'വിസ്മയം' എന്നചിത്രം കാനഡയില്‍

ടൊറോന്റോ: മോഹന്‍ലാല്‍ നായകനാകുന്ന 3 ഭാഷകളിലായി പുറത്തിറങ്ങുന്ന ‘വിസ്മയം’ എന്നചിത്രം കാനഡയില്‍ ബ്ലൂസഫയര്‍ എന്റര്‍റ്റെയ്ന്‍മെന്റും ടി. സി. എഫും ചേര്‍ന്ന് റിലീസ് ചെയ്യുന്നു. കാനഡയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരുചിത്രം 3 ഭാഷകളിലായി വേള്‍ഡ് റിലീസിന്റെ അതേദിവസം തന്നെപ്രദര്‍ശനത്തിന് എത്തുന്നത്.

മോഹന്‍ലാല്‍ മുഖ്യവേഷത്തില്‍ എത്തുന്ന ഈചിത്രത്തില്‍ ഗൗതമിയാണ് നായികയായി അഭിനയിക്കുന്നത്. കുടുംബബന്ധങ്ങളുടെയും സാമൂഹ്യപ്രശ്‌നങ്ങളുടേയും കഥപറയുന്ന ഈചിത്രത്തില്‍ ഉര്‍വശി, ജോയ് മാത്യു, പി.ബാലചന്ദ്രന്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

Loading...

മിസ്സിസ്സാഗയിലെ സിനി സ്റ്റാര്‍ സിനിമാസില്‍ ആഗസ്റ്റ് 6, ശനിയാഴ്ച 9:30 pm ­നാണ് മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്. വിശദവിവരങ്ങള്‍ക്ക്: 416­873­2360, 647­705­3289, 647­858­5345, 647­894­2512.