Loading...
ചെന്നൈ: തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. ലൊക്കേഷനിൽ പരിചയപ്പെട്ട് പ്രണയത്തിലായ അനിഷയാണ് വധു. ഈ മാസം 16ന് വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ അനിഷയുമായുള്ള പ്രണയത്തെ കുറിച്ച് വിശാൽ ആരാധകരോട് വ്യക്തമാക്കിയിരുന്നു.
വിശാഖപട്ടണത്ത് തന്റെ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി അനിഷയെ കണ്ടതെന്ന് താരം പറഞ്ഞിരുന്നു. ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ അനിഷ അര്ജുന് റെഡ്ഡിയില്‍ അഭിനയിച്ചിട്ടുണ്ട്.
Loading...
നടി വരലക്ഷ്മിയും വിശാലും പ്രണയത്തില്‍ ആണെന്ന വാര്‍ത്ത നേരത്തെ തമിഴകത്ത് പ്രചരിച്ചിരുന്നു. വരലക്ഷ്മിയെ ആയിരിക്കും താരം വിവാഹം ചെയ്യുകയെന്ന തരത്തിലുള്ള റിപ്പോട്ടുകളും വന്നിരുന്നു. എന്നാല്‍ താനും വിശാലും അടുത്ത സുഹൃത്തുക്കളാണെന്നും വിശാലിന്റെ വിവാഹത്തെക്കുറിച്ചും വധുവിനെയും തനിക്ക് അറിയാമെന്നുമാണ് വരലക്ഷ്മി പറഞ്ഞത്.