അച്ഛേ ദിന്‍ വിവാദം: കെ സുരേന്ദ്രനും വി.ടി ബല്‍റാമും തമ്മില്‍ ഫേസ്ബുക്ക് യുദ്ധം

അച്ഛേ ദിന്‍ വരാന്‍ 25 വര്‍ഷം സമയം വേണ്ടിവരുമെന്ന വേണമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗത്തെ പരിഹസിച്ച് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രന്‍ ബല്‍റാമിന് മറുപടിയുമായി എത്തി. അപ്പോള്‍ ഉരുളക്ക് ഉപ്പേരി കണക്കെ വി.ടി ബല്‍റാം മറുപടിയുമായി വീണ്ടും എത്തി.

അച്ഛേ ദിന്‍ വരാന്‍ 25 വര്‍ഷം സമയം വേണ്ടിവരുമെന്ന വേണമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമും ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രനും തമ്മില്‍ ഫെയ്‌സ്ബുക്കില്‍ വാക്ക്‌പോര്.

Loading...

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഞങ്ങള്‍ സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ ഹിന്ദീം അറിയാന്‍ പാടില്ല.

അതുകൊണ്ട് ഹിന്ദി നന്നായറിയാവുന്ന കാര്യാലയത്തിലെ പ്രാന്ത പ്രമുഖന്മാരോ പ്രമുഖ പ്രാന്തന്മാരോ ആരാന്ന് വെച്ചാല്‍ അമിട്ട് ഷാജിയോട് നേരിട്ട് ചോദിച്ച് പറഞ്ഞ് തന്നാല്‍ മതി, എന്നാണു ഈ അച്ഛാ ദിന്‍ ശരിക്കും വരിക എന്ന്.

കൃത്യമായിട്ടല്ലെങ്കിലും ഏതാണ്ടൊരു ഡേറ്റ് പറഞ്ഞാ മതി, അതുവരെ പിന്നെ ചോദിക്കില്ല. ഉറപ്പ്.

ബലറാമിന്റെ പോസ്റ്റിന് മറുപടിയായി കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെ

ബലരാമാാാ..

ആദ്യം അമിത്ഷാ പറഞ്ഞത് മനസ്സിലാവണമെങ്കില്‍, ബലരാമന്‍ കുറച്ചെങ്കിലും ഹിന്ദി പഠിക്കണം. ഫേസ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എംഎല്‍എയ്ക്ക് ഇന്ദിരഭവനില്‍ ഒരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ നേതാക്കളോട് പറയണം. ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം. അതിന് പാര്‍ട്ടിയെ സജ്ജമാക്കുന്ന പദ്ധതിയുമായാണ് അമിത്ഷാ ഇന്ത്യ ചുറ്റുന്നത്. അല്ലാതെ പപ്പുമോന്‍ 56 ദിവസം മുങ്ങിയത് പോലെ മുങ്ങുന്ന ആളല്ല അമിത്ഷാ. ചത്തുപോയ കോണ്‍ഗ്രസ്സിന് 25 കൊല്ലം കഴിഞ്ഞാലും ജീവന്‍ തിരിച്ചു കിട്ടില്ലെന്ന് ബലരാമന് താമസിയാതെ ബോധ്യമാവും.

ഈ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വി.ടി ബല്‍റാം ഉരുളക്ക് ഉപ്പേരി കണക്കെ മറുപടിയുമായി എത്തിയത്.

>>>ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം.<<< പ്രിയ കൈരേഖ സുരേട്ടാ… ഇങ്ങനെ ഒരിക്കലും നടക്കാത്ത ഒരു പ്രീകണ്ടീഷന്‍ വെച്ചിട്ടാണോ നിങ്ങള്‍ അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനിറങ്ങിയത്? ഇനി അതെല്ലാം ജയിച്ചാല്‍പ്പിന്നെ ഐക്യരാഷ്ട്രസഭയില്‍ക്കൂടി ജയിച്ചെങ്കില്‍ മാത്രമേ വാഗ്ദാനം പാലിക്കാന്‍ പറ്റൂ എന്നും അമിട്ട് ഷാജി പറഞ്ഞേക്കുമോ ആവോ? അല്ലെങ്കില്‍ത്തന്നെ ഡംഭുമാമ സത്യപ്രതിജ്ഞ ചെയ്ത അന്നുതൊട്ട് അച്ഛേ ദിന്‍ തുടങ്ങിയെന്നായിരുന്നല്ലോ ഇത്രേം നാളും സംഘിക്കുഞ്ഞുങ്ങള്‍ വിജൃംഭിച്ചിരുന്നത്. എന്നിട്ടിപ്പോ പെട്ടെന്ന് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരിച്ചറിവ് ഉണ്ടായത് എന്തുകൊണ്ടാണ്? പിന്നെ ഞാന്‍ ജയിച്ചത് 500 വോട്ടിനല്ല, 3197 വോട്ടിനാണ്. അങ്ങനെയുള്ള ജനവിധിയുടെ മഹത്വം അറിയണമെങ്കില്‍ ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ സ്വയം ജയിച്ച് കാണിക്കണം. കാസര്‍ക്കോട് തൊട്ട് തിരുവനന്തപുരം വരെ തെരഞ്ഞെടുപ്പില്‍ താങ്കളും രായേട്ടനുമൊക്കെ മാറിമാറി മത്സരിച്ചിട്ടും പോകുന്ന നാട്ടിലൊക്കെ മനുഷ്യര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വരെ തലയറുക്കുന്ന തരത്തിലുള്ള വര്‍ഗീയഭ്രാന്ത് ആളിക്കത്തിച്ചിട്ടും ഇന്നേവരെ ഒരുസീറ്റില്‍പ്പോലും ജയിക്കാത്തത് ഈ നാടിന്റെ നന്മയാണ്. പിന്നെ വിഷകല ടീച്ചറൊഴിച്ച് വേറേതൊരു ടീച്ചറില്‍ നിന്നും എന്തും പഠിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരുകാലത്ത് ടീവിയില്‍ മാത്രം ജീവിച്ചിരുന്ന താങ്കളെ ഇപ്പോള്‍ ആ വഴിക്കൊന്നും അധികം കാണുന്നില്ലല്ലോ? സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ!!

balram-vt