ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതൊന്നുമല്ലല്ലോ; വി ടി ബൽറാം

ലക്ഷദ്വീപ് വിഷയത്തിൽ സംവിധായകയുംലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം സംഭവത്തിൽ ഐഷയ്ക്ക് പിന്തുണയേറുന്നു. സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹംതൻ്റെനിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

എത്ര ബാലിശമായ കാരണങ്ങൾ വെച്ചാണ് “രാജ്യദ്രോഹം” പോലുള്ള ഗുരുതരമായ കേസുകൾ ചാർജ് ചെയ്യപ്പെടുന്നത്! കള്ളനോട്ടടിയോ കുഴൽപ്പണമോ വർഗീയ കലാപമോ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതോ ഒന്നുമല്ല, ഒരു ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശമാണ് ”രാജ്യദ്രോഹ”മായി മാറുന്നത്.
ഇന്ത്യ ഒരു ജനാധിപത്യം തന്നെയാണോ?

Loading...