രാഹുല്‍ ഗാന്ധിയുടെ ചിത്രം ചെയ്യാൻ അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത്, തുറന്നടിച്ചു വിവേക് ഒബ്‌റോയ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ പറയുന്ന പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ചിത്രത്തില്‍ മോദിയായി വേഷമിട്ടിരിക്കുന്നത് വിവേക് ഒബ്റോയ് ആണ്.

‘ഞാനെന്തിനാണ് രാഹുല്‍ ഗാന്ധിയുട ജീവിതം സിനിമയാക്കുന്നത് ? അദ്ദേഹം അത്രത്തോളം ശ്രദ്ധേയമായ എന്താണ് ചെയ്തിരിക്കുന്നത് ? അദ്ദേഹത്തിന്റെ കഥയാണെങ്കില്‍ ഷൂട്ടിങ് ഭൂരിഭാഗവും തായ്ലാന്‍ഡില്‍ വേണ്ടിവരും’. മോദിയുടെ ജീവിതം പോലെ രാഹുല്‍ ഗാന്ധിയുടെ ജീവിതവും സിനിമയാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് വിവേക് ഒബ്‌റോയി ഇത്തരത്തില്‍ പ്രതികരിച്ചത്.

Loading...

ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നുവെന്ന് കാണിച്ച് റിലീസിങ് തടയുകയും മാറ്റിവയ്ക്കുകയുമായിരുന്നു. എന്നാല്‍ തന്റെ ചിത്രത്തിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വിവേക് പറഞ്ഞു. തന്റെ ചിത്രം എപ്പോഴാണ് റിലീസ് ചെയ്യേണ്ടതെന്ന് എന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.