കള്ളപ്പണക്കേസ് പരാതി നൽകിയ ഗിരീഷ് ബാബു പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഇബ്രാഹിംകുഞ്ഞ്

കൊച്ചി: ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് പൂ​ര്‍​ത്തി​യാ​യി. ‌എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ നടന്നത്. തനിക്കെതിരെ കള്ളപ്പണക്കേസ് പരാതി നൽകിയ ഗിരീഷ് ബാബു രണ്ട് വട്ടം വീട്ടിൽ വന്ന് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ ഇന്ന് വി​ളി​ച്ച്‌ വ​രു​ത്തി വി​ജി​ല​ന്‍​സാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്ത​ത്.

പരാതിക്കാരനായ ഗിരീഷ് ബാബു ഏപ്രിൽ 21 നും മെയ് രണ്ടിനും തന്റെ വീട്ടിലെത്തിയെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പത്ത് ലക്ഷം രൂപ കൊടുത്താൽ പരാതി പിൻവലിക്കുമെന്നും ഭാവിയിൽ ഉപദ്രവിക്കില്ലെന്നുമായിരുന്നു വാഗ്ദാനം. തനിക്കെതിരെ നടക്കുന്നത് ബ്ലാക് മെയിലിങാണ്.  കള്ളപ്പണക്കേസില്‍ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാഗ്ദാനം ചെയ്തെന്നുമുള്ള ഗിരീഷ് ബാബുവിന്റെ പരാതിയിൽ വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Loading...

ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് വി​ജ​ല​ന്‍​സ് ഇ​ന്ന് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്ത​ത്. കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ഞ്ചു​ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്നാ​ണ് ഗി​രീ​ഷ് ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ലു​ള്ള​ത്. ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ കേ​സെടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രാ​തി​ക്കാ​ര​നെ​തി​രെ കേ​സ് കൊ​ടു​ക്കാ​തി​രു​ന്ന​ത് താ​ന്‍ ഒ​രു പൊ​തു പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​യ​തി​നാ​ലും കേ​സു​ക​ളു​ടെ പു​റ​കെ ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് ഉ​ള്ള​തി​നാ​ലു​മാ​ണ്. ത​നി​ക്കെ​തി​രാ​യ ഹ​ര്‍​ജി​ക്കു​പി​ന്നി​ല്‍ ബ്ലാ​ക്മെ​യി​ലിം​ഗാ​ണ്. ക​ള്ള എ​ഗ്രി​മെ​ന്‍റ് ഉ​ണ്ടാ​ക്കാ​ന്‍ വി​ദ​ഗ്ധ​നാ​ണ് പ​രാ​തി​ക്കാ​ര​ന്‍. പാ​ലാ​രി​വ​ട്ടം കേ​സ് നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കി നീ​ങ്ങു​മെ​ന്നും ഇ​ബ്രാ​ഹിം കു​ഞ്ഞ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അതേസമയം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളല്ല പരാതിക്ക് പിന്നിലുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി നൽകാൻ ആർക്കും സാധിക്കും. പരാതിക്കാരനായ ഗിരീഷ് ബാബു സ്ഥിരമായി പരാതി നൽകുകയും ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇയാൾ നൽകിയ പരാതികളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.
നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലായിരുന്ന ചന്ദ്രിക ദിനപ്പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് പ്രധാന കേസ്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച കള്ളപ്പണമാണിതെന്ന് ആരോപണം ഉയർന്നിരുന്നു. ഗിരീഷ് ബാബുവിന്‍റെ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്‍റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.