ശ്രീറാം പറയുന്നത് കള്ളം, എന്തുകൊണ്ടാണ് കള്ളം റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല : വഫ

 

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ വിശദീകരണം തള്ളി വഫാ ഫിറോസ്. ആക്സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു.

Loading...

ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വഫ പറയുന്നു. ശ്രീറാം കള്ളം പറയുന്നുവെന്ന് വഫ പറയുമ്‌ബോള്‍ ബഷീറിന്റെ അപകടത്തിലെ ദുരൂഹതയും കൂടുകയാണ്.
ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം.ബഷീര്‍ മരിക്കുന്നതെന്നാണ് കേസ്. അപകടത്തിന് ശേഷം കേസില്‍ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നല്‍കി. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

ശ്രീരാമിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാം മറുപടി നല്‍കിയത്. ഇതില്‍ വഫയാണ് വണ്ടി ഓടിച്ചതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ടിക് ടോക് വീഡിയോയിലൂടെ വഫ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മുസ്ലിം യുവതിക്ക് സമാനമായി തട്ടമിട്ട് എത്തിയാണ് വഫ ടിക് ടോക്കില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഞാന്‍ ആര്‍ക്കു വേണ്ടിയും സത്യം മൂടി വയ്ക്കില്ലെന്നാണ് വഫ പറയുന്നത്.

ഞാന്‍ വഫാ ഫിറോസാണ്. ഞാന്‍ ഇപ്പോള്‍ ന്യൂസ് കണ്ടിരുന്നു. അതില്‍ അദ്ദേഹം പറയുന്നത് വഫയാണ് ഡ്രൈവ് ചെയ്തു എന്നാണ്. എന്ത് കാരണത്താലാണ് ഇത് അദ്ദേഹം റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല.

ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതെല്ലാം എവിടെ. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവറില്ല. ആക്സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നു.

മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ശ്രീറാമിന്റെ വിശദീകരണം. മാത്രമല്ല വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാകണമെന്നും മറുപടിയില്‍ പറഞ്ഞു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ കാലവാധി 60 ദിവസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. ഈ മാസം നാലിന് ചേര്‍ന്ന സമിതി യോഗം ശ്രീറാമിന്റെ വിശദീകരണം തള്ളി.

പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ 60 ദിവസം കൂടി നീട്ടാന്‍ സമിതി തീരുമാനിച്ചു. അതേ സമയം എഡിജിപി ഷെയ്ക്ക് ദര്‍വ്വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ബഷീര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. ചില ഫൊറന്‍സിക് ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ശ്രീമാറിനെതിരെ കേസേടുത്തിരുന്നത്. കോടതിയിലും താന്‍ അല്ല വണ്ടി ഓടിച്ചതെന്ന നിലപാട് ശ്രീറാം എടുക്കും. ഈ സാഹചര്യത്തിലാണ് വഫ നിലപാട് വിശദീകരിക്കുന്നത്.