മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു, വിവേക് ഒബ്‌റോയ്ക്ക് പരിക്ക്

മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടന്‍ വിവേക് ഒബ്‌റോയ്ക്ക് പരിക്ക്.ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടന്ന നടന്‍റെ കാലില്‍ മരത്തിന്‍റെ കൂര്‍ത്ത മുനയുള്ള വേര് തറഞ്ഞ് കയറുകയായിരുന്നു! ഉടന്‍ തന്നെ മുറിവ് തുന്നിക്കെട്ടുകയും അല്‍പസമയം വിശ്രമിച്ച ശേഷം ഷൂട്ടി൦ഗ് വീണ്ടും പുനഃരാരംഭിക്കുകയും ചെയ്തു.

ഗയ ഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍ ധരാളി ബസാറിനേയും മുഖ്ബ ഗ്രാമത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലവും രാഷ്ട്രീയ ജീവിതവും ചിത്രീകരിക്കുന്നത്.പി.എം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരഞ്ഞെടുപ്പിന് മുന്‍പായി റിലീസ് ചെയ്യാനാണ് തീരുമാനം. 23 ഭാഷകളിലായി പുറത്തിറക്കാനുദ്ദേശിക്കുന്ന സിനിമയുടെ സംവിധാനം മേരി കോം, സരബ്ജീത് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ബി. ഒമ൦ഗ് കുമാർ ആണ്.

Loading...

ശ്രീനഗറിലെ ലാൽ ചൗക്കില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ദേശീയ പതാകയുയര്‍ത്തുന്ന മോദിയുടെ രംഗ൦ ചിത്രീകരിച്ചത് ധാരലി ബസാറിലാണ്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.