വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ല; പദ്ധതി നാടിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ് മുഖ്യമന്ത്രി

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പോലൂള്ള വലിയ പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് അത്യാവശമാണെന്നും. വിഷയത്തില്‍ മത്സ്യത്തൊഴിലാളികളുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ നടക്കുന്ന സമരം ചലസ്ഥലങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ സമരമാണെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു. കോവളം എംഎല്‍എ എം വിന്‍സെന്റാണ് നോട്ടീസ് നല്‍കിയത്.

Loading...

തുറമുഖ നിര്‍മ്മാണത്തിനെതിരെ ദേശീയ ഹരിത ട്രിബ്യൂണലിലും സുപ്രീംകോടതിയിലും ചിലര്‍ ഹര്‍ജികള്‍ നല്‍കിയെങ്കിലും ഹര്‍ജി തള്ളി. കേന്ദ്രത്തിന്റെ പഠനത്തിലും പദ്ധതി തീരത്തിന് ദോഷമാണെന്ന് കണ്ടെത്തിയിട്ടില്ല. കേരള തീരത്തുണ്ടായ ചുഴലിക്കാറ്റും ന്യൂനമര്‍ദവുമാണ് തീരശോഷണത്തിന കാരണം. വിവിഞ്ഞം പദ്ധതി ആരംഭിച്ചതിന് ശേഷം പദ്ധതി പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ തീരശോഷണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖനിര്‍മ്മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. പദ്ധതി മൂലം തീരശോഷണം ഉണ്ടായിട്ടില്ല. നിര്‍മ്മാണം നിര്‍ത്തിയാല്‍ സാമ്പത്തിക,വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.