മന്ത്രി വി.കെ സിങ്ങിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി 2കോടി ആവശ്യപ്പെട്ടു

വി.കെ സിങ്ങും ഭാര്യയും

ന്യൂഡൽഹി: കേന്ദ്രമന്ത്രി ഭാര്യയെ ഭീഷണിപ്പെടുത്തി 2കോടി രൂപ ആവശ്യപ്പെട്ടു. പണം നല്കിയില്ലെങ്കിൽ സ്വകാര്യ സംഭാഷണം പുറത്തുവിടുമെന്നും, അപമാനിക്കുമെന്നും, വെടിവയ്ച്ച് കൊല്ലുമെന്നും ഭയപ്പെടുത്തി. സംഭവത്തിൽ സിങ്ങി​െൻറ ഭാര്യ പ്രദീപ്​ ചൗഹാൻ എന്നയാൾക്കെതിരെ  പരാതിയി നൽകി.സിങ്ങി​െൻറ കുടുംബവുമായി പരിചയമുള്ള വ്യക്തിയാണ്​ പ്രദീപ്​സിങ്​. ആഗസ്​റ്റ്​ ആറിന്​ സിങ്ങി​െൻറ ഭാര്യയുമായി ഫോണിൽ സ്വകാര്യ സംഭാഷണത്തിലേർപ്പെട്ട ഇയാൾ അത്​ റെക്കോർഡ്​ ചെയ്യുകയായിരുന്നു. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ  സ്വകാര്യ സംഭാഷണവും ചില ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങളിലെ ഉള്ളടക്കമെന്താണെന്ന്​ വ്യക്തമല്ല. ഫോണിൽ വിളിച്ച്​ നിരന്തരം അപമാനിച്ചുവെന്നും ഭർത്താവി​െൻറ പ്രശ​സ്​തി ഇല്ലാതാക്കുമെന്ന്​ പറഞ്ഞതായും അവർ പൊലീസിനെ അറിയിച്ചു. ​