വിസ്മയ കേസ് ;പ്രതി കിരൺകുമാറിന്റെ ജാമ്യഹർജി തള്ളി

ഭർതൃ​ഗൃഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയ കേസിൽ ഭർത്താവും പ്രതിയുമായ കിരണിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി.
പ്രോസിക്യൂഷൻ്റെ ശക്തമായ എതിർപ്പ് പരിഗണിച്ച് ജസ്റ്റിസ് എം ആർ അനിതയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.
കേസ് അന്വേഷണം പൂർത്തിയാക്കി.

കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനിയും തടവിൽ പാർപ്പിക്കേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗം വാദം. തന്നെ സർവ്വീസിൽ നിന്നും പുറത്താക്കിയെന്നും ,സർകാർ ഉദ്യോഗസ്ഥൻ പോലും അല്ലാത്ത തനിക്ക് സാക്ഷികളെ സ്വാധീനിക്കാൻ ഇപ്പൊൾ കഴിയില്ലെന്നുമായിരുന്നു കിരൺകുമാറിൻ്റെ വാദം.എന്നാൽ ജാമ്യാപേക്ഷയെ കേസിൽ ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എതിർത്തുപ്രതിക്കെതിരെ മൊഴികളും ഡോക്യുമെൻ്ററി തെളിവുകളും ഉണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Loading...