സംസ്ഥാന വനിതാ കമ്മീഷന്‍ കേരളത്തിന് അപമാനമായി മാറിയെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ. സജിനാരായണന്‍, പ്രേതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

സംസ്ഥാന വനിതാ കമ്മീഷൻ കേരളത്തിന് അപമാനം, ജോസഫൈന്‍ വേട്ടക്കാർക്കൊപ്പമാണെന്നും സി.കെ.സജിനാരായണന്‍ പറഞ്ഞു. വാളയാര്‍ പീഡനക്കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഇത്തരം വിഷയങ്ങളില്‍ വൈകാരികമായി വനിതാ കമ്മീഷന്‍ ഇടപെടാറില്ലന്നും അധ്യക്ഷ എം.സി.ജോസഫൈന്‍ ചോദിക്കുന്നത്.

സിപിഎം നേതാക്കള്‍ ആരോപണ വിധേയരായ മുന്‍ സംഭവങ്ങളിലും നിരുത്തരവാദപരമായ നിലപാടാണ് ജോസഫൈന്‍ സ്വീകരിച്ചത്. കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് വനിതാ കമ്മീഷന്‍ അധപതിച്ചു. ദല്‍ഹി കേരളാ ഹൗസിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൈരളി സൗഹൃദവേദി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...

കേരളത്തെയും പെണ്‍കുട്ടികളുടെ കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള നിലപാടാണ് അധ്യക്ഷയുടേത്. സമൂഹമൊന്നടങ്കം ആ പെൺകുട്ടികൾക്ക് നീതി ലഭിക്കാനായി നിലവിളിക്കുമ്ബോള്‍ മനുഷ്യത്വരഹിതമായി പെരുമാറുന്ന ഇങ്ങനെയൊരു കമ്മീഷന്‍ ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച്‌ എന്തിനാണ് പ്രവര്‍ത്തിക്കുന്നത്. വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകം പുനരന്വേഷിക്കണം. സംസ്ഥാന പോലീസും സര്‍ക്കാരും കേസ് അട്ടിമറിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദല്‍ഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു തുടങ്ങി വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഇതിനായി മെഴുകുതിരി തെളിയിച്ച്‌ പ്രതിഞ്ജയെടുത്തു.