്രിസ്റ്റ്യന്‍ ഹെല്ലറിനെതിരെ  കാര്യമായ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അവരെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.

ഇവിടെയായിരുന്നു സമനാതയുടെ കാറും ശവശരീരരവും മറവുചെയ്തത്
ഇവിടെയായിരുന്നു സമനാതയുടെ കാറും ശവശരീരരവും മറവുചെയ്തത്

ഇതായിരുന്നു ഈ സംഭവത്തിനു ശേഷം ജെസിക്ക അയച്ച മെസേജില്‍ ഒന്ന്; അവളെ കുരുക്കിയതും, പിന്നീട് സംഭവിച്ചതും: “What the hell is my future going to be? an eternity in prison? Death penalty — off on insanity, mental what the f–k have you done for that god d–n girl,”…