ഹിന്ദുക്കളെ എന്തിനാണ് ദ്രോഹിച്ചത് , കുമ്മനം രാജശേഖരന് വോട്ടു ചോദിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് വോട്ടര്‍മാര്‍

തിരുവനന്തപുരം: ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വോട്ടു ചോദിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് വോട്ടര്‍മാര്‍. ശബരിമല, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പി എടുത്ത തീവ്ര ഹിന്ദുത്വ, കുത്തകവല്‍ക്കരണ നിലപാടുകളെ ചോദ്യം ചെയ്താണ് വോട്ടര്‍മാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ പ്രതിരോധിച്ചത്.

ഒടുക്കം മറുപടിയൊന്നും പറയാന്‍ കിട്ടാതെ ബി.ജെ.പി പ്രവര്‍ത്തകര്‍ തിരിച്ചു പോകുകയായിരുന്നു. സി.പി.ഐ.എം ഹിന്ദുക്കളെ ദ്രോഹിച്ചു എന്ന് പറഞ്ഞാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടുചോദിയ്ക്കാന്‍ എത്തിയത്. ഹിന്ദുക്കളെ എന്തിനാണ് ദ്രോഹിച്ചത് എന്ന് പറഞ്ഞാണ് വോട്ടര്‍മാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.‘ഇവിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ആചാരം ഉണ്ടായിരുന്നല്ലോ. അത് സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ നിങ്ങള്‍ ഒന്നുംമിണ്ടിയില്ലല്ലോ. വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ രാജാവിന്റെ കാലത്തുള്ള ആചാരം സംരക്ഷിക്കപ്പെട്ടോ എന്ന് നിങ്ങള്‍ അന്വേഷിച്ചോ. ആ വിമാനത്താവളത്തിന്റെ അകത്തുകൂടിയല്ലേ പത്മനാഭ ക്ഷേത്രത്തിലെ ആറാട്ട് പോകുന്നത്. അപ്പോ ആ ആചാരം നിങ്ങള്‍ക്ക് സംരക്ഷിക്കേണ്ടെ’- വോട്ടര്‍ ബി.ജെ.പി പ്രവര്‍ത്തകരോട് ചോദിച്ചു.

Loading...

വിമാനത്താവളം അദാനിക്ക് കൊടുത്തിട്ടില്ലെന്ന് ബി,ജെ.പി പ്രവര്‍ത്തകര്‍ പറയുമ്പോള്‍, പിന്നേ ഞങ്ങള്‍ ഈ ലോകത്തൊന്നും അല്ലാലോ ജീവിക്കുന്നത്. നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ ഇരിക്കുവല്ലേ എന്ന് വോട്ടര്‍ മറുപടി പറയുന്നുണ്ട്.