സബാഷ് ചന്ദ്രബോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഡീഗ്രേഡിങ്ങിനെതിരെ ശക്തമായ വിമര്‍ശനവുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം സബാഷ് ചന്ദ്രബോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഡീ ഗ്രേഡിങ്ങിനെതിരെ ശക്തമായ വിമര്‍ശനവുമായി നടന്‍. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് നടത്തുന്ന ഡിഗ്രേഡിംഗിന്റെ ലോജിക് മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ലെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ ഫേയ്‌സ്ബുക്കിലൂടെ പറയുന്നു.

പാക്കിസ്ഥാനില്‍ നിന്ന് എല്ലാമുള്ള ഫേസ്ബുക്ക് പ്രൊഫൈലുകളാണ് സിനിമ മോശമാണെന്ന് പറയുന്നതെന്നും. തീയേറ്ററില്‍ ആളെ കയറ്റാതിരിക്കുവാനുള്ള അന്തരാഷ്ട്ര നാടകമായിട്ടാണ് ഇതിനെ കാണുന്നതെന്നും വിഷ്ണു പറയുന്നു.

Loading...

സിനിമ പുറത്തിറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ തന്നെ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്റുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് അറിയാമെന്നും. ട്രെയിലറിലൂടെയും ടീസറിലൂടെയും ഈ ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിച്ചത് അപ്പോഴാണ് ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നത്.

ഇത്തരക്കാര്‍ ഒരു ചെറിയ സിനിമയെ തര്‍ക്കുന്നതില്‍ തീയേറ്റര്‍ വ്യവസായത്തെ തന്നെയാണ് തകര്‍ക്കുവാന്‍ ശ്രമിക്കുന്നത്. പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോള്‍ പിന്നില്‍ നടക്കുന്ന ഗൂഢാലോചനകള്‍ തള്ളിക്കളയുവാന്‍ കഴിയില്ലെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറുന്നു.