കോഴിക്കോട്: തന്നെ അപമാനിക്കാൻ വ്യാജ പ്രചരനങ്ങൾ നടത്തിയ വി.എസ്  അച്യുതാനന്ദന്‍
2ദിവസത്തിനുള്ളിൽ മാപ്പുപറഞ്ഞില്ലെങ്കിൽ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പിന്‍വലിക്കുന്നില്ലെങ്കില്‍  തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയുന്നില്ലെന്ന വിഎസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. വിഎസ് ചോദിച്ച ചോദ്യങ്ങള്ക്കെല്ലാം ഉത്തരം രേഖകളാണ്. അതിനാല്‍ അവ വിശദീകരിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വോട്ട് തട്ടാനുള്ള പിണറായിയുടെ നീക്കം നടക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പിണറായി ഒഴിഞ്ഞുമാറുന്നത് തൊണ്ടയ്ക്ക് അസുഖമുള്ളതിനാലാണെന്ന് ഉമ്മമന്‍ചാണ്ടി പരിഹസിച്ചു.