വാളയാര്‍ കേസിലെ പ്രതിക്ക് നാട്ടുകാരുടെ ആക്രമണം

കേരള ജനത പ്രതികരിച്ച് തുടങ്ങി എന്നതിന്റെ തെളിവുകള്‍ പുറത്തു വരുന്നു. വാളയാര്‍ കേസിലെ പ്രതിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിരോധമുണ്ടായത്. കേസിലെ നാലാം പ്രതി കുട്ടി മധു എന്ന എം മധുവിന് നേരെയാണ് ആക്രമണമുണ്ടായത്.അട്ടപ്പള്ളത്ത് വെച്ചാണ് ആക്രമണം നടന്നത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരില്‍ ചിലര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് മധു പറഞ്ഞു. വിവര മറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഹൈദാരാബാദ് ബലാ ത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വാളയാറിലെ പ്രതിക്ക് നേരെയും ആക്രമണം നടന്നത്. വാളയാര്‍ കേസില്‍ മധു അടക്കമുള്ള പ്രതികളെ പാലക്കോട് പോക്സോ കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരായ പ്രതിഷേധം ഇതുവരെയും അടങ്ങിയിട്ടില്ല. കേസ് പുനരന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്വാളയാറില്‍ പീഡനത്തിന് ഇരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം. കേസിലെ നാലാം പ്രതി കുട്ടി മധു എന്ന എം മധുവിന് നേരെയാണ് ആക്രമണമുണ്ടായത്.

Loading...

അട്ടപ്പള്ളത്ത് വെച്ചാണ് ആക്രമണം നടന്നത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരില്‍ ചിലര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് മധു പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൈദാരാബാദ് ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വാളയാറിലെ പ്രതിക്ക് നേരെയും ആക്രമണം നടന്നത്.

വാളയാര്‍ കേസില്‍ മധു അടക്കമുള്ള പ്രതികളെ പാലക്കോട് പോക്സോ കോടതി വെറുതെവിട്ടിരുന്നു. ഇതി നെതിരായ പ്രതിഷേധം ഇതുവരെയും അടങ്ങിയിട്ടില്ല. കേസ് പുനരന്വേഷി ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്മൂത്ത മകളെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം സ്ഥല ത്തെത്തിയ പൊലീസുകാരോടു കേസില്‍ വിട്ടയച്ച പ്രതികളില്‍ ഒരാള്‍ കുട്ടിയെ ഉപദ്രവിക്കുന്നതു നേരിട്ടു കണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. തുടര്‍ന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു, രാത്രി 7ന് വാളയാര്‍ സ്റ്റേഷനില്‍ എത്തിച്ചു. ഇയാളെ പുറത്തിറക്കാന്‍ ജനപ്രതിനിധിയായ ഒരു ഡിവൈഎഫ്‌ഐ നേതാവ് സ്റ്റേഷനിലേക്കു വിളിക്കുകയും സിപിഎമ്മിന്റെ ഒരു ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും നേരിട്ടെത്തി ഇയാളെ പുറത്തിറക്കുകയുമായിരുന്നെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ അമ്മയുടെ വാക്കുകളും.

പെണ്‍കുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക സൂചന സിപിഎം നേതാക്കളുടെ ഇട പെടലോടെ പൊലീസ് അവഗണിക്കുകയും ആത്മഹത്യയെന്നു പറഞ്ഞു മറ്റ് അന്വേഷണങ്ങള്‍ നടത്താതെ കേസ് ഒതുക്കുകയും ചെയ്‌തെന്നാണ് ആരോപണം. 52 ദിവസം കഴിഞ്ഞാണ് ഇളയ പെണ്‍കുട്ടിയുടെ മരണം. ആദ്യ മരണത്തിനുശേഷം പൊലീസ് പിടികൂടുകയും അന്നു തന്നെ വിട്ടയയ്ക്കുകയും ചെയ്ത പ്രതിയെ ഉള്‍പ്പെടെയാണു തുടരന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. മൂത്ത പെണ്‍കുട്ടിയുടെ മരണശേഷമാണ് ഇളയ പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.