കിരണിന് ജീവപര്യന്തം കിട്ടിയില്ല, മേൽക്കോടതിയെ സമീപിക്കുമെന്ന് അമ്മ,വിധിയിൽ തൃപ്തനെന്ന് അച്ഛൻ

കൊല്ലം: മകൾ വിസ്മയയുടെ മരണത്തിന് കാരണക്കാരനായ പ്രതി കിരൺകുമാറിന് നൽകിയ ശിക്ഷാ വിധിയിൽ തൃപ്തിയില്ലെന്ന് വിസ്മയയുടെ അമ്മ. പ്രതീക്ഷിച്ചത് ജീവപര്യന്തം ആയിരുന്നുവെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നുമാണ് വിസ്മയയുടെ അമ്മയുടെ പ്രതികരണം. പ്രതിക്ക് ജീവപര്യന്തമെങ്കിലും ലഭിക്കാനായി ഏതറ്റംവരെയും പോവും. നല്ല നിലയിൽ കേസ് അന്വേഷിച്ച പൊലീസുകാർക്കും വിഷയം ജനങ്ങളിലെത്തിച്ച മാധ്യമപ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.

അതേസമയം വിധിയിൽ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ. അന്വേഷണ ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂട്ടർ, മാധ്യമ സുഹൃത്തുക്കൾ എന്നിവരാണ് ഈ കേസിന്റെ നെടുംതൂണ്. എന്റെ സർക്കാരിനെ ഒരു കാരണവശാലും മറക്കാൻ കഴിയില്ല. എന്ത് സഹായവും ചെയ്ത് തരാമെന്ന് മുഖ്യമന്ത്രിയും മന്ത്രി ആന്റണി രാജുവും പറഞ്ഞുവെന്നും അച്ഛൻ പറഞ്ഞു

Loading...