വിഷ്ണുവിന്റെ വേദന സിനിമയാകുന്നു…; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ കള്ളനാവേണ്ടി വന്ന ഒരുവനും

അങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതോടെ കൈവിട്ടുപോയെന്ന് കരുതിയ ജീവിതം വിഷ്ണുവിന് തിരികെ കിട്ടി. കള്ളന്‍ കൊണ്ട് പോയ ബാഗ് ഒടുവില്‍ വടക്കുംനാഥ ക്ഷേത്രത്തിന് അടുത്ത് നിന്ന് വിഷ്ണുവിന് തിരികെ ലഭിച്ചു.

കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കള്ളന്‍ തട്ടിയെടുത്തത്. ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടെയാണ് കള്ളന്‍ ബാഗ് തട്ടിയെടുത്തത്.

Loading...

ഇപ്പോഴിതാ വിഷ്ണുവിന്റെ ആ വേദന സിനിമയാകുന്നു.

‘പഠിപ്പിസ്റ്റായ ഒരു ചെറുപ്പക്കാരനും സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ കള്ളനാവേണ്ടി വന്ന ഒരുവനും. ഇവരുടെ കഥ സിനിമയാക്കാന്‍ ഞാന്‍ തീരുമാനിച്ചു.’

ഒരു യുവ സംവിധാനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നമ്മെ ഏറെ വിഷമിപ്പിച്ച വാർത്തയായിരുന്നു വിഷ്ണുവിന്റേത്. ചാനൽ ക്യാമെറകൾക്ക് മുന്നിൽ വിഷ്ണു പൊട്ടിക്കരഞ്ഞത് നമ്മുടെയും കണ്ണുകൾ നിറച്ചിരുന്നു.

അങ്ങനെ വിഷ്ണുവിന് ആശ്വാസം. കൈവിട്ടുപോയെന്ന് കരുതിയ ജീവിതം ഇനി വിഷ്ണുവിന് തിരികെ ലഭിക്കും.

കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കള്ളന്‍ തട്ടിയെടുത്തത്. ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടെയാണ് കള്ളന്‍ ബാഗ് തട്ടിയെടുത്തത്.

തന്റെ ഫോണും വസ്ത്രങ്ങളും കള്ളന്‍ കൊണ്ടുപോയാലും സര്‍ട്ടിഫിക്കറ്റുകള്‍ ഭയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിരവധി പേര്‍ വിഷ്ണുവിന്റെ ബാഗ് തിരിച്ചു കിട്ടുന്നതിനായി സോഷ്യല്‍ മിഡിയയില്‍ പ്രചരണം നടത്തിയിരുന്നു.
പാസ്‌പോര്‍ട്ട്, കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതി പത്രം തുടങ്ങിയവയെല്ലാം ബാഗിലായിരുന്നു.

സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബാഗ് തിരികെ ലഭിച്ചത്.

പ്രതിമാസം 85,000 രൂപ ശമ്പളത്തില്‍ ജര്‍മന്‍ കപ്പലില്‍ അസോസിയേറ്റ് തസ്തികയില്‍ വിഷ്ണുവിന് നിയമനം ലഭിച്ചിരുന്നു. ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മാത്രമേ നിയമന ഉത്തരവ് കിട്ടൂ.

ഉടൻ തന്നെ റെയിൽവെ പൊലീസിൽ അറിയിച്ചെങ്കിലും റെയില്‍ വേ അധികൃതര്‍ കൈമലര്‍ത്തി. സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതും വിഷ്ണുവിന് തിരിച്ചടിയായി. നാല് ദിവസമായി നഗരത്തിൽ സർട്ടിഫിക്കറ്റ് അന്വേഷിച്ചുള്ള അലച്ചിലിലായിരുന്നു വിഷ്ണു. ഇതിനിടയിലാണ് മാധ്യമങ്ങളെ കണ്ട് വിഷ്ണു തന്റെ സങ്കടം പങ്കുവെച്ചത്.

ബാഗിലുള്ള ഫോണും വസ്ത്രങ്ങളും കള്ളന്‍ കൊണ്ടുപോയാലും സര്‍ട്ടിഫിക്കറ്റുകള്‍ ഭയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര്‍ വിഷ്ണുവിന്റെ ബാഗ് തിരിച്ചു കിട്ടുന്നതിനായി സോഷ്യല്‍ മിഡിയയില്‍ പ്രചരണം നടത്തിയിരുന്നു.

നിരവധി ചലച്ചിത്ര താരങ്ങളും വിഷ്ണുവിന് സഹായവുമായി രംഗത്തുവന്നു. നടൻമാരായ സണ്ണി വെയിൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് വാർത്ത പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ സഹായം അഭ്യർഥിച്ചത്. ഈ അഭ്യര്‍ത്ഥനകള്‍ക്കെല്ലാമുള്ള അന്ത്യമാണ് വിഷ്ണുവിന് ഒടുവില്‍ തിരികെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshebichavakkad%2Fposts%2F2495116290604277&width=500