വൈറ്റില പാലം പണിത് മുടിയുന്ന കേരളം. വൈറ്റില പാലം മെട്രോ പാലത്തിനിടയില്‍ കുരുങ്ങി

 

കോടികള്‍ മുടക്കി പണിയുന്ന നമ്മുടെ പാലങ്ങള്‍ പണി കഴിഞ്ഞാല്‍ വണ്ടി ഓടുമോ എന്നും ഓടിയാല്‍ എത്ര കാലം ഓടും എന്നൊക്കെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട്. കേരളത്തിന്റെ ഏറ്റവും വലിയ സിറ്റിയായ കൊച്ചിയുടെ ഹൃദയത്തില്‍ തന്നെയുള്ള വൈറ്റില മേല്‍പ്പാലം പണിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ തന്നെ.

Loading...

താഴെ കൂടി നിലവിലുള്ള റോഡ്. മുകളിലൂടെ മെട്രോ റെയില്‍ വേ. ഇതിന്റെ രണ്ടിന്റേയും ഇടയില്‍ കൂടി തിങ്ങി ഞെരുങ്ങി വൈറ്റില മേല്പ്പാലം ഉയരുന്നു. ഈ പാലം പണിയുടെ ഓരോ ഘട്ടവും തീരുമ്പോള്‍ ജനങ്ങള്‍ക്കുള്ള ആശങ്കയും, പറയാനുള്ളതുമായ കാര്യങ്ങള്‍ ആണ് പുറത്ത് വിടുന്നത്.വൈറ്റില മേല്പ്പാലം പൂര്‍ത്തിയായാല്‍ ഉയരമുള്ള ലോഡുകള്‍ വഹിച്ച് വരുന്ന വാഹനങ്ങളും കണ്ടൈനര്‍ ലോറികളും ഇതിലൂടെ ഓടാന്‍ ആകില്ല എന്ന സംശയം നിലനില്ക്കുകയാണ്. പാലത്തിന്റെ മെട്രോ ലൈനിന്റെ അടിയിലൂടെ ഉള്ള സ്‌ളാബ് പണി നടന്നു കൊണ്ടിരിക്കുകയാണ്. പാലം പണി തീര്‍ന്നാല്‍ ഈ ഭാഗത്ത് ഗതാഗത കുരുക്ക് ഉണ്ടാകുമോ? മറ്റൊരു കുതിരാന്‍ ആയി ഈ പാലം മാറുമോ..അതോ മറ്റൊരു പഞ്ചവടി പാലം ആകുമോ..കൃത്യമായ ഉത്തരങ്ങള്‍ ജനങ്ങള്‍ക്ക് പണി നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ലഭിച്ചേ മതിയാകൂ. ഇനി ഈ ചൂണ്ടിക്കാട്ടുന്ന അപാകത ഇല്ലെങ്കില്‍ ജനങ്ങളുടെ ആശങ്ക മാറ്റാന്‍ ആയത് രേഖാമൂലവും കണക്കുകള്‍ നിരത്തിയും അധികൃതര്‍ വ്യക്തമാക്കണം.

ഭാവിയില്‍ പാലത്തിന്റെ ഉയരം ഒരു വിഷയമാകുമോ..ഉത്തരം കിട്ടിയേ തീരൂ.. ആദ്യ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ നേരത്തെ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥ തന്നെ മറ്റു രണ്ടു റിപ്പോര്‍ട്ടുകള്‍ കൂടി നല്കിയിരുന്നു. നിലവാര പരിശോധന ഫലങ്ങള്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന് നല്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവര്‍ ആവശ്യപ്പെട്ട നിലവാര പരിശോധനാ ഫലങ്ങള്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു.