തിരുവനന്തപുരം: അഴിമതിവീരന്മാരായ മന്ത്രിമാര്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് വിസ്. ബാര്‍കോഴ കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാരായ കെ.എം മാണിയും കെ. ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന ജനപ്രതിനിധികളുടെ സത്യഗ്രഹം തുടങ്ങി. അഴിമതിക്കാരായ മന്ത്രിമാരെ കാത്തിരിക്കുന്നത് കല്‍ത്തുറുങ്കുകളാണെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിമാര്‍ അധികാരത്തില്‍ കടിച്ചു തൂങ്ങാതെ രാജിവെച്ചൊഴിയണം. കെ. ബാബു 10 കോടിയും കെ.എം മാണി ഒരു കോടിയും വാങ്ങിയതിന് നിരവധി തെളിവുകളാണ് പുറത്ത് വന്നത്. കേസില്‍ ഇനിയും നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് വൈകരുതെന്നും വി.എസ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് എം.പിമാര്‍, എം.എല്‍.എമാര്‍, തിരുവനന്തപുരം ജില്ലയിലെ കോര്‍പറേഷന്‍-മുനിസിപ്പല്‍ ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ പഞ്ചായത്ത്^ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍^ മെമ്പര്‍മാര്‍, സഹകാരികള്‍ തുടങ്ങിവരാണ് സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നത്.