കൊച്ചി വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ഇന്ന് വൈകീട്ടോടെയാണ് വൈറ്റിലയിൽ കാറിന് തീ പിടിച്ചത്. കാറിൽ നിന്ന് പുക ഉയർന്നപ്പോൾ തന്നെ ഡ്രൈവർ കാറിൽ നിന്ന് പുറത്ത് കടന്നിരുന്നു.അതിനാൽ ആളപായമുണ്ടായില്ല.തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിക്കുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് തീ അണച്ചു.