അമിത്ഷായുടെ അച്ഛേദിന്‍ പ്രസംഗത്തെ ചൊല്ലി കഴിഞ്ഞ ദിവസം ആരംഭിച്ച ഫെയ്‌സ്ബുക്ക് വാദപ്രതിവാദങ്ങള്‍ അവസാനിച്ചില്ല. കൈരേഖ സുരേന്ദ്ര എന്ന് വിളിച്ച് പരിഹസിച്ച വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് അതേ ഭാഷയില്‍ മറുപടിയുമായി ഇന്ന് വീണ്ടും കെ.സുരേന്ദ്രന്റെ പോസ്റ്റെത്തി. തൃത്താലയിലെ പ്രധാനമന്ത്രി എന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി.ടി. ബല്‍റാമിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

Loading...

കേരളം ആരാധിക്കുന്ന നന്മയുടെ പ്രതീകമായ രാജേട്ടനെപോലും പരിഹസിക്കുന്ന തൃത്താലയിലെ പ്രധാനമന്ത്രിയോട് അതേ ഭാഷയില്‍ പ്രതികരിക്കാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. പിന്നെ, കൈരേഖയും ഡി എന്‍ എ യും ഒക്കെ ചില ഉറപ്പിന്റെ അടയാളങ്ങള്‍ ആണ്, അത് മാറ്റാന്‍ ആവുന്നതുമല്ല. ബാങ്കോക്കില്‍ 56 ദിവസം ധ്യാനമിരുന്നു ഊര്‍ജ്ജം സംഭരിച്ചു മടങ്ങി വന്ന യുവരാജാവിന്റെ ബേബി ഫുഡ് കുട്ടന്മാര്‍ക്കു നാട്ടില്‍ നടക്കുന്നതൊന്നും മനസ്സിലാവില്ലെങ്കില്‍ ആരു വിചാരിച്ചാലും മനസ്സിലാക്കിത്തരാനും ആവില്ല. അമ്മയും മകനും അളിയനും കൂടി രാജ്യം കൊള്ളയടിക്കുമ്പോള്‍ ഈ നാലുമുഴം നാവൊന്നും കണ്ടിട്ടില്ലല്ലോ. അന്പതു കൊല്ലം ഭരിക്കാന്‍ അവസരം കിട്ടിയവര്‍ ഒരു കൊല്ലത്തെ കണക്കും ചോദിച്ചു വരുന്നത് കാണുമ്പോള്‍ ചിരിക്കാതെ എന്ത് ചെയ്യും. നാഴികക്ക് നാല്‍പതു വട്ടം മോദിജിയെ തെറി വിളിക്കുന്നവര്‍ക്ക് മോദി വന്നതിനുശേഷം നടന്ന ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ട് കൂടിയിട്ടുണ്ടോ? അരുവിക്കരയില്‍ പോലും 10 ശതമാനം വോട്ടല്ലെ കുറഞ്ഞത്.

ത്രിപുരയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തിയത് അവിടെ നാലാമതു സ്ഥാനാര്‍ഥി ഇല്ലാത്തതുകൊണ്ടല്ലേ? ഡല്‍ഹിയില്‍ ആകെ കിട്ടിയത് 8 ശതമാനം, കെട്ടിവച്ച കാശു കിട്ടിയത് 70 ല്‍ ഒരാള്‍ക്കുമാത്രം. ബാക്കി ഇനി ബീഹാര്‍ കൂടി കഴിയുമ്പോള്‍ മനസ്സിലാവാനുള്ളതെയുള്ളൂ. വാഗ്ദാനങ്ങള്‍ ഒക്കെ പാലിച്ചു മോദി മുന്നോട്ടു പോകുന്നു. ജനവിധി 5 വര്‍ഷത്തേക്കാണ്. 2019 ല്‍ എന്തായാലും വോട്ടിനു യാചിക്കേണ്ടി വരില്ല. ആദ്യം സ്വന്തം പാര്‍ട്ടിയെ ഒരു കരക്കടുപ്പിക്കാന്‍ നോക്കൂ. പിന്നെ പോരെ ഈ വാചകമടിയൊക്കെ.

പിന്നെ തോറ്റതിന്റെ കണക്കു അധികം പറയണ്ട 8 പാര്‍ട്ടികള്‍ ഒരുമിച്ചു മത്സരിച്ചിട്ടല്ലേ തൃത്താലയില്‍ പ്രധാനമന്ത്രിയായത്. ഒറ്റക്കു മത്സരിച്ച എനിക്ക് കിട്ടി മഞ്ചേശ്വരത്ത് 47000 വോട്ട്. തോറ്റത് വെറും 4000 വോട്ടിനാണ്. അതും സി പി എം 10000 വോട്ട് മറിച്ചതിനുശേഷം. ഈ അഹന്തക്കും പരിഹാസത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ തൃത്താലക്കാര്‍ തന്നെ മറുപടി തന്നുകൊള്ളും.

കേരളം ആരാധിക്കുന്ന നന്മയുടെ പ്രതീകമായ രാജേട്ടനെപോലും പരിഹസിക്കുന്ന തൃത്താലയിലെ പ്രധാനമന്ത്രിയോട് അതേ ഭാഷയിൽ പ്രതികരിക…

Posted by K Surendran on Wednesday, July 15, 2015