വവ്വാലുകളിൽ നിന്ന് വൈറസ് സാന്നിധ്യം മനുഷ്യരിലേക്ക്: കൊവിഡിന് സാമ്യമുള്ള വൈറസിനെ ഏഴ് വർഷം മുൻപ് ചൈനയിൽ കണ്ടെത്തിയിരുന്നതായി റിപ്പോർട്ട്

ബെയ്ജിം​ഗ്: ചൈനയിൽ കൊവിഡിന് സാമ്യമുള്ള വൈറസിനെ നേരത്തേ തന്നെ കണ്ടെത്തിയിരുന്നതായി റിപ്പോർട്ട്. 2013 ൽ വൈറസിനെ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. സൺഡേ ടൈംസ് ചെയ്ത റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം പരാമർശിക്കുന്നത്. വവ്വാലുകളിൽ നിന്ന് വൈറസ് സാന്നിധ്യം തൊഴിലാളികളിലേക്ക് എത്തുകയായിരുന്നുവെന്നാണ് അന്ന് കണ്ടെത്തിയത്. ഇക്കാര്യം ഒരു മെഡിക്കൽ ഓഫീസർ സൺഡേ ടൈംസിനോട് വിശദീകരിച്ചു. വവ്വാലുകളുടെ ശല്യമുണ്ടായിരുന്ന യുനാൻ പ്രവിശ്യയിൽ ഒരു ചെമ്പ് ഖനിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ 2013 ൽ ശാസ്ത്രജ്ഞന്മാർ വുഹാനിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഖനിയിൽ വവ്വാലുകളുടെ അവശിഷ്ടം വൃത്തിയാക്കാൻ എത്തിയ നാല് പേർക്ക് ന്യുമോണിയ കണ്ടെത്തുകയും ഇവരിൽ മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.

ലോക വ്യാപകമായി പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസുമായി 2013 ൽ കണ്ടെത്തിയ RaTG13 വൈറസിന് 96.2 ശതമാനം സാമ്യമുണ്ടെന്നാണ് പിന്നീട് കണ്ടെത്തിയത്. അതേസമയം, വുഹാൻ ലാബിൽ RaTG13യുടെ ജീവനോടെയുള്ള സാമ്പിളുകളില്ല. അതിനാൽ ഈ വൈറസ് ലാബിൽ നിന്ന് ചോർന്നതാണ് ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപനം നടന്നതെന്ന് പറയാനാവില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Loading...

അതേസമയം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവത്തോടെ ചൈന അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. മനുഷ്യനിര്‍മിതമാണ് വൈറസ് എന്ന ആരോപണം ചൈനയ്‌ക്കെതിരെ വ്യാപകമായി ഉയരുന്നതിനിടെ ഇതില്‍ അന്വേഷണം വേണമെന്ന ആവശ്യവും വ്യാപമായി ഉയര്‍ന്നിരിക്കുകയാണ്. ഇതിനിടയിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലും മറ്റും കനത്ത വെള്ളപ്പൊക്കമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. രണ്ടു നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന സംഭവമാണ് ഇതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. അതേസമയം തന്നെ ഡാം തുറന്നുവിട്ടതാണ് ഇത്രയും കഠിനമായ പ്രളയത്തിന്റെ കാരണമെന്നും ആരോപണമുയരുന്നുണ്ട്. അതേസമയം തന്നെ ചൈനയുടെ ഏറ്റവും വലിയ വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ഹുബയ് പ്രവിശ്യ ദിവസങ്ങളായി വെള്ളത്തിനടിയില്‍ തന്നെയാണ്.മാത്രമല്ല ചൈനയുടെ ലാബില്‍ നിന്ന് വൈറസ് പുറത്തുപോയതാണ് എന്ന് അമേരിക്ക ആരോപിക്കുന്ന വൈറസ് പഠന കേന്ദ്രവും, വൈറസ് പടര്‍ന്നു എന്നു ലോകത്തോട് ചൈന പറയുന്ന വുഹാന്‍ മാംസ മാര്‍ക്കറ്റും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.