വി.എസ്. മല്‍സരിക്കുന്നുണ്ടോ എന്ന പത്ര ലേഖകരുടെ ചോദ്യത്തിനു വി എസ് ന്റെ മറുപടി ഇങ്ങനെ , “അതു പാര്‍ട്ടിയുടേയും ജനങ്ങളുടേയും അഭിലാഷമനുസരിച്ചായിരിക്കും.” അതായത് വി എസ് മല്‍സരിക്കാനുള്ള തന്റെ ആഗ്രഹം പരോക്ഷമായി ഇന്നു പ്രകടിപ്പിച്ചിരിക്കുന്നു. സാധാരണ അതു പാര്‍ട്ടി തീരുമാനിക്കും എന്നു മാത്രമാണു അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പറയേണ്ടത് പക്ഷെ അതിനു പകരം ജനാഭിലാഷത്തിനു അനുസരിച്ചായിരിക്കും എന്നാണു വി.എസ് പറഞ്ഞത്. ജനങ്ങളുടെ ആഗ്രഹത്തിനു പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല എന്നത് പാര്‍ട്ടി ചട്ടക്കൂട് അറിയുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണു.

അദ്ദേഹത്തെ അനാരോഗ്യം കാരണം കഴിഞ്ഞ തവണ ഒഴിവാക്കിയെങ്കിലും കേന്ദ്ര നേത്രത്വം ഇടപെട്ടു അവസാനം മല്‍സരിക്കാന്‍ അവസരം കൊടുക്കുകയായിരുന്നു. എന്നാല്‍ യെച്ചൂരിയുടെ നേത്രത്വം വന്നതോടെ വിയെസിനു നഷ്ടപെട്ട പ്രഭാവം വീണ്ടെടുക്കുന്നതാണു നമ്മള്‍ കണ്ടത്. ഈയടുത്തു യെച്ചൂരി വി.എസ് നെ കുറിച്ചു പറഞ്ഞ കാര്യം ഈ അവസരത്തില്‍ വീണ്ടും പ്രസക്തമാകുകയാണു. “ പ്രായമായെങ്കിലും വി.എസ് ന്റെ ചുറുചുറുക്കു പാര്‍ട്ടിയിലെ യുവാക്കള്‍ മാതൃകയാക്കണം” . ഇന്നത്തെ ചെറുപ്പക്കാരേക്കാളൂം വളരെ ഉല്‍സാഹത്തോടെയാണു വി.എസ് പ്രവര്‍ത്തിക്കുന്നത് എന്നാണു യെച്ചൂരി കരുതുന്നത്. അതു കൊണ്ടു തന്നെ അദ്ദേഹത്തിനു ആരോഗ്യമില്ല എന്ന സി.പി. എം ഔദ്യോഗിക പക്ഷത്തിന്റെ പരിപ്പു ഇനി വേവാന്‍ ബുദ്ധിമുട്ടാണു.

ഇനി വി.എസ് നേതൃത്വം കൊടുക്കുന്ന തിരഞെടുപ്പില്‍ വിജയം പാര്‍ട്ടി ക്കു ലഭിക്കുമെന്നു കണ്ടാല്‍ രണ്ടു വഴികളാണു ഇന്നത്തെ ഔദ്യോഗിക പക്ഷത്തിനുള്ളതു. വി.എസ് നെ മല്‍സരിക്കുന്ന സ്ഥലത്തു വെച്ചു തന്നെ തോല്‍പ്പിക്കുക . അല്ലെങ്കില്‍ അഞ്ചോ ആറോ മാസത്തിനു ശേഷം പാര്‍ട്ടി അദ്ദേഹത്തിനെ മാറ്റി ഔദ്യോഗിക പക്ഷത്തിന്റെ നേതാവായ പിണറായിയെ ഏല്‍പ്പിക്കുക. അല്ലെങ്കില്‍ യുവ നേതാവു പറഞ്ഞ പോലെ ക്യാപിറ്റല്‍ പണീഷ് മെന്റ് നല്‍കുക . എന്തായലും വി.എസ് ന്റെ പ്രസ്താവനയോടെ സി.പി.എം വീണ്ടും വെട്ടിലായിരിക്കുകയാണു. വി.എസ് നെ കുരിശില്‍ തറച്ച പാര്‍ട്ടിക്കാര്‍ തന്നെ വീണ്ടും തോളിലേറ്റീ നടക്കേണ്ട ഗതികേടാണു വന്നു ചേര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പോടെ എല്ലാം ഒരു ആന്റി ക്ലൈമാക്സ് ല്‍ വന്നു അവസാനിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.