വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹം ഫെബ്രുവരി 2ന്, ഐശ്വര്യയുമായി പ്രണയത്തിലായിരുന്നോ? വെളിപ്പെടുത്തലുമായി നടന്‍

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്. ഫെബ്രുവരി രണ്ടിനാണ് വിവാഹം. വിഷ്ണുവിന്റെ വിവാഹത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലായിരുന്നെങ്കിലും വിവാഹനിശ്ചയം കഴിഞ്ഞതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. ഇതോടെ വിഷ്ണുവിനും വധുവിനും ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്.

ഇപ്പോള്‍ ഐശ്വര്യയെ കുറിച്ച് വിഷ്ണു തന്നെ തുറന്ന് പറയുകയാണ്. കോതമംഗലംകാരിയായ ഐശ്വര്യ ബിടെക് കഴിഞ്ഞ് പി എസ് സി കോച്ചിംഗിന് പോവുകയാണ്. കോതമംഗലത്ത് വെച്ച് ഫംബ്രുവരി രണ്ടിനാണ് വിവാഹം നടക്കുക. തിരക്കൊക്കെ കഴിഞ്ഞിട്ടു മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്. ‘കുറച്ചുകൂടി സമാധാനമായി ജീവിച്ചിട്ടു പോരേ കല്യാണം’ എന്നും ചിന്തിച്ചിരുന്നു. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു, സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, ‘അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ’ എന്ന്. പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹാലോചനകളില്‍ ഞാനും താത്പര്യം കാണിച്ചു തുടങ്ങി. അങ്ങനെയായാണ് ഈ ആലോചന മുറുകിയത്. ഇതിനിടെ കൊച്ചിയിലെ പുതിയ വീടിന്റെ പണിയൊക്കെ കഴിഞ്ഞു, ഡിസംബര്‍ 12ന് പുതിയ വീട്ടിലേക്ക് മാറും.- ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞു.

Loading...

2003 മുതല് മലയാള സിനിമാരംഗത്തുള്ള വിഷ്ണു സിബി മലയില് സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2015ല് അമര് അക്ബര് ആന്തോണി എന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് നാദിര്ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില് നായകനായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ 203 മുതല്‍ അഭിനയ രംഗത്തുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിരക്കഥ ഒരുക്കി സിനിമ ഹിറ്റാക്കിയതോടെയാണ് പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് ആദ്യമായി വിഷ്ണു തിരക്കഥ ഒരുക്കുന്നത്.

ശിക്കാരി ശംഭു, വികടകുമാരന് നിത്യഹരിത നായകന് തുടങ്ങിയ ചിത്രങ്ങളില് പ്രധാന വേഷങ്ങളിലെത്തി. മോഹന്‌ലാല് നായകനാകുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് തിയേറ്ററില് എത്താനുള്ളത്.

സ്‌കൂള്‍ കലോത്സവങ്ങളിലെ മിമിക്രി വേദികളില്‍ നിന്നു സിനിമയിലെത്തിയ കലാകാരനാണ് അദ്ദേഹം. സ്‌ക്രിപ്റ്റുമായി വന്നു സിനിമയിലെ നായകനായ അപൂര്‍വതയുണ്ട് വിഷ്ണുവിന്റെ സിനിമാജീവിതത്തിന്.

അതേസമയം ഇടയ്ക്ക് പല ന്യൂസും വന്നു, മോഹന്‍ലാലിനെ വച്ച് ഞാന്‍ ഒറ്റയ്ക്ക് സ്‌ക്രിപ്റ്റ് എഴുതുകയാണെന്നൊക്കെ. ഈ വാര്‍ത്ത കേള്‍ക്കുമ്പോഴത്തെ ബിബിന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം. ഞങ്ങള്‍ രണ്ടുപേരും കൂടിയായിരിക്കും അടുത്ത സ്‌ക്രിപ്റ്റും എഴുതുക. അതിന്റെ ആലോചനകള്‍ നടക്കുന്നേ ഉള്ളൂ. മറ്റെല്ലാ വാര്‍ത്തകളും ഫെയ്ക്ക് ആണെന്നും വിഷ്ണു പറഞ്ഞു.