വിഴിഞ്ഞം തുറമുഖ കരാര്‍ ചിങ്ങം ഒന്നിന് ഒപ്പു വയ്ക്കും

വിഴിഞ്ഞം തുറമുഖ കരാര്‍ ചിങ്ങം ഒന്നിന്  (ഓഗസ്റ്റ് 17) ഒപ്പു വെയ്ക്കും. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നവംബര്‍ ഒന്നിന് നടക്കും. നാലു വര്‍ഷത്തിനകം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.ഇന്നു മുഖ്യമന്ത്രിയും അദാനി കമ്പിനിയുമായി ചർച്ചകൾ നടത്തിയിരുന്നു. അതിലാണ്‌ നിർൺനായകമായ തീരുമാനം ഉണ്ടായിരിക്കുന്നത്.
 വിഴിഞ്ഞം തുറമുഖ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ 90 ശതമാനവും പൂര്‍ത്തിയായി.
 കബോട്ടാഷ് നിയമത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഇന്നു തന്നെ കത്ത് അയയ്ക്കും.