അവൾ വീട്ടിലുള്ള നാളുകൾ എന്നും ഓണമായിരുന്നു; വിസ്മയയുടെ ഓർമയിൽ സഹോദരൻ

കൊല്ലം : കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത വിസ്മയ വിട വാങ്ങിയിട്ട് രണ്ട് മാസം തികയുകയാണ്. വിസ്മയയുടെ ഓർമകൾ പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുകയാണ് സഹോദരൻ വിജിത്. ഇന്നത്തെ തിരുവോണ നാളിലാണ് വിസ്മയയുടെ വേർപാടിന് രണ്ട് മാസം തികയുന്നത്. ഈ തിരുവോണ ദിവസത്തിൽ മാളുവില്ലാത്ത ഓണദിവസത്തെകുറിച്ചാണ് സഹോദരൻ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്.‘ഓണവും ഓണപ്പാട്ടും അത്തപ്പൂക്കളവും ഇല്ലാത്ത ഒരു പൊന്നോണം…. അവൾ ഉള്ള നാളുകൾ എന്നും ഓണം പോലെ തന്നെയായിരുന്നു.’ വിജിത് സഹോദരിയുടെ ചിത്രത്തിനൊപ്പം കുറിച്ചു.ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

മാളു..വിട പറഞ്ഞു ഇന്നേക്ക് രണ്ടു മാസം തികയുകയാണ്…. ഓണവും ഓണപ്പാട്ടും അത്തപ്പൂക്കളവും ഇല്ലാത്ത ഒരു പൊന്നോണം…. അവൾ ഉള്ള നാളുകൾ എന്നും ഓണം പോലെ തന്നെയായിരുന്നു…. എപ്പോഴും പുഞ്ചിരി മാത്രം നിറഞ്ഞു നിന്നിരുന്ന അവളുടെ മുഖം ഓണ നിലാവ് പോലെ മനസ്സിൽ മായാതെ നിൽക്കുന്നു… ഈ വേദന സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്..ഭൂമിയിലെ ഒരു സഹോദരനും, അച്ഛനും, അമ്മയ്ക്കും ഈ ഒരു പരീക്ഷണം ദൈവം കൊടുക്കാതിരിക്കട്ടെ . മാളൂട്ടിയുമായി ആഘോഷിക്കാൻ കഴിഞ്ഞ ഒരുപിടി നല്ല ഓണ ഓർമ്മകൾ മാത്രം ബാക്കിയാവുന്നു

Loading...