കടൽമാർഗം തീവ്രവാദികൾ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യത ,വിഴിഞ്ഞം തീരത്ത് പാക് ഭാഗത്ത് നിന്നെത്തിയ ചൈനീസ് കപ്പല്‍

അതിര്‍ത്തിയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സമുദ്ര തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പാകിസ്ഥാനില്‍ നിന്നും ശ്രീലങ്കയിലേക്ക് പോയ ചൈനീസ് കപ്പലാണ് ദുരൂഹത പടര്‍ത്തിയത്. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള കേരള തീരത്ത് കൂടി ശ്രീലങ്കയിലെ കൊളംബോയിലേക്ക് നീങ്ങിയ കപ്പലിന്റെ ഓരോ നീക്കവും കോസ്‌റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കപ്പലുകള്‍ നിരീക്ഷിച്ചിരുന്നു. ഏതാനും ദിവസം മുൻപായിരുന്നു സംഭവം. ഇത്തരമൊരു കപ്പലിന്റെ സാന്നിധ്യം മനസിലാക്കിയ ഉടന്‍ തന്നെ സേനയുടെ കൊച്ചി ആസ്ഥാനത്ത് നിന്നുള്ള കപ്പലുകളും വിഴിഞ്ഞത്തുള്ള ചെറിയ കപ്പലും നിരീക്ഷണത്തിന് ഇറങ്ങി. കൊളംബോയിലേക്ക് പോകുമ്ബോഴും തിരികെ വരുമ്ബോഴും കപ്പലിന്റെ ഓരോ ചലനവും കോസ്‌റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്നു. കേരള തീരത്ത് ഇനിയും ജാഗ്രത തുടരുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, തീരസംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിഴിഞ്ഞം സ്‌റ്റേഷനിലേക്ക് പുതിയ ചെറുകപ്പല്‍ ഉടന്‍ എത്തും. സി 411 എന്ന് പേരുള്ള പുതിയ കപ്പല്‍ ഏപ്രില്‍ ആദ്യ വാരം തന്നെ സേനയ്‌ക്ക് കൈമാറും.

2 ഓഫീസര്‍മാരും 14 നാവികരും ഉള്‍പ്പെട്ട കപ്പലില്‍ അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും ആയുധങ്ങളും ഉണ്ടാകുമെന്നാണ് വിവരം. അതേസമയം സംസ്ഥാനത്തെ തീരദേശത്ത് പോലീസും രഹസ്യാന്വേഷണവിഭാഗവും ജാഗ്രതയും സുരക്ഷയും കർശനമാക്കുകയാണ്. കടൽമാർഗം തീവ്രവാദികൾ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണിത്. ഇതുസംബന്ധിച്ച് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കും ഫിഷറീസ് ഓഫീസുകൾക്കും അടിയന്തരസന്ദേശം നൽകിയിട്ടുണ്ട്. കടലിലൂടെ അന്തർവാഹിനികൾ വഴിയാണ് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Loading...

ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളും വള്ളങ്ങളും തൊഴിലാളികളും അതീവജാഗ്രത പുലർത്തണം. അന്തർവാഹിനികൾക്ക് 25 മുതൽ 30 ദിവസം വരെ കടലിൽ തങ്ങുവാൻ സാധിക്കും. എന്നാൽ, ബാറ്ററി ചാർജിങ്ങിനുവേണ്ടി ഇവയ്ക്ക് സമുദ്രോപരിതലത്തിലേക്ക് ഉയർന്നുവരേണ്ടതുണ്ട്. ഈ സമയം അന്തർവാഹിനികളുടെ മുകൾഭാഗം ഒരു കുന്തമുനപോലെയാണ് സമുദ്രോപരിതലത്തിൽ ദൃശ്യമാവുക. ഇത്തരത്തിലുള്ള വസ്തുക്കൾ കാണുകയാണെങ്കിൽ അവയുടെ ജി.പി.എസ്. ഏരിയ സഹിതം മത്സ്യത്തൊഴിലാളികൾ അടിയന്തരമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു. അതേ സമയം അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സേന നടത്തിയേവ്യാമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്ത് കിടക്കുന്ന വിഴിഞ്ഞം തീരത്തും സമീപ തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം ഉണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ വിഴിഞ്ഞം ഉള്‍പ്പെടെയുള്ള തീരദേശമേഖലയിലും കടലിലും അതീവ ജാഗ്രത പുലര്‍ത്താനാണ് തീരസംരക്ഷണ സേന, തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികള്‍ക്ക് ഉന്നതതല നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

കടലില്‍ 24 മണിക്കൂറും പട്രോളിംഗ് നടത്താനും, ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയ അധികൃതര്‍ നഇപ്പോള്‍ അവധിയിലുള്ള സേനാംഗങ്ങളെ മടക്കിവിളിക്കാനും നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. ഇനിയൊരു അറിയപ്പുണ്ടാകുന്നതുവരെ ആര്‍ക്കും അവധി അനുവദിക്കില്ല. കഴിഞ്ഞ ദിവസത്തോടെയാണ് സേനാ വിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചത്. നിര്‍ദ്ദേശം ലഭിച്ചഉടന്‍തന്നെ സുരക്ഷാ ഏജന്‍സികളുടെ ബോട്ടുകള്‍ കടലില്‍ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും സ്ഥിതി വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും നിര്‍ദേശമുണ്ട്. തീരദേശത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

അതേ സമയം തന്നെ, രാജ്യത്തെ റയില്‍വേസ്റ്റേഷനുകളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ട്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ,ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. രാജ്യത്തെ വന്‍ നഗരങ്ങളിലും അതിര്‍ത്തിപേദേശങ്ങളിലുമാണ് ആക്രമണത്തിന് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യപാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് രാജ്യം. പാകിസ്ഥാന്റെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണത്തിന് പദ്ധതി ഇട്ടതായാണ് വിവരം.

രാജ്യത്ത് ഭീകരാക്രമണ സാധ്യത മുന്‍നിറുത്തി മഹാരാഷ്ട്ര, ഗുജറാത്ത് , മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള എല്ലാ സ്‌റ്റേഷനുകളിലും വെസ്‌റ്റേണ്‍ റെയില്‍വേ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയെക്കുറിച്ച് ഗുജറാത്തിലെ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത്. എല്ലാ റെയില്‍ റയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷാ ഏജന്‍സികളോട് ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ ഓഫീസ് അറിയിച്ചു.