കൊട്ടിഘോഷിച്ച വിവാഹ നിശ്ചയം, തമിഴ് നടന്‍ വിശാലും അനിഷ റെഡ്ഡിയും തമ്മിലുള്ള വിവാഹം മുടങ്ങി

തമിഴ് നടന്‍ വിശാലും അനിഷ റെഡ്ഡിയും തമ്മിലുള്ള വിവാഹം മുടങ്ങി. ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഒക്ടോബറിലാണ് വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹം ഉപേക്ഷിച്ചുവെന്നാണ് വിവരം. വിശാലുമൊത്തുള്ള ചിത്രങ്ങളെല്ലാം അനിഷ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തു. വിവാഹം വേണ്ടെന്നുവെച്ച് വിശാലോ അനിഷയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഒരു സിനിമയുടെ സെറ്റില്‍ വെച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വിശാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനിഷ തന്നെയാണ് പ്രണയവാര്‍ത്ത ആരാധകരെ അറിയിച്ചത്. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ അര്‍ജുന്‍ റെഡ്ഡിയുള്‍പ്പെടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നേരത്തെ നടി വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞെന്നാണ് പുറത്തെത്തിയ വിവരം.