വാഗണ്‍ ട്രാജഡി നടന്നിട്ട് 94 വര്ഷം ! വായിക്കുക…

ധീര ദേശാഭിമാനികളുടെ ജീവൻ വെടിഞ്ഞ്‌ കൊണ്ടുളള സമര പോരാട്ടമാണു നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം

പട്ടാളനിയമം നിലവില്ലാത്ത ഒരു പ്രദേശത്ത് വെച്ച് വാഗണ് തുറന്നതിനാല് ഈ പൈശാചിക കൃത്യം പുറംലോകം അറിഞ്ഞു. ഇന്ത്യന് സ്വതന്ത്ര സമരത്തില് ജാലിയന് വാലാ ബാഗ് മാത്രാമാണ് വാഗണ് ട്രാജടിയോടൊപ്പം ചേര്ത്തു വായിക്കാനുള്ളത്. മാര്ഷല് ലോ നിലവിലുള്ള കാലത്തും സ്ഥലത്ത് ഒട്ടേറെ വാഗണ് ട്രാജഡികള് നടന്നിട്ടുണ്ടായിരുന്നു. എന്നാല് അവയൊന്നും പുറംലോകം അറിഞ്ഞിട്ടില്ല. അറിഞ്ഞ വാഗണ് ട്രാജഡിയുടെ കഥകള് തന്നെ ഏതൊരു മനുഷ്യന്റെയും കരളലിയിക്കും. മനുഷ്യന്, അധികാരിക്ക് ഇത്ര ക്രൂരനകാന് കഴിയുമോ എന്നോര്ത്ത് ആരും വേപഥു പൂണ്ടുപോകും.

Loading...

ഇടശ്ശേരി പാടുന്നത് കാണുക,

“മര്ത്ത്യമാംസം ജീവനുള്ള മര്ത്ത്യമാംസം-കേറ്റി
മുദ്രവെച്ച വാഗണുകളോടി നിന്നകാലം
മാപ്പിള ലഹളയെന്ന പേരുകുത്തി നീളെ
മാനുഷരെ വീര്പ്പടച്ചു കൊന്നിരുന്ന കാലം ”

വാഗണ് ട്രാജഡി ദുരന്തത്തില് നിന്നും മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോള അഹമ്മദ് ഹാജിയുടെ വാക്കുകള് ഇങ്ങനെ വായിക്കാം. “നവംബര് നാലാം തിയ്യതി എന്നെയും ജ്യേഷ്ടന് യൂസഫിനെയും ഇംഗ്ലീഷ് പോലിസ് പിടിച്ച കൊണ്ട് പൊയി. മൂത്ത ഇക്കാക്ക മൊയ്ദീന് കുട്ടി ഖിലാഫത്ത് സെക്രട്ടറി ആയിരുന്നതിനാല് അറസ്റ്റു ചെയ്യുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്, ഞങ്ങളെ പിടിക്കുമെന്ന് വിചാരിച്ചിരുന്നില്ല. എം.എസ്.പി ക്യാമ്പിലായിരുന
്നു ആദ്യം കൊണ്ട് പോയത്. ജീവിതത്തില് കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്പാലം പോളിച്ചുവെന്നതായിരുന്നു കുറ്റം. ദിവസത്തില് ഒരു നേരം ഉപ്പിടാത്ത ചോറാണ് തന്നിരുന്നത്. ഇടയ്ക്കിടെ ബൈണട്ട് മുനകള് കൊണ്ട് പട്ടാളക്കാര് മര്ദ്ദിക്കും. അങ്ങനെ ഹേഗ് ബാരക്കില് ഒരാഴ്ച കഴിഞ്ഞു.നവംബര് 20നു രാവിലെ നാല് പേരെ വീതം കൂട്ടിക്കെട്ടി.

13_600x457 14_600x402 15_600x429 16_600x400കഴുത വണ്ടിയും കാളവണ്ടിയും തയ്യാറായി നിന്നിരുന്നു. പട്ടാളം ആയുധങ്ങളുമായി ഇവയില് കയറി. ഓരോ വണ്ടിക്കും ഇടവിട്ട് ഞങ്ങളെ നിര്ത്തി വണ്ടികള് ഓട്ടം തുടങ്ങി. പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം. വേഗത കുറഞ്ഞാല് പട്ടാളക്കാര് ബൈണട്ട്കൊണ്ട് ആഞ്ഞടിക്കും. കുത്തും. ശരീരത്തില് മുറിവുകള്. കുന്നും കുഴിയും മലയും വയലും താണ്ടി തിരൂരെതത്തി. എല്ലാവരെയും പ്ലാറ്റ്ഫോമിലിരുത്തി. ഞങ്ങള് ഇരിക്കുകയല്ല. വീഴുകയായിരുന്നു. പലരും തളര്ന്നു ഉറങ്ങിപ്പോയി. ഒരു സിഗരറ്റ് ടിന്നില് നാല് വറ്റ് ചോറാണ് ആ ദിവസം ആകെ തിന്നാന് തന്നത്. വൈകുന്നേരം ഏഴുമണിയോടെ പടിഞ്ഞാറ് നിന്നും ഒരു വണ്ടി വന്നു. അതില് ഞങ്ങളെ തലക്കാണിയില് പഞ്ഞിനിറക്കുന്നത് പോലെ കുത്തി കയറ്റി. നൂറു പേര് കയറിയപ്പോഴേക്കും വാതില് അടച്ചു. ഇത്രയും പേര് ഉള്കൊള്ളാനുള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലില് മേല്ക്കുമേല് നിലം തൊടാതെ ഞങ്ങള് നിന്നു. ശ്വസംമുട്ടന് തുടങ്ങി. ദാഹം സഹിക്ക വയ്യാതെ തൊണ്ട പൊട്ടുമാറ് ആര്ത്തുവിളിച്ചു. ഞങ്ങള് വാഗണ് ഭിത്തിയില് ആഞ്ഞടിച്ചു. മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീര്ത്തു. അന്യോന്യം മാന്തിപറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. രക്തം നക്കി കുടിച്ചു. ഞാനും ഇക്കാക്കയും ചെന്ന് വീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യ സ്വര്ഗത്തിലായിരുന്നു. ഈ ദ്വാരത്തില് മാറി മാറി മൂക്ക് വെച്ച് ഞങ്ങള് പ്രാണന്പോകാതെ പിടിച്ചു നിന്നു.

എന്നിട്ടും കുറെ കഴിഞ്ഞപ്പോള് ബോധം നഷ്ടപ്പെട്ടു. രാവിലെ നാല് മണിക്കാണ് വണ്ടി തമിഴ്നാട്ടിലെ പോത്തന്നുരില് എത്തിയത്. ബല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ട് പോയിരുന്നത്. പോത്തന്നൂരില് നിന്നും ആ പാപികള് വാതില് തുറന്നു. മുറിക്കുള്ളില് കണ്ട ആ ഭീകര ദൃശ്യം ആ ബ്രിട്ടീഷ് പിശാചുക്കളെ പോലും ഞെട്ടിച്ചു. അറുപത്തിനാല് പേരാണ് കണ്ണ് തുറിച്ചു ഒരു മുഴം നാക്ക് നീട്ടി മരിച്ചു കിടന്നത്. അറുപതു മാപ്പിളമാരും നാല് തിയ്യന്മാരും. മത്തി വറ്റിച്ചത് പോലെ ആയിരുന്നു ആ ദൃശ്യം. അഹമ്മദ് ഹാജിയുടെ വാക്കുകളില് എല്ലാമുണ്ട്. വണ്ടിയിലേക്ക് വെള്ളമടിച്ചു. ജീവന് അവശേഷിക്കുന്നവര് പിടഞ്ഞെഴുന്നേറ്റു. അവരെ കോയമ്പത്തൂര് ആശുപത്രിയില് എത്തിച്ചു. അതിനു മുന്പേ എട്ടു പേര് കൂടി മരിച്ചിരുന്നു. മരിച്ചവരെ ഏറ്റെടുക്കാന് പോതന്നുര് സ്റ്റേഷന് മാസ്റ്റര് തയ്യാറായില്ല. അതിനാല് അവരെ തിരൂരിലെക്ക് തന്നെ മടക്കി കൊണ്ട് വന്നു കോരങ്ങത്തു ജുമാ മസ്ജിദ് ഖബറസ്ഥാനിയില് മറവുചെയ്തു. കൂടെയുണ്ടായിരുന്ന തിയ്യന്മാരായ നാലുപേരെ മുത്തൂരിലും സംസ്കരിച്ചു.”

ഇതുപറയാന് കൊന്നോല അഹമ്മദ്ഹാജി ബാക്കിയുണ്ടായത് ഭാഗ്യം. അല്ലെങ്കില് ദൃക്സാക്ഷി വിവരണംപോലും ഉണ്ടാകുമായിരുന്നില്ല. 1921 ല് മലബാറില് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച്കൊണ്ട് ആലി മുസ്ല്യാരും വാരിയന്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സമാന്തര ഭരണം സ്ഥാപിച്ചത് വെള്ളക്കാരെ വല്ലാതെ ഞെട്ടിച്ചു. 100 ല് പരം വിദേശ രാജ്യങ്ങളില് കോളനികള് സ്ഥാപിച്ച അവര്ക്ക് ഇത്തരമൊരനുഭവം ആദ്യത്തേതായിരുന്നു. ബ്രിട്ടീഷ് പാര്ലമെന്റില്‍ തിരൂരങ്ങാടി പരാജയം വലിയ വിഷയമായി. ഗവര്ണര് ജനറലിനും ഇന്ത്യയിലെ ഇംഗ്ലീഷ് അധികാരികള്ക്ക് മേലെ പാര്ലമെന്റില്‍ ശക്തമായ വിമര്ശനം വന്നു. ലോകതലത്തില് ബ്രിട്ടന്റെ അഭിമാനത്തിന് കോട്ടം സംഭവിച്ചു. ലണ്ടന് ടൈംസ് തിരൂരങ്ങാടി സംഭവത്തിന് കൊടുത്ത തലക്കെട്ട് തന്നെ മലബാറില് ഇംഗ്ലീഷ് ഭരണം അവസാനിച്ചു എന്നായിരുന്നു. ഇങ്ങനെ ബ്രിട്ടനെ നാണം കെടുത്തിയവരെ എന്ത് വില കൊടുത്തും അടിച്ചമര്ത്തണമെന്ന് രാജകല്പ്പന വന്നു. പുതിയ ഗവര്ണര് ജനറലിനെ തന്നെ ഇന്ത്യയിലേക്ക് അയച്ചു കൊണ്ട് മാപ്പിളപോരാളികള അമര്ച്ചചെയ്യാന് പാര്ലമെന്റ് ഉത്തരവിട്ടു. പിന്നീട് മലബാറില് ഇംഗ്ലീഷുകാര് നടത്തിയത് നരനായാട്ടയിരുന്നു നെറികെട്ട പ്രവര്ത്തനങ്ങള്. നേരത്തെ തന്നെ മുസ്ലീങ്ങളോട് വലിയ വിരോധം കാണിച്ചിരുന്ന സവര്ണ്ണര് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകിട്ടാന് വേണ്ടി ഒറ്റുകാരായി വെള്ളക്കാരോടൊപ്പം ചേര്ന്നു. ആധുനിക ആയുധങ്ങളായ തോക്കും പീരങ്കിയുമായി വന്ന ഇംഗ്ലീഷുകാരോട് വടിയും കുന്തവുമായാണ് മാപ്പിളമാര് പോരിനിറങ്ങിയത്.അപൂര്വ്വം ചിലരുടെ കൈകളില് മാത്രമാണ്തോ ക്കുകളുണ്ടായിരുന്നത്. പക്ഷെ, രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹം സര്വ്വായുധ വിഭൂഷിതരായി എത്തിയ ഇംഗ്ലീഷുകാരെ വല്ലാതെ വെള്ളംകുടിപ്പിച്ചു. അവരുടെ ഗറില്ലാ ആക്രമണ മുറകള്ക്ക് മുന്നില് പലപ്പോഴും ശത്രുവിന് ഉറക്കം നഷ്ടപ്പെട്ടു. കുതന്ത്രങ്ങളിലൂടെ, ചതികളിലൂടെ ഒടുവില് മാപ്പിളമാരെ കീഴടക്കാന് അവര്ക്കായെങ്കിലും അതിന് കനത്ത വിലയും നല്കേണ്ടിവന്നിരുന്നു.

1921 ആഗസ്റ്റ് മാസത്തില് തന്നെ മലബാറില് പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു. ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില് ഈ നിയമം പ്രാബല്യത്തില് വന്നിരുന്നു. ഈ പ്രദേശങ്ങളില് അഭിപ്രായപ്രകടനം, പ്രസിദ്ധീകരണം എന്നിവയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ജനങ്ങള് കൂട്ടംകൂടുന്നത് പോലും നിരോധിക്കപ്പെട്ടിരുന്നു. സ്വന്തം നാട്ടില് നടന്നുപോകുന്നതിനു പോലും പൗരന്മാര് സമ്മതം വാങ്ങണമായിരുന്നു. അതിനാല് തന്നെ അന്നത്തെ സംഭവങ്ങളുടെ യദാര്ത്ഥ ചിത്രം ലഭ്യമല്ല. ഈ സമരത്തെ നേരിടുവാന് ബാംഗ്ലൂരില് നിന്നും ഡോര്സെറ്റ് റെജിമെന്റിലെ പട്ടാളക്കാര് മലബാറിലേക്ക് വന്നു.കേണല് റാഡ് ക്ലിഫിന്റെ നേതൃത്വത്തില് മറ്റൊരു വിഭാഗവും തിരൂരങ്ങാടിയില്‍ എത്തി. ഇവര് കാട്ടികൂട്ടിയ കൊടുംകൃത്യങ്ങള്‍ വാക്കുകള്ക്കപ്പുറമാണ്. ക്രൂരനായ പട്ടാള ഓഫീസര് എഫ്.ബി ഇവാന്സ് അന്ന് മദിരാശിയിലേക്കയച്ച ഒരു കത്തിലെ വാചകങ്ങള് ഇങ്ങനെയാണ്:

“നിരപരാധികളെ കൊല്ലുകയും പാവങ്ങളുടെ വീടുകള് അഗ്നിക്കിരയാക്കുകയും ചെയ്യുന്ന ഈ ഡോര്സെറ്റ്കാര്‍ മരിച്ചാല് ഞാന് സങ്കടപ്പെടില്ല.” അത്രയ്ക്കും പൈശാചിക കൃത്യങ്ങളാണ് അവര് ചെയ്തുകൊണ്ടിരുന്നത്. സെപ്റ്റംബര് മാസത്തിലെ ആദ്യ ദിവസങ്ങളില് ഈ പട്ടാള യൂണിറ്റുകള് ചെറിയ സംഘങ്ങളായി തിരിഞ്ഞുകൊണ്ട് മാപ്പിളമാര് താമസിക്കുന്ന പ്രദേശങ്ങളില് വിഹാരം തുടങ്ങി. അവര് കണ്ടവരെയൊക്കെ പിടിച്ചുകെട്ടി, വീടുകള് അഗ്നിക്കിരയാക്കി. സ്ത്രീകളെയും കുട്ടികളെയും എല്ലാവിധ പീഡനങ്ങള്ക്കും ഇരയാക്കി. പിടിച്ചവരെ പട്ടാളകോടതി വിചാരണ പ്രഹസനം നടത്തി തമിഴ്നാട്ടിലെ ജയിലുകളിലേക്കയച്ചു. കേണല് ഹേര്ബര്ട്ടിന്റെ കീഴില് ഏറനാട്ടിലും മേജര് പോപ്പിന്റെ കീഴില് ഒരു വിഭാഗം സൈന്യം വള്ളുവനാട്ടിലും മാപ്പിളമാരെ അമര്ച്ചചെയ്ത് നീങ്ങി. ഈ വിഭാഗം സൈനികര് എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളും നടത്തി. ഇവരോടൊപ്പം മലയിലും കാട്ടിലും യുദ്ധം ചെയ്ത ആസാം, ബര്മ അതിര്ത്തിയിലെ ചിന്കച്ചില് എന്ന പ്രത്യേക സേനാവിഭാഗവും മലബാറിലെത്തി. ഗൂര്ഖാ പട്ടാളവും ഇവരോടൊപ്പം ചേര്ന്നു. മാപ്പിളമാരെ ശിക്ഷിക്കുന്നതിനുവേണ്ടി മാത്രമായിരുന്ന പ്രത്യേക പട്ടാളകോടതിയും നിലവില്വന്നു. എല്ലാംകൂടി ഒരു പ്രത്യേക ജനവിഭാഗത്തെ പരമാവധി ദ്രോഹിക്കാനും കൂട്ടക്കൊല ചെയ്യാനുമുള്ള നീക്കമായി മാറി. ഇവരുടെ ചെയ്തികളെക്കുറിച്ച് അക്കാലത്തെ ചിത്രകാരന്മാര് രേഖപ്പെടുത്തിയത് വായിക്കാന്പോലും നമുക്കാവുകയില്ല. ഇംഗ്ലണ്ടില് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ആര്മി ക്വാര്ട്ടര്ലി റിവ്യൂവില് വന്ന ഒരു ഭാഗം ഇങ്ങനെ വായിക്കാം: “ഗൂര്ഖാ പട്ടാളക്കാര് മാപ്പിളമാരുടെ തലവെട്ടികൊണ്ടുവരിക എന്നത് അന്നൊരു സാധാരണ സംഭവമായിരുന്നു. നായ്ക്കളെയും കാക്കകളെയും പാമ്പിനെയും പിടിച്ചുതിന്നുന്ന ചിന്കച്ചില് പട്ടാളക്കാര് എല്ലാ കൈയറപ്പും തീര്ന്നവരായിരുന്നു. അവര് ഒരിക്കല് ആനയെ വെടിവച്ചുകൊന്ന് ഇറച്ചിയെടുത്തു തിന്നുകയുണ്ടായി. മറ്റൊരിക്കല് ഒരു മുതലയേയും തിന്നുകയുണ്ടായി. ഇവര് കുട്ടികളെയും സ്ത്രീകളേയും വൃദ്ധന്മാരെയും പരമാവധി ദ്രോഹിച്ചിരുന്നു. യുവാക്കളെ മരങ്ങളില് കെട്ടിയിട്ട് തലവെട്ടിയെടുക്കുന്നത് ഇവര്ക്ക് വിനോദമായിരുന്നു. ഈ പട്ടാള ക്രൂരതകള്ക്കൊടുവില് വാരിയന്കുന്നനും ആലിമുസ്ല്യാരുമെല്ലാം ഇംഗ്ലീഷ് തടവറയിലായി. സമരത്തിന് നേതൃത്വം നല്കിയവരില്ആളിമുസ്ല്യാരോഴികെ എല്ലാവരെയും വെടിവച്ചും തൂക്കിയും കൊന്നു. തൂക്കിക്കൊല്ലുന്ന ദിവസം രാവിലെ ആലിമുസ്ല്യാര് സാധാരണപോലെ മരിക്കുകയായിരുന്നു. എന്നാല് അരിശം തീരാത്ത വെള്ളപ്പട്ടാളക്കാര് ആ മൃതദേഹം കെട്ടിത്തൂക്കി ദേഷ്യം തീര്ക്കുകയായിരുന്നു. പട്ടാളത്തിന് കീഴടങ്ങുന്നവര്ക്ക് മാപ്പുനല്കുമെന്നും ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ച നാട്ടിലെ 27,000 ത്തോളം മാപ്പിളമാര് പട്ടാളത്തിന് കീഴടങ്ങിയെന്ന് രേഖകളില് കാണാം. എന്നാല് ബ്രിട്ടീഷുകാര് വാഗ്ദാനം പാലിക്കാതെ ഇവരെയെല്ലാം ജയിലിലടച്ച് ശിക്ഷിക്കുകയായിരുന്നു.
ഇങ്ങനെ ജയിലിലടക്കാന് ബെല്ലാരി ജയിലിലേക്ക് തടവുകാരെ കൊണ്ടുപോയപ്പോഴാണ് വാഗണ് ട്രാജഡി ദുരന്തമുണ്ടായത്.

സൗത്ത് മറാഠകമ്പനിയുടെ എം.എസ്.എല്.വി 1711 എന്ന വാഗണാണ് മരണവണ്ടിയായി മാറിയത്. വാഗണ് ട്രാജഡി ദുരന്തവാര്ത്ത ഇന്ത്യയില് കൊടുങ്കാറ്റായി പടര്ന്നു. ഇംഗ്ലീഷ് സാമ്രാജ്യത്വത്തിന്റെ ആസ്ഥാനമായ ലണ്ടനിലും വിവരമെത്തി. ഇംഗ്ലീഷ് പത്രങ്ങള് ഈ കിരാതകൃത്യത്തിനെതിരെ എഡിറ്റോറിയലുകള്‍ എഴുതി. ഒടുവില് വാഗണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന് ഒരു അന്വേഷണ കമ്മീഷന് തന്നെ രൂപീകരിക്കപ്പെട്ടു. അന്നത്തെ മലബാര് സ്പെഷല് കമ്മീഷണറായിരുന്ന എ.എന് നാപ്പ് ചെയര്മാനും മദിരാശി മജിസ്ട്രേറ്റ് അബ്ബാസ് അലി, മണ്ണാര്ക്കാട്ടെ കല്ലടി മോയ്ദുട്ടി, അഡ്വ.മഞ്ചേരി സുന്ദരയ്യര് എന്നിവരായിരുന്നു കമ്മീഷന് അംഗങ്ങള്. അവര് അന്വേഷണം നടത്തി. റെയില്വേ ഉദ്യോഗസ്ഥന്മാര്, പോലീസ് മേധാവികള്, കോയമ്പത്തൂര് ആശുപത്രി ജീവനക്കാര് എന്നിവരെയൊക്കെ കണ്ട് കമ്മീഷന് തെളിവെടുത്തു. ദുരന്തത്തില് രക്ഷപ്പെട്ടവരെ സ്വാധീനിക്കാന് ഇംഗ്ലീഷുകാര് എല്ലാ വഴികളും പയറ്റിയെന്നു അഹമ്മദ്ഹാജി മരിക്കുന്നതിനു മുന്പ് തുറന്നു പറഞ്ഞു. ദുരന്തത്തില് രക്ഷപ്പെട്ടവര് സംഭവങ്ങളുടെ യഥാര്ത്ഥ ചിത്രം അന്വേഷണ കമ്മീഷനു മുന്പില് അവതരിപ്പിച്ചു. തടവുകാരെ കയറ്റിക്കൊണ്ടുപോയ വാഗണ് യാതൊരു നിലയ്ക്കും മനുഷ്യരെ കയറ്റുന്നതിനുവേണ്ടി ഉണ്ടാക്കിയതായിരുന്നില്ലെന്നും അവര് തെളിവ് നല്കി.

എന്നാല്, പട്ടാളക്കാര് വാദിച്ചത് തങ്ങള് റെയില്വേ അധികൃതരോട് ആവശ്യപ്പെട്ടത് ദ്വാരങ്ങളുള്ളതു വലക്കെട്ടുകളുമുള്ള വാഗണായിരുന്നുവെന്നും പെയ്ന്റ് അടിച്ചതിനാല് ദ്വാരങ്ങള് അടഞ്ഞുപോയതാണെന്നുമാണ്. റെയില്വേ ആകട്ടെ ആളുകളെ കയറ്റാന് പറ്റിയ വാഗണ് പോലീസ് ആവശ്യപ്പെടാത്തതിനാലാണ് സാധനങ്ങള് മാത്രം കയറ്റുന്ന വാഗണ് നല്കിയതെന്നും കമ്മറ്റി മുമ്പാകെ വിശദീകരണം നല്കി. ഒടുവില് കമ്മീഷന് റിപ്പോര്ട്ട് ഏറെ വിചിത്രമായിരുന്നു. 72 പേര് മരിച്ച വാഗണ് ദുരന്തത്തിന്റെ കാരണക്കാര് വാഗണ് നിര്മ്മിച്ച കമ്പനിക്കാരായിരുന്നു എന്ന് കണ്ടെത്തി. അത് ഏല്പിച്ചുകൊടുത്ത ട്രാഫിക് ഇന്സ്പെക്ടറെയും കുറ്റക്കാരായി കണ്ടെത്തി. ഖേദകരമെന്നു പറയട്ടെ തിരൂര് റെയില്വേ സ്റ്റേഷനില് ഈ വാഗണില് തടവുകാരെ കുത്തിനിറയ്ക്കാന് നിര്ദ്ദേശം നല്കിയ ഹിച്ച്കോക്കിനെയും പട്ടാള മേധാവികളെയും കമ്മീഷന് നിരപരാധികളായി കണ്ടു. റെയില്വേ സര്ജന്റ് ആന്ഡ്രൂസിനെയും മറ്റൊരു പോലീസ് കൊണ്സ്റ്റബിളിനെയും അവര് ശിക്ഷിച്ചു. എങ്കിലും റിപ്പോര്ട്ടില്‍ ആശ്വാസത്തിന് വക നല്കുന്ന ചില വരികളുണ്ടായിരുന്നു. തിരൂരില് നിന്നും മരണവാഗണ് പുറപ്പെട്ടശേഷം അത് തുറന്നു നോക്കാനോ തടവുകാരുടെ കാര്യം ശ്രദ്ധിക്കാനോ തുനിഞ്ഞില്ലെന്നത് വലിയ കുറ്റം തന്നെയാണ്. ഈ 72 പേരും മരിച്ചത് ശ്വാസംമുട്ടി തന്നെയാണ്. ഈ വാഗണില് 122 പേര് ഉണ്ടായിരുന്നു എന്ന് കമ്മീഷന് കണ്ടെത്തുകയുണ്ടായി. ഇങ്ങനെ വാഗണില് കയറ്റി തടവുകാരെ അയക്കുന്നതിന്റെ ചുമതല ഇവാന്സ് കര്ണല് ഹംഫ്രിസ്, ഹിച്ച്കോക്ക് എന്നിവര്ക്കായിരുന്നു. കന്നുകാലികളെ കയറ്റി അയയ്ക്കുന്ന തുറന്ന വാഗാനുകളായിരുന്നു തുടക്കത്തില് ഉപയോഗിച്ചിരുന്നത്. ക്രൂരരില് ക്രൂരനായ ഹിച്ച്കോക്കാണ് ഈ സമ്പ്രദായം മാറ്റിയത്. അയാളാണ് സാധനങ്ങള് കയറ്റുന്ന വാഗണ് ഉപയോഗിക്കുന്നത് ലാഭകരമാണെന്ന് കണ്ടെത്തി പ്രയോഗത്തില് വരുത്തിയത്. പ്രവേശനകവാടം കയറിട്ട് കെട്ടിവക്കാനും സ്റ്റേഷനുകളില് എത്തുമ്പോള് വാതില് തുറന്ന് ശുദ്ധവായു ശ്വസിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാമന്നുമായിരുന്നു അയാളുടെ കണക്കുകൂട്ടല്. കാവല് നില്ക്കാന് പോലീസുകാരെ കിട്ടാത്തതിനാല്‍ ആ പതിവും അവസാനിപ്പിച്ചു. മാപ്പിളമാര് വാതില് തുറക്കുമ്പോള് ചാടിപ്പോകുമെന്നു ഉദ്യോഗസ്ഥന്മാരെ പറഞ്ഞു ധരിപ്പിച്ചാണ് കുത്തിനിറച്ച വാഗണില് തടവുകാരെ കൊണ്ടുപോകുന്ന പതിവ് ഹിച്ച്കോക്ക് നടത്തിയത്. അതാണ് വാഗണ് ദുരന്തത്തില് അവസാനിച്ചത്.ദുരന്തത്തിന്റെ കാരണക്കാരനായ ഹിച്ച്കോക്കിനെ അന്വേഷണകമ്മീഷന്‍ ഒഴിവാക്കിയപ്പോള് എല്ലാ കുറ്റവും ചുമതലപ്പെട്ട റെയില് ട്രാഫിക് ഇന്സ്പെക്ടര് അന്വേഷണകമ്മീഷന്‍ റിപ്പോര്ട്ട് വരുന്നതിനു മുന്പു തന്നെ മരണപ്പെട്ടിരുന്നു. അതിനാല് തന്നെ വാഗണ് ദുരന്തത്തിന്റെ പേരില് ആരും ശിക്ഷിക്കപ്പെടുകയുണ്ടായില്ല.

വാഗണ് ദുരന്തത്തില് മരിച്ചവരില് 68 പേര് മാത്രമായിരുന്നു മുസ്ലീങ്ങള്. ബാക്കി 4 പേര് ഹിന്ദുക്കളായിരുന്നു. തൃക്കലങ്ങോട്ടെ കൃഷിക്കാരനായിരുന്ന അക്കരവീട്ടില് പുന്നംപള്ളി അച്യുതന് നായര്, തൃക്കലങ്ങോട്ടെ ഇയ്യാക്കില് പാലത്തില് ഉണ്ണിപ്പുരയന് തട്ടാന്, ചെലെക്കരംബയില് ചെട്ടിചിപ്പൂ എന്ന കൃഷിക്കാരന്, മേലേടത്ത് ശങ്കരന്നായര് എന്നിവരായിരുന്നു അവര്. ഈ ദുരന്തത്തില് രക്തസാക്ഷികളായവരില് രണ്ടു പേര്ക്ക് മാത്രമേ സ്വന്തമായി ഭൂമി ഉണ്ടായിരുന്നുള്ളൂ. അച്യുതന്നായക്കും ശങ്കരന്നായര്ക്കും മാത്രം. ബാക്കിയുള്ളവരൊക്കെ പാവപ്പെട്ട കൂലിപ്പണിക്കാരും കൃഷി തൊഴിലാളികളും കച്ചവടക്കാരുമായിരുന്നു. ഇവരില് ഏറെ രക്തസാക്ഷികളുണ്ടായിരുന്നത് കരുവമ്പലത്താണ് . പുലാമന്തോള് താലൂക്കിലുള്ളവരായിരുന്നു മരിച്ചവരില് ഭൂരിഭാഗവും. പള്ളി മുക്രിമാരായിരുന്ന രണ്ടു പേരും മുല്ലാക്കമാരായിരുന്ന നാല് പേരും ബാര്ബര് ആയിരുന്ന ഒരാളും ഇവരില് പെടുന്നു. ചായക്കച്ചവടവും പെട്ടിക്കച്ചവടവും ചെയ്തിരുന്ന രണ്ടു പേരും ഇതിലുണ്ട്.

വാഗണ് ദുരന്തത്തില് മരിച്ചവരുടെ മയ്യത്തുമായി മരണവാഗണ് തിരൂരിലേക്ക് തന്നെ തിരിച്ചുവന്നു. മലബാര് കലക്ടര് തോമസും ഉയര്ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഹാജരായിരുന്നു. മരണവണ്ടി വന്നുനിന്നതോടെ മയ്യിത്തുകളില് നിന്നുള്ള ദുര്ഗന്ധം പരിസരത്ത് നിറഞ്ഞു. വാഗണ് തുറക്കാന് പോലും മടിച്ചും അറച്ചും ബന്ധപ്പെട്ടവര് നിന്നു. പട്ടാള നിയമം നിലവിലുണ്ടായിരുന്നതിനാല് മരിച്ചവരുടെ ബന്ധുക്കള് പോലും റെയില്വേ സ്റ്റേഷനില് എത്തിയിരുന്നില്ല. വീടുകളില് നിന്നും പുറത്തിറങ്ങിയാല് പട്ടാളം പിടിച്ചുകൊണ്ടുപോകുമെന്ന പേടിയില് അവര് നിന്നു. തിരൂരിലെ പൗരപ്രമുഖനായിരുന്ന കൈനിക്കര മമ്മിഹാജി കലക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില് വാഗണ് ദുരന്തത്തില് പെട്ടവരുടെ മയ്യിത്തുകള് ഏറ്റുവാങ്ങി സംസ്കരിക്കുന്നത് വരെ ആരെയും അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പിന്മേല് ഒരുപറ്റം മുസ്ലീങ്ങള് റെയില്വേ സ്റ്റേഷനില് എത്തി. സമുദായം മുഹമ്മദ്, കൈനിക്കര മമ്മുക്കയും മുന്നോട്ടുവന്ന് വാഗണിന്റെ വാതില് തുറന്നു. അതിനുള്ളില് നിന്നും പുറത്തുവന്ന രൂക്ഷഗന്ധം അവരെ തലകറക്കി വീഴ്ത്തി. അന്യോന്യം കൂട്ടിപ്പിടിച്ച് കിടക്കുന്ന മൃതദേഹങ്ങള് വേര്പ്പെടുത്താന് തന്നെ ഏറെ പ്രയാസപ്പെടേണ്ട
ി വന്നു. മൂര്ദ്ധാവുപൊട്ടി , തൊലിയുരിഞ്ഞ്, നാക്കുനീട്ടി, കണ്ണുതുറിച്ചു മലമൂത്ര രക്തവിയര്പ്പുകളാല് കെട്ടുപിണഞ്ഞു കിടക്കുന്ന രംഗം അന്ന് തിനൊന്നുകാരനായിരുന്ന വി.പി ഉമ്മര് മാസ്റ്റര് വിശദീകരിക്കുന്നത് അങ്ങനെയാണ്. മയ്യിത്തുകളില് 44 എണ്ണം കോരങ്ങത് പള്ളിയിലും എട്ടെണ്ണം കോട്ട് ജമാഅത്ത് പള്ളിയിലും സംസ്കരിച്ചു. 101 കെട്ടുള്ള ഓരോ ചരട് എല്ലാ മയ്യത്തിന്റെയും കൂടെ വച്ചിരുന്നു. നാല് ഹിന്ദുക്കളുടെ മൃതദേഹങ്ങള് മുത്തൂര്കുന്നിലെ ഒരു കല്ലുവെട്ട് കുഴിയിലും സംസ്കരിച്ചു. അന്വേഷണ കമ്മീഷന് മുന്പാകെ ഹിച്ച്കോക്ക് കൊടുത്ത മൊഴി ഇങ്ങനെയാണ്: ലഹളയുടെ ആരംഭഘട്ടത്തില് തുറന്ന വണ്ടികളില് മാപ്പിള തടവുകാരെ ലഹള പ്രദേശങ്ങളിലൂടെ കൊണ്ടുപോകുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. എന്തെന്നാല് മറ്റുള്ളവര് അവരെ കാണാനും രക്ഷപ്പെടുത്താന ഇടവരുത്തിയേക്കും. ഒരിക്കല് കോഴിക്കോട്ടു നിന്നും കണ്ണൂരിലേക്ക് തടവുകാരെ കൊണ്ടുപോകുമ്പോള് തീവണ്ടിയുടെ ജനലുകള് അടയ്ക്കുവാന് ഞാന് കല്പന കൊടുത്തു. പുറത്തുള്ളവര് തടവുപുള്ളികളോട് സംസാരിക്കുന്നത് തടയുവാനാണ് വാതിലുകള് അടക്കാന് പറഞ്ഞത്. 32 തവണകളായി 2000 ത്തോളം തടവുപുള്ളികളെ ഇങ്ങനെ വാഗണുകളില് കയറ്റി അയച്ചിട്ടുണ്ടെന്ന് കമ്മീഷന് വിലയിരുത്തിയിട്ടുണ്ട്. ഈ സംഭവം പുറത്തുവന്നപ്പോള് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ശക്തമായ പ്രതിഷേധമുണ്ടായി. ഈ സംഭവത്തില് കമ്മീഷന് കുറ്റക്കാരായി കണ്ട റെയില്വേ സര്ജന്റിന്റെയും ഹെഡ് കോണ്സ്റ്റബിളിന്റെയും പേരില് മദിരാശി ഗവണ്മെന്റ് കേസെടുത്തെങ്കിലും കോടതി ഇവരെ നിരപരാധികളാണെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. ദുരന്തത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് 300 രൂപ വീതം നഷ്ടപരിഹാരം കൊടുക്കാന് മദിരാശി ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല് വാഗണ് ദുരന്തത്തില് മരിച്ചവരുടെ കുടുംബങ്ങള് ഈ നഷ്ടപരിഹാരം വാങ്ങുവാന് കൂട്ടാക്കിയിരുന്നില്ല.

വാഗണ് ദുരന്തത്തിന്റെ സ്മരണകള് അയവിറക്കുന്ന സ്ഥലങ്ങളായ തിരൂരിലും കരുവമ്പലത്തും ഇതിന്റെ സ്മാരകങ്ങള് തലയുയര്ത്തി നില്ക്കുന്നുണ്ട്. തിരൂര് നഗരസഭയുടെ വാഗണ് ട്രാജഡി ടൌണ്ഹാളാണ് അവയില് പ്രധാനം. ഈടൌണ്ഹാളിനു മുന്നില് മരണവാഗണിന്റെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. ടൌണ്ഹാളിനു മുന്നില് മരിച്ചവരുടെ വിശദവിവരങ്ങള് ശിലാഫലകത്തില് കൊത്തിയിട്ടുണ്ട്. കരുവംബലത്ത്കാരായ രക്തസാക്ഷികള്ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് ഒരു സ്മാരകം ഉണ്ടാക്കിയിട്ടുണ്ട്. അവിടെ നല്ലൊരു ലൈബ്രറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

വാഗണ്‍ ട്രാജഡി രക്ത സാക്ഷികള്‍

വാഗണ്‍ ട്രാജഡി രക്ത സാക്ഷികളുടെ പേരു വിവരം
മമ്പാട്‌ അംശം
1 ഇല്ലിക്കല്‍ ഐദ്രു – കൂലിപ്പണിക്കാരന്‍

തൃക്കലങ്ങോട്‌ അംശം
2. പുതിയറക്കല്‍ കോയസ്സന്‍ – മരക്കച്ചവടക്കാരന്‍
3. കുറ്റിത്തൊടി കോയക്കുട്ടി – ചായപ്പീടിക
4. അക്കരവീട്ടില്‍ എന്ന കുന്നപ്പള്ളി അച്യുതന്‍ നായര്‍ – കൃഷിക്കാരന്‍
5. റിസാക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണിപ്പുറയന്‍ – തട്ടാന്‍
6. ചോലക്കപ്പറമ്പയില്‍ ചെട്ടിച്ചിപ്പു – കൂലിപ്പണി
7 മേലേടത്ത്‌ ശങ്കരന്‍ നായര്‍- കൃഷി

പയ്യനാട്‌ അംശം
8. പുലക്കാട്ട്ത്തൊടി മൊയ്തീന്‍ – കൃഷി

മലപ്പുറം അംശം
9. മങ്കരത്തൊടി തളപ്പില്‍ ഐദ്രു – ചായക്കട
10. മങ്കരത്തൊടി മൊയ്തീന്‍ ഹാജി – പള്ളീ മുഅദ്ദിന്‍
11. വള്ളിക്കാപറ്റ മമ്മദ്‌ – ചായക്കട
12 പെരുവന്‍കുഴി കുട്ടി ഹസന്‍ – പെട്ടിക്കട
13 പെരുവന്‍കുഴി വീരാന്‍ – പെട്ടിക്കട

മേല്‍മുറി അംശം
14 പാറച്ചോട്ടില്‍ അഹമദ്‌ കുട്ടി മുസ്ലിയാര്‍ – പള്ളി മുഅദ്ദിന്‍

പോരൂര്‍ അംശം
15. മധുരക്കറിയന്‍ കാത്ത്‌ലി – കൃഷി
16. അരിക്കുഴിയന്‍ സെയ്താലി – കൂലിപ്പണി

പുന്നപ്പാല അംശം
17 മാണികട്ടവന്‍ ഉണ്ണിമൊയ്തീന്‍ – മതാധ്യാപകന്‍
18. കീനത്തൊടി മമ്മദ്‌ – കൂലിപ്പണി
19 മൂഴിക്കല്‍ അത്തന്‍ – കൂലിപ്പണി
20. കപ്പക്കുന്നന്‍ അയമദ്‌ – കൃഷി
21. കപ്പക്കുന്നന്‍ മൂത – കൃഷി
22. കപ്പക്കുന്നന്‍ അബ്ദുല്ല – കൃഷി
23 കപ്പക്കുന്നന്‍ ചെറിയ ഉണ്ണിമേയി – കൂലിപ്പണി
24. കപ്പക്കുന്നന്‍ കുഞ്ഞാലി – കൂലിപ്പണി
25. മാണികെട്ടവന്‍ പോക്കര്‍ കുട്ടി – മതാധ്യാപകന്‍
26. പോളക്കല്‍ ഐദ്രുമാന്‍ – കൂലിപ്പണി
27. കപ്പക്കുന്നന്‍ വലിയ ഉണ്ണീന്‍ ഹാജി – കൂലിപ്പണി

നിലമ്പൂര്‍ അംശം
28 ആശാരിതൊപ്പിയിട്ട അയമദ്‌ – ആശാരി
29 ചകിരിപ്പറമ്പന്‍ അലവി – കൂലിപ്പണി

കരുവമ്പലം അംശം
30 വയല്‍പാലയില്‍ വീരാന്‍ – ഖുര്‍ആന്‍ ഓത്ത്‌
31 പോണക്കാട്ട്‌ മരക്കാര്‍ – കൃഷി
32. വടക്കേപ്പാട്ട്‌ കുഞ്ഞയമ്മദ്‌ – കൂലിപ്പണി
33. ഓറക്കോട്ടില്‍ ഏനാദി – കൂലിപ്പണി
34. കൂരിത്തൊടി യൂസഫ്‌ – കൂലിപ്പണി
35. പുത്തന്‍ വീടന്‍ കുഞ്ഞഹമ്മദ്‌ – കൂലിപ്പണി
36. കല്ലേത്തൊടി അഹ്മദ്‌ – ഖുര്‍ആന്‍ ഓത്ത്‌
37. പെരിങ്ങോടന്‍ അബ്ദു – കൃഷി
38. ചീരന്‍ പുത്തൂര്‍ കുഞ്ഞയമ്മു – കച്ചവടം
39. അത്താണിക്കല്‍ മൊയ്തീന്‍ ഹാജി – കൃഷി
40. നല്ലന്‍ കിണറ്റിങ്ങല്‍ മുമദ്‌ – ക്ഷൌരപ്പണി
41. പറയന്‍ പള്ളിയാലില്‍ കുഞ്ഞയമു – ഖുര്‍ആന്‍ ഓത്ത്‌
42. പനങ്ങോടന്‍ തൊടി മമ്മദ്‌ – കൂലിപ്പണി
43. പുനയന്‍ പള്ളിയാലില്‍ സെയ്താലി – കൃഷി
44. മഠത്തില്‍ അയമ്മദ്‌ കുട്ടി – കൃഷി
45. കൊങ്കാട്ട്‌ മൊയ്തീന്‍ – കൂലിപ്പണി
46. പെരിങ്ങോടന്‍ കാദിര്‍ – കച്ചവടം
47. കോരക്കോട്ടില്‍ അഹമ്മദ്‌ – ഖുര്‍ആന്‍ ഓത്ത്‌
48. കൊളക്കണ്ടത്തില്‍ മൊയ്തീന്‍ കുട്ടി – കൂലിപ്പണി
49. കൂട്ടപ്പിലാക്കല്‍ കോയാമ – കൂലിപ്പണി
50. അപ്പംകണ്ടന്‍ അയമുട്ടി – കൂലിപ്പണി
51. പൂളക്കല്‍ നൊടിക കുഞ്ഞയമു – കൂലിപ്പണി
52. എറശ്ശേനി പള്ളിയാലില്‍ ആലി – കൃഷി
53. കൊങ്കോട്ട്‌ ചെറിയാന്‍ മൊയ്തീന്‍ – കൃഷി
54. തറക്കുഴിയില്‍ ഏനി – കൃഷി
55. മേലേതിയേല്‍ കുഞ്ഞലവി – കൂലിപ്പണി
56. വാളയില്‍ തൊടി കുഞ്ഞായന്‍ – കൂലിപ്പണി
57. മാങ്കാവില്‍ കൂമത്ത്‌ അഹമദ്‌ – കൂലിപ്പണി
58. തെക്കത്ത്‌ അലവി – കൃഷി
59. മേലേതില്‍ വലിയ മൊയ്തീന്‍ കുട്ടി – കൂലിപ്പണി
60. മേലേതില്‍ ചെറിയ മൊയ്തീന്‍ കുട്ടി – കൂലിപ്പണി
61. കൊള്ളിത്തൊടി കോരക്കാക്കോട്ടില്‍ അവറാന്‍ കുട്ടി – കൃഷി
62. കോരിപ്പറമ്പത്ത്‌ ഐദര്‍മാന്‍ – കൂലിപ്പണി
63. പുത്തന്‍പീടികക്കല്‍ വീരാന്‍ – കൃഷി
64. പെരുമ്പാളി കുഞ്ഞി മൊയ്തീന്‍ – കൂലിപ്പണി

ചെമ്മലശ്ശേരി അംശം

65. എരുക്കുപറമ്പന്‍ സെയ്താലി – കൂലിപ്പണി
66. തട്ടാന്‍ തൊപ്പിയിട്ട അയമദ്സ്‌ – കൂലിപ്പണി
67. തെക്കേതില്‍ മൊയ്തീന്‍ – കൂലിപ്പണി
68. തഴത്തില്‍ കുട്ടി അസ്സന്‍ – കൃഷി
69. തെക്കേതില്‍ മൊയ്തീന്‍ – കുലിപ്പണി
70. വെളുതങ്ങോടന്‍ കുഞ്ഞയമ്മു – കൃഷി


വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷികളായ ഈ പോരാളികളെ ആദരിച്ചും അനുസ്‌മരിച്ചും കൊണ്ട്‌ തിരൂര്‍ മുനിസിപ്പാലിറ്റി കൊല്ലപ്പെട്ട 70 പേരുടെ നാമത്തില്‍ “വാഗണ്‍ ട്രാജഡി സ്‌മാരക മുനിസിപ്പല്‍ ടൌണ്‍ഹാള്‍” നിര്‍മിച്ചു. 1987 ഏപ്രില്‍ 6 ന്‌ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി വി.ജെ തങ്കപ്പന്‍ അതിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. 1993 മാര്‍ച്ച്‌ 20 ന്‌ സ്ഥലം എം.എല്‍.എ യും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ഇ.ടി മുഹമ്മദ്‌ ബഷീര്‍ രക്ത സാക്ഷികളുടെ പേരു വിവര പട്ടിക അനാവരണം ചെയ്തു.