ജനങ്ങളുടെ സ്വത്ത് തട്ടിപ്പറിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണം: വി.എസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ 450 കോടിയുടെ അഴിമതിയാണ് നടന്നത്. സലീംരാജിന് അധികാരം ദുര്‍വിനിയോഗം ചെയ്യാന്‍ അനുവാദം നല്‍കിയത് മുഖ്യമന്ത്രിയാണെന്നൂം വിഎസ് ആരോപിച്ചു. തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. ജനങ്ങളുടെ സ്വത്ത് തട്ടിപ്പറിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നു. സലീംരാജ് മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു. നിയമം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി അനുവദിക്കണം. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി രാജി വയ്ക്കണം എന്നും വി.എസ് ആവശ്യപ്പെട്ടു.

ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിനെതിരെ നടപടി എടുക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറാകുന്നില്ല വിഎസ് ആരോപിച്ചു!. 2000 കോടി രൂപയുടെ തട്ടിപ്പ് നടന്നു. സര്‍ക്കാരിന് ചുട്ട മറുപടി നല്‍കാനുള്ള അവസരമായി അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് പോകും. താന്‍ പോകില്ലെന്ന പ്രചരണത്തിന് അത് ഗണിച്ച് വാര്‍ത്ത നല്‍കിയവരാണ് മറുപടി നല്‍കേണ്ടത്. കേന്ദ്രകമ്മറ്റിയില്‍ പങ്കെടുക്കും മറ്റ് കാര്യങ്ങളൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിഎസ് പറഞ്ഞു.

Loading...