‘പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’, പി ജയരാജനെ ട്രോളി വിടി ബല്‍റാം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കഴിഞ്ഞ ദിവസം റിലീസായ വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ പോസ്റ്ററിന് മുകളില്‍ ജയരാജന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിച്ചതിനെ പരിഹസിച്ചാണ് ബല്‍റാം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

പൊട്ടിച്ചിരിയുടെ കൊലപാതക കഥ എന്ന വാക്യം സിനിമയുടെ പോസ്റ്ററില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ താഴെയാണ് പി ജയരാജന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററും പതിച്ചിരിക്കുന്നത്. ‘പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’ എന്നും ബല്‍റാം കുറിച്ചു.

Loading...