ലോകപ്രശസ്ത വൈറോളജിസ്റ്റ് കൊറോണ ബാധിച്ച് മരിച്ചു

ഡര്‍ബന്‍: ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു. ഇന്ത്യന്‍ വംശജ കൂടിയാണ് ഇവര്‍. ദക്ഷിണാഫ്രിക്കയില്‍ ഒരാഴ്ച മുമ്പാണ് ഇവര്‍ ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയത്.
പുതിയ എച്ച് ഐ വി പ്രതിരോധ രീതികള്‍ കണ്ടെത്തുന്നതിന്റെ പഠനങ്ങള്‍ക്ക് 2018-ല്‍ യൂറോപ്യന്‍ ഡെവലെപ്മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്ണര്‍ഷിപ്പ്സ് (ഇഡിസിടിപി) മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് ഗീതക്ക് നല്‍കിയിരുന്നു. ദക്ഷണാഫ്രിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.

ഡര്‍ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ എച്ച് ഐ വി പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രധാന ഗവേഷകയുമായിരുന്നു ഗീത. കൗണ്‍സില്‍ അധികൃതരാണ് ഗീതയുടെ മരണവിവരം പുറത്ത് വിട്ടത്.

Loading...

1300ലേറെ പേർക്കു കൊറോണ വൈറസ് ബാധിച്ച രാജ്യത്തെ ആകെ മരണം ഇതോടെ 5 ആയി. എച്ച്ഐവി പ്രതിരോധ ഗവേഷണത്തിന്റെ മേധാവിയും വാക്സിൻ ശാസ്ത്രജ്ഞയുമാണു ഗീത. ലണ്ടനിൽനിന്ന് ഒരാഴ്ച മുമ്പാണ് ഇവർ തിരിച്ചെത്തിയത്. പ്രകടമായ കോവിഡ് ലക്ഷണങ്ങൾ ഇവർക്ക് ഉണ്ടായിരുന്നില്ലെന്നാണു റിപ്പോർട്ട്.ദക്ഷിണാഫ്രിക്കയിലെ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ കീഴിലുള്ള എച്ച്ഐവി പ്രിവൻഷൻ റിസർച്ച് യൂണിറ്റിന്റെ യൂണിറ്റ് ഡയറക്ടറും ക്ലിനിക്കൽ ട്രയൽസ് യൂണിറ്റിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായിരുന്നു. എച്ച്ഐവി പ്രതിരോധ മാർഗങ്ങളുടെ കണ്ടുപിടിത്തങ്ങൾ നടത്തിയതിനു യൂറോപ്യൻ ഡവലപ്മെന്റ് ക്ലിനിക്കൽ ട്രയൽസ് പാർട്നർഷിപ്സിന്റെ (ഇഡിസിടിപി) 2018ലെ ഔട്ട്സ്റ്റാൻഡിങ് ഫീമെയിൽ സയന്റിസ്റ്റ് അവാർഡ് ഗീതയ്ക്കായിരുന്നു. ഫാർമസിസ്റ്റ് പ്രവീൺ രാംജിയാണു ഭർത്താവ്.