മദ്യത്തില്‍ തേനൊഴിച്ച് അടിച്ചാല്‍ കൊറോണ പമ്പ കടക്കും; വ്‌ളോഗര്‍ അറസ്റ്റില്‍

കൊറോണക്കാലത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത് വ്യാജപ്രചാരണമാണ്.വ്യാജപ്രചാരണത്തിന്റെ പേരില്‍ നിരവധി അറസ്റ്റും നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് ഇത്തരത്തിലൊരു വ്യാജപ്രചാരണത്തിന്റെ പേരിലാണ്. വ്‌ളോഗറായ മുകേഷ് എം നായരാണ് അറസ്റ്റിലായത്. മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാം എന്നായിരുന്നു പ്രചരണം. മദ്യത്തില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാം എന്നായിരുന്നു വീഡിയോ. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

എന്നാൽ ആക്ഷേപഹാസ്യമെന്ന നിലയിൽ ഒരു മാസം മുമ്പ് ചെയ്ത വീഡിയോ മറ്റാരോ ഡൌൺലോഡ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് മുകേഷ് എം നായർ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയിരുന്നതാണെന്നും ഇയാൾ പറയുന്നു. ഏത് കൊറോണ വന്നാലും ഇവൻ അകത്തായാലും ഓടും എന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ വിവാദമായത്. ഇതിനെതിരെ പൊലീസിൽ പരാതി വന്നതോടെയാണ് മുകേഷ് എം നായരെ പൊലീസ് വിളിച്ചുവരുത്തിച്ചതെന്നാണ് സൂചന.

Loading...

അതേസമയം കൊറോണയെ സുഖപ്പെടുത്തുന്ന മെത്തകൾ എന്ന തരത്തിൽ വ്യാജ പരസ്യം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വ്യാപാരിക്കെതിരെ കേസ്. താനെയിലെ ഭീവണ്ടിയിലുള്ള ഫർണിച്ചർ കട ഉടമയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്റെ കടയിൽ കൊറോണയെ സുഖപ്പെടുത്തുന്ന മെത്ത വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പരസ്യം നൽകിയത്.

ഭീവണ്ടിയില്‍ ഇയാൾക്ക് രണ്ട് ഫർണിച്ചർ കടകൾ ഉണ്ട്. ഇയാളുടെ പേര് പൊലീസ് വ്യക്തമാക്കിയിട്ടില്ല. തന്റെ കടയിൽ വിൽക്കുന്ന പ്രത്യേകതരം മെത്തയില്‍ ഉറങ്ങിയാൽ കൊറോണ വൈറസിനെ തടയാനാകും എന്നാണ് പരസ്യം നൽകിയിരുന്നത്.മാർച്ച് 13ന് ഗുജറാത്തി പത്രത്തിലാണ് ഇയാൾ പരസ്യം നൽകിയത്. ഖർഭവ് പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505(2) ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന നടത്തൽ, മയക്കുമരുന്ന് മന്ത്രവാദം എന്നിവയ്ക്കെതിരായ നിയമം എന്നിവ പ്രാകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ രാജ്കുമാർ ഷിൻഡെ പറഞ്ഞു.പൊലീസ് ചോദ്യം ചെയ്യലിൽ തന്റെ അവകാശ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും നൽകാൻ കടയുടമയ്ക്ക് കഴിഞ്ഞില്ലെന്നും കമ്മീഷ്ണർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.കൊറോണവൈറസുമായി ബന്ധപ്പെട്ട് പത്രങ്ങളിലൂടെയും ടിവിയിലൂടെയും മറ്റ് മാധ്യമങ്ങൾ‌ വഴിയും തെറ്റായ സന്ദേശങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.